മലയാള സിനിമയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പവർ ഗ്രൂപ്പ് എന്നൊരു സംഘം സിനിമയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഈ സംഘമാണ് സിനിമ ലോബിയെ തന്നെ നിയന്ത്രിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പലപ്പോഴും പല സാമൂഹിക വിഷയങ്ങളിലും തന്റേതായ നിലപാട് അറിയിക്കുന്ന വ്യക്തിയാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറച്ച് മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് താരം പ്രതികരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“മലയാള സിനിമയിൽ പരിഹരിക്കപ്പെടേണ്ടതായ ഒരുപാട് വിഷയങ്ങളുണ്ട് പക്ഷേ അത് എന്തിനാണ് പരിഹരിക്കേണ്ടത് എവിടെയാണ് പരിഹരിക്കേണ്ടത് ഏത് ഘട്ടത്തിൽ പരിഹരിക്കപ്പെടണം എന്നതിന് ഒരു തീരുമാനം ഉണ്ടാവണം. 90 കാലഘട്ടത്തിൽ മലയാള സിനിമയിൽ ഒരുപാട് പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട്. പരാതി കൊടുത്തിരിക്കുന്ന ഒരു സ്ത്രീ 70 വയസ്സുള്ള ഒരു സ്ത്രീയാണെന്ന് കരുതുക അവർ സിനിമയിൽ വന്ന കാലത്തുള്ള കാര്യമാണ് പറഞ്ഞതെങ്കിൽ ആ പ്രശ്നം പരിഹരിക്കപ്പെട്ട് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ മലയാള സിനിമ മാറിയതും പുതിയ കുട്ടികൾ എങ്ങനെ സർവൈവ് ചെയ്യുന്നു എന്നതിനെയും കുറിച്ച് ആർക്കും അറിയാതിരിക്കുകയും മുൻകാലങ്ങളിലെ മാത്രം വിഷയങ്ങൾ പറയുകയും ചെയ്താൽ പരാതി കൊടുത്തിരിക്കുന്ന കാലഘട്ടം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇതൊന്നും നമുക്ക് അറിയില്ലല്ലോ പവർ ഗ്രൂപ്പിനെ കുറിച്ച് ഒക്കെ പറയുന്നുണ്ടല്ലോ ആരായിരിക്കും പവർ ഗ്രൂപ്പ്..?
പവർ ഉള്ളവൻ ആയിരിക്കും പവർ ഗ്രൂപ്പ്, അങ്ങനെ നോക്കിയാൽ മലയാള സിനിമയിൽ ഇപ്പോഴത്തെ പവർ ഗ്രൂപ്പ് ഒരുപക്ഷേ നസ്ലീനും ബേസിലും ഒക്കെ തൊട്ടു തുടങ്ങുന്ന പുതുതലമുറയിലെ ആളുകൾ ആയിരിക്കും.. കാരണം അവരുടെ കയ്യിലാണ് പവർ, അവരുടെ കയ്യിലൂടെയാണ് സാറ്റലൈറ്റ് കച്ചവടം നടക്കുന്നത് അവർക്കാണ് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നത്.. എന്റെ സിനിമ കച്ചവടം നടക്കുന്ന സമയത്ത് മാത്രമേ എനിക്ക് ഡിമാൻഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഒരു സംവിധായകൻ കഥ പറയാൻ വരുമ്പോൾ എനിക്ക് താല്പര്യമില്ല നിങ്ങളുടെ കഥ ഞാൻ കേൾക്കുന്നില്ല എന്ന് പറയണമെങ്കിൽ എനിക്ക് പവർ വേണം. ഈ പഴയ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് ഇങ്ങനെയുള്ള പവർ ഗ്രൂപ്പ് ആണോ എന്നും ” അഖിൽ മാരാർ ചോദിക്കുന്നു
story highlights;