ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ആ കുട്ടിയുടെ ലിംഗം ഏതെന്ന് നമുക്ക് നിർണയിക്കാൻ സാധിക്കും. അങ്ങനെയാണ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് നമ്മൾ തീരുമാനിക്കുന്നത്. വലുതാകുമ്പോൾ ഒരാളുടെ ലിംഗം മാറി പോകുമോ.? ഒരിക്കലും ഇല്ലെങ്കിൽ അയാൾ സ്വന്തമായിട്ട് അത്തരം ഒരു ശാസ്ത്രക്രിയയ്ക്ക് വിധേയനാവണം. അങ്ങനെയാണ് നമ്മൾ വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെ അല്ലാത്ത ഒരു സ്ഥലം ഉണ്ടെങ്കിലോ. വലുതാകുമ്പോൾ ആളുകളുടെ ലിംഗം മാറുന്ന ഒരു വ്യത്യസ്തമായ ഗ്രാമം ഈ ലോകത്ത് ഉണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? ഇത് കേൾക്കുമ്പോൾ തന്നെ എല്ലാവരും ഒന്ന് അമ്പരന്ന് പോകും. അങ്ങനെ ഒരു സ്ഥലം ഈ ലോകഭൂപടത്തിൽ ഉണ്ടോന്ന് ചോദിക്കും. എന്നാൽ അങ്ങനെയുണ്ട്. ലാ സലീനാസ് എന്ന പേരിൽ ഒരു ഗ്രാമമുണ്ട്. ഇവിടുത്തെ പെൺകുട്ടികൾ ഒരു നിശ്ചിത പ്രായത്തിന് ശേഷം ആൺകുട്ടികളായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഈ കാരണത്താൽ ആളുകൾ ഈ ഗ്രാമത്തെ ശപിക്കപ്പെട്ട ഒരു ഗ്രാമമായി കണക്കാക്കുകയാണ്. ലാ സലീനസ് എന്ന ഈ ഗ്രാമത്തിലെ പെൺകുട്ടികൾ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ആൺകുട്ടികളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. കടൽതീരത്ത് ആണ് ഈ ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ജനസംഖ്യ എന്ന് പറയുന്നത് ഏകദേശം 6000 ആണെന്ന് മനസ്സിലാകുന്നുണ്ട്. ലോകമെമ്പാടുമുള്ള ഗവേഷകർ ഒരു ചെറിയ ഗ്രാമം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ അത്ഭുതമിതുവരെ ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഗവേഷകർക്കിടയിലും ഇത് അതിശയിപ്പിക്കുന്ന ഒരു സംഭവവുമായി മാറിയിരിക്കുകയാണ്..
നിഗൂഢമായ ഒരു ഗ്രാമമായാണ് പലരും ഈ ഗ്രാമത്തെ ഇപ്പോൾ കണക്കാക്കുന്നത്. തന്നെ ഏതൊ ഒരു അദൃശ്യ ശക്തിയായിരിക്കാം ഈ ഗ്രാമത്തെ വേട്ടയാടുന്നതെന്നാണ് ഇവിടെയുള്ള ആളുകൾ വിശ്വസിച്ച് പോകുന്നത്. അതുകൊണ്ടു തന്നെയാണ് ഈ ഗ്രാമത്തിൽ ഒരു ശപിക്കപ്പെട്ട ഗ്രാമമായി പലരും കണക്കാക്കുന്നത്. ഇവിടുത്തെ പെൺകുട്ടികളുടെ ജനനമാണ് ഈ ഗ്രാമത്തിന്റെ ആഭ്യന്തര പ്രശ്നം എന്ന് പറയുന്നത്. എന്നാൽ 12 വയസ്സുള്ളപ്പോൾ അവർ ഒരു ആൺകുട്ടിയായി മാറുന്നുവെന്നും ഇവർ പറയുന്നു. ഒരു പെൺകുട്ടി ആൺകുട്ടിയായി മാറുകയെന്ന ഈ രോഗം കാരണം ഈ ഗ്രാമത്തിലുള്ള ഓരോരുത്തരും അസ്വസ്ഥരാണ്. ഗ്രാമത്തിലെ ഒരു കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ തന്നെ ആ കുടുംബത്തിന് വല്ലാത്ത വേദനയാണ് തോന്നുന്നത്. കാരണം 12 വയസ്സിനു ശേഷം ആൺകുട്ടിയായി പെൺകുട്ടി മാറും. ഇതുകൊണ്ടുതന്നെ ഇവിടുത്തെ പെൺകുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണ് ചെയ്യുന്നത്. അസുഖം ബാധിച്ച കുട്ടികളെ വളരെ മോശമായ കണ്ണടയാണ് ആളുകൾ കാണുന്നത്. അത്തരം കുട്ടികളെ മറ്റൊരു പേരിലാണ് ഇവർ വിളിക്കുന്നത് ഗ്വെഡോഷേ എന്നാണ് ആ പേര്.
പ്രാദേശിക ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം എന്നത് നപുംസകൻ എന്നാണ്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഇതൊരു ജനിതിക വൈകല്യമാണെന്നാണ് മനസ്സിലാകുന്നത്. കാരണം ഈ രോഗത്തിൽ പെൺകുട്ടികളായി ജനിക്കുന്ന ചില കുട്ടികൾ ക്രമേണെ അവരുടെ ശരീരത്തിന്റെ രൂപത്തിലുള്ള അവയവങ്ങൾ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അവരുടെ ശബ്ദവും ആൺകുട്ടികൾക്ക് സമാനമായി മാറുന്നുണ്ട്. ആ മാറ്റങ്ങൾ അവരുടെ ശരീരത്തിൽ ക്രമേണെ മാറുന്നു. അത് പെൺകുട്ടിയിൽ നിന്നും ആൺകുട്ടിയാക്കി അവരെ മാറ്റുകയും ചെയ്തു. പല ഗവേഷകരും ഈ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ വിജയിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കാര്യമായ അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിൽ പോലും ഇതുവരെയും എന്താണ് ഇതിന്റെ യഥാർത്ഥ കാരണം എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വളരെ ദൗർഭാഗ്യകരമായ ഒരു വിധിയാണ് ഈ ഗ്രാമത്തിലെ കുട്ടികൾക്ക് ഉള്ളത് എന്ന് തന്നെ പറയാൻ സാധിക്കുകയുള്ളൂ. വിഷമത്തോടും വേദനയോടും മാത്രമാണ് ഇവരുടെ അവസ്ഥയെ നമുക്ക് കാണാൻ സാധിക്കുന്നത്. പക്ഷേ ഇത് എന്താണ് എന്ന് ഇവർ മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാതെ ശാപം കിട്ടിയതാണ് എന്ന തരത്തിൽ വെറുതെ മനസ്സിൽ വിചാരിച്ച് അങ്ങനെ വിധിയെ പഴിച്ചിരുന്നിട്ട് കാര്യമില്ല. ഇതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കി ശാസ്ത്രീയപരമായി ഇതിനെന്ത് പരിഹാരമുണ്ട് എന്ന് മനസ്സിലാക്കാനാണ് ഈ ഗ്രാമത്തിൽ ഉള്ളവർ ശ്രമിക്കേണ്ടത്. പൊതുവേ അവർ അത്തരം രീതിയിലേക്ക് പോകുന്നില്ല. അതുകൊണ്ടാണ് ഈ ഗ്രാമത്തിലെ ശാപം കിട്ടിയതാണ് എന്ന തരത്തിൽ ആളുകൾ വിശ്വസിക്കുന്നത്. ഒരുപക്ഷേ അവരുടെ വിദ്യാഭ്യാസ കുറവായിരിക്കാം ഈ ഒരു ചിന്താഗതിക്ക് കാരണം. എന്നാൽ ഇത് മനസ്സിലാക്കി ആരെങ്കിലും മുൻപോട്ട് വന്നു ഇവരുടെ ഈ അവസ്ഥയെക്കുറിച്ച് വ്യക്തമായ രീതിയിൽ ഒരു പഠനം നടത്തി അതിനുവേണ്ട പരിഹാരങ്ങൾ കണ്ടുപിടിക്കുകയാണ് ചെയ്യേണ്ടത്.
story highlights; A different village where people change gender when they grow up