നമ്മളെല്ലാവരും രാവിലെ പല്ലുതേക്കുന്നവരാണ്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ശീലം തന്നെയാണ് അത്. അതേപോലെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുള്ള ഒരു പ്രോഡക്റ്റ് ആണ് കോൾഗേറ്റ് എന്നത്. പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും വീടുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാൻഡ് ആണ് കോൾഗേറ്റ്. എല്ലാവരും കോൾഗേറ്റ് പേസ്റ്റ് ഉപയോഗിക്കാറുണ്ട്. നമ്മുടെ ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പേസ്റ്റ് ഏതാണെന്ന് ചോദിച്ചാൽ അത് കോൾഗേറ്റ് തന്നെയാണ്. അത്രത്തോളം ആരാധകരാണ് കോൾഗേറ്റിനുള്ളത്. ഇന്ന് വിപണിയിൽ പല ബ്രാൻഡുകളുടെ പേസ്റ്റുകൾ അവൈലബിൾ ആണെങ്കിൽ പോലും ആളുകൾക്ക് ഏറ്റവും ഇഷ്ടം കോൾഗേറ്റ് തന്നെയാണ്. പല്ലുതേക്കാൻ ഒരു ക്രീം വേണമെന്ന ആശയം ആദ്യമായി തോന്നുന്നത് ഒരു കൊച്ചു പയ്യന്റെ മനസ്സിൽ ആണ്. അതും രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ്. ആ കൊച്ചു പയ്യൻ ആവട്ടെ വലിയ സാമ്പത്തികശേഷി ഒന്നുമുള്ള കുടുംബത്തിലെ അംഗമായിരുന്നില്ല. ആ പയ്യന്റെ പേരാണ് വില്യം കോൾഗേറ്റ്.
അതെ ലോകം അറിയുന്ന കോൾഗേറ്റ് ബ്രാൻഡിന്റെ സൃഷ്ടാവിന്റെ യഥാർത്ഥ പേര് തന്നെയാണ് വില്യം കോൾഗേറ്റ്. വളരെ ചെറിയ വരുമാനത്തിൽ ഒരു സോപ്പ് കമ്പനിയിൽ ജോലി ചെയ്ത വ്യക്തിയായിരുന്നു വില്യം. രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ഉള്ള ആളുകൾക്ക് പല്ലുതേക്കുക എന്നതൊന്നും അത്രയും ഹൈജീനായ ഒരു കാര്യമായിരുന്നില്ല. പല്ലുതേക്കുന്നവർ ഉമിക്കരി അല്ലെങ്കിൽ മാവിലയോ മറ്റോ ഉപയോഗിച്ച് ആയിരിക്കും അത് ചെയ്യുന്നത്. എന്നാൽ അങ്ങനെ ഇരിക്കുമ്പോഴാണ് പല്ല് തേക്കാനായി ഒരു ഉൽപ്പന്നം ഉണ്ടാക്കിയാലോ എന്ന ചിന്ത മനസ്സിലേക്ക് വരുന്നത്. അങ്ങനെ സോപ്പ് കമ്പനിയിൽ നിന്നും ചില കെമിക്കലുകൾ ഒക്കെ ശേഖരിച്ച് ആ കമ്പനിയുടെ ഒരു മൂലയിൽ പോയി ഈ കെമിക്കലുകൾ എല്ലാം ചേർത്തു കൊണ്ട് കൈകൊണ്ടു തന്നെ കുഴച്ച് ഒരു ക്രീം പരുവത്തിൽ ഒരു വസ്തു ഉണ്ടാക്കിയെടുത്തു. വില്യമിന്റെ പ്രവർത്തി വിജയം കണ്ടു. വില്ല്യമിന്റെ കൈകൾ നന്നായി പൊള്ളി. കുറച്ച് കാലം ജോലിക്ക് പോലും പോകാത്ത ഒരു അവസ്ഥയിലേക്ക് എത്തി. ആളുകൾ അവനെ പരിഹസിക്കാൻ തുടങ്ങി. എന്നാൽ ആ പരിഹാസങ്ങൾ ഒന്നും തന്നെ ഇല്ല ഇങ്ങനെയായിരുന്നു. ചെറിയൊരു ഉത്ഭവം എന്ന് പറയുന്നത് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഒരു വലിയ ബ്രാന്റായി കോൾഗേറ്റ് മാറി. റോബോട്ട് കോൾഗേറ്റിന്റെയും ഭാര്യ സാറയുടെയും മകനായാണ് വില്യം ജനിക്കുന്നത്. മേരി ഗില്‍ബാര്‍ട്ട് എന്ന ഒരു പെൺകുട്ടിയെ ആയിരുന്നു കോൾഗേറ്റ് വിവാഹം കഴിച്ചത്. മികച്ച ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു കോൾഗേറ്റ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
അദ്ദേഹം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ തന്നെ ചെയ്തിരുന്നു മിഷനറി യൂണിയന്റെ ഫണ്ടുകളിൽ സ്ഥിരമായി സംവിധാനം നൽകുന്ന ഒരു വ്യക്തി കൂടിയായിരുന്നു കോൾഗേറ്റ് കഷ്ടപ്പാടുകളിൽ ഉയർന്നുവന്ന ഒരു വ്യക്തിയാണ് കോൾഗേറ്റ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സഹജീവികളുടെ മനസ്സ് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു ഇന്നും നമ്മളെല്ലാം അദ്ദേഹത്തെക്കുറിച്ച് ഓർമ്മിക്കുന്നുണ്ട് അദ്ദേഹത്തിന്റെ പേരിലുള്ള കോൾഗേറ്റിലൂടെ കോൾ 9 മക്കളായിരുന്നു ഉണ്ടായിരുന്നത് പലരും പരിഹസിച്ചിട്ടും തന്റെ ഉദ്യമത്തിൽ നിന്നും മാറാതെ പരിഹസിച്ചവരെ എല്ലാവരെയും അമ്പരപ്പിച്ച് വിജയം നേടിയ ഒരു വ്യക്തി തന്നെയാണ് വില്യം കോൾഗേറ്റ് എന്ന് പറയണം ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ വളരെയധികം വിശ്വാസത്തോടെ വാങ്ങുന്ന ഒരു ബ്രാൻഡ് ആണ് കോൾഗേറ്റ്. അദ്ദേഹത്തിന്റെ കഥയിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത് നമ്മുടെ ഉദ്യമത്തിൽ തന്നെ നമ്മൾ ഉറച്ചുനിൽക്കുക എന്നുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഒക്കെ നമുക്ക് കേൾക്കാം പക്ഷേ തീരുമാനം എപ്പോഴും നമ്മുടേത് മാത്രമായിരിക്കണം പലരും പലതവണയായി പരിഹസിച്ചപ്പോഴും കളിയാക്കിയപ്പോഴും അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്നും മാറിയിരുന്നുവെങ്കിൽ ഇന്ന് കോൾഗേറ്റ് എന്നൊരു ബ്രാൻഡ് ഉണ്ടാവില്ലായിരുന്നു
എത്രയോ പതിറ്റാണ്ടുകളായി നമ്മുടെയെല്ലാം വിശ്വാസം കൈമുതലാക്കിയ ബ്രാൻഡ് ആണ് കോൾഗേറ്റ് ആളുകൾ എല്ലാം ഇത് ഇത്രയും ഇഷ്ടത്തോടെ ഏറ്റെടുക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഇതുപോലെ കഷ്ടപ്പാട് നിറഞ്ഞ ഒരു കഥയുണ്ടാവുമെന്നുള്ളത് ഉറപ്പാണല്ലോ ഇത്തരത്തിൽ വിജയിച്ച ഏതൊരാൾക്കും പറയാനുണ്ടാവുക കഷ്ടപ്പാടിന്റെ ഒക്കെ കഥകൾ ആയിരിക്കും.
story highlights; Colgate brand history