മലയാള സിനിമാലോകത്ത് ഇപ്പോൾ വലിയൊരു പ്രതിസന്ധി നിലനിൽക്കുകയാണ്. അതേസമയം മലയാള സിനിമയിലെ ഈ പ്രതിസന്ധിഘട്ടത്തിൽ വളരെ ചങ്കൂറ്റത്തോടെ മറുപടി പറഞ്ഞ ഏക വ്യക്തി നടൻ പൃഥ്വിരാജ് എന്നാണ് സോഷ്യൽ മീഡിയ അടക്കം പറയുന്നത്. തുടക്കകാലം മുതൽ തന്നെ പൃഥ്വിരാജിന്റെ പല നിലപാടുകളും ചർച്ച ചെയ്യപ്പെടുന്നത് ആണ്. വളരെ ശക്തമായ മറുപടികളും നിലപാടുകളും തന്നെയാണ് പൃഥ്വിരാജിന് ഉള്ളത്. ഇപ്പോൾ ഇതാ തന്റെ മകൻ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് മല്ലിക പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
” നന്ദനം സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനം 50 വർഷം ജീവിതത്തിലെ അഞ്ചാം മുഹൂർത്തമായി തന്നെ അത് പറയണം. രാജുവും രേവതിയും ഒരു ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്നു, അച്ഛന്റെ അനുഗ്രഹം വാങ്ങാൻ എന്ന് രേവതി പറയുന്നു. രാജു ഫോട്ടോ നോക്കി അനുഗ്രഹം വാങ്ങുന്നു. അതായിരുന്നു രംഗം. അവിടെ വച്ചിരുന്ന ഫോട്ടോ സുകുവേട്ടന്റെ ആയിരുന്നു സ്വന്തമഛന്റെ അനുഗ്രഹം വാങ്ങുന്ന രാജു എന്തൊരു അവിസ്മരണീയമായ രംഗം, അവന്റെ സിനിമയിലെ ആദ്യ രംഗം. അച്ഛനെ തൊഴുതു തുടങ്ങുന്നു എന്റെ മനസ്സ് തൃപ്തിയായി. ഈ സിനിമ വിജയിക്കുമെന്നും എന്റെ കുഞ്ഞ് വലുതാകുമെന്നും ആ നിമിഷം തന്നെ എനിക്ക് ഉറപ്പായി. ഇപ്പോൾ എനിക്ക് എന്ത് കാര്യമുണ്ടെങ്കിലും ഓടി വരാൻ ഇന്ദ്രനും രാജുവും ഉണ്ട്. പൂർണിമയും സുപ്രിയയും ഉണ്ട് പക്ഷേ ഒറ്റയ്ക്ക് ജീവിക്കാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. ഞാൻ രാജുവിനോടും ഇന്ദ്രനോടും പറഞ്ഞിട്ടുണ്ട് നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കി സുഖമായി ജീവിച്ചാൽ മതി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കും. അല്ലാതെ ഓടിപ്പിടിച്ച് വരേണ്ട ഒരു കാര്യവുമില്ല എന്ന്. ”
മല്ലികയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി എത്തുന്നത്.
Story Highlights ; Prithiviraj and Mallika