87 ലക്ഷം രൂപ ചിലവാക്കി ശരീരം മുഴുവൻ ടാറ്റു ചെയ്ത ഒരു സ്ത്രീ. ഇത്രയും കാശുണ്ടായിരുന്നുവെങ്കിൽ അവർക്ക് എന്തൊക്കെ ചെയ്യാമായിരുന്നു എന്നാണ് ചോദിക്കുന്നത് എങ്കിൽ അവരുടെ ഒരു വലിയ പാഷനാണ് ശരീരത്തിൽ ടാറ്റു ചെയ്യുക എന്നുള്ളത്. അവരുടെ ശരീരത്തിൽ മുഴുവൻ തന്നെ ടാറ്റുവാണ്. ടാറ്റൂ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ സ്ത്രീ. ഇനി ഒരു ചെറിയ ടാറ്റൂ കുത്താൻ പോലും സ്ഥലമില്ലാത്തതുപോലെ ശരീരം നിറഞ്ഞ ഒരു ടാറ്റു ഗേൾ ആണ് ഇവർ. സോഷ്യൽ മീഡിയയിലൊക്കെ സജീവമായ ഇവർ അറിയപ്പെടുന്നത് ഡ്രാഗൺ ഗേൾ എന്നാണ്.. ഇവരുടെ വ്യത്യസ്തമായ ടാറ്റൂ പ്രണയത്തെക്കുറിച്ചും ഇത്രയും കാലത്തിനിടയിൽ ഇവർ ചെയ്തിട്ടുള്ള ടാറ്റുവിനെ കുറിച്ചും ഒക്കെ അറിയാം.
ഡ്രാഗൺ ഗേൾ എന്ന പേരിൽ അറിയപ്പെടുന്ന ആമ്പർ ആണ് ശരീരം മുഴുവൻ ടാറ്റ മൂടപ്പെട്ടിരിക്കുന്നത്. 25 കാരിയായ ഈ പെൺകുട്ടിയുടെ തലമുടിക്ക് പോലും വ്യത്യസ്തമായ നിറമാണ്. നീല നിറത്തിലുള്ള മുടിയാണ് ഈ പെൺകുട്ടിക്ക് ഉള്ളത്. ഈ നിറം അവർ തന്നെയാണ് അവരുടെ മുടിക്ക് നൽകിയത്. ഇവരുടെ കൃഷ്ണമണിയുടെ നിറം പോലും മാറ്റിയിരിക്കുകയാണ് എന്നാണ് പറയുന്നത്.. ഇതിനുവേണ്ടി ഇവർ ഒരു ശാസ്ത്രക്രിയ തന്നെ ചെയ്തു എന്നും അറിയാൻ സാധിക്കുന്നുണ്ട്. കൃഷ്ണമണിയിൽ മഷി കുത്തിവച്ച് നിറം മാറ്റുന്ന അപകടകരമായ ശസ്ത്രക്രിയ ആയിരുന്നു ഇവർ ചെയ്തത്. എന്നാൽ ഇതിന്റെ അനന്തരഫലം എന്നത് ഇവർക്ക് കാഴ്ച നഷ്ടപ്പെട്ടു എന്നതാണ്. കണ്ണിൽ നീലനിറം ഉണ്ടാവണമെന്ന ആഗ്രഹത്തിനാണ് ഇവർ ഇത്തരത്തിൽ ഒരു രീതി കണ്ടുപിടിച്ചത്. എന്നാൽ അത് വലിയൊരു അപകടത്തിലാണ് കലാശിച്ചത് കൂടാതെ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഒക്കെ ഇവർ ശാസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലൊക്കെയായി തന്നെ ശസ്ത്രക്രിയ നടത്തുവാൻ ഇവർക്ക് 51 ലക്ഷത്തോളം രൂപ ചിലവായി എന്നാണ് പറയുന്നത്.. അതായത് അരകോടി രൂപ. കഴിഞ്ഞ 9 വർഷത്തിനിടയിൽ തന്റെ ശരീരത്തിൽ ഇവർ കുത്തിയ ടാറ്റുവിന്റെ എണ്ണം അറിഞ്ഞാൽ എല്ലാവരും ഒന്ന് അമ്പരന്നു പോകും.
എത്രയാണെന്നല്ലേ 600 ആണ് തന്റെ ശരീരത്തിൽ 9 വർഷം കൊണ്ട് ഈ യുവതി ചെയ്തിരിക്കുന്നത് ഇതിനുവേണ്ടി ഇവർ ചിലവാക്കിയത് 36 ലക്ഷം രൂപയും.. ഈ 36 ലക്ഷം രൂപ കൂടാതെയാണ് 51 ലക്ഷം രൂപ ഇവർ ശാസ്ത്രക്രിയയ്ക്കും മറ്റുമായി ചിലവഴിച്ചിരിക്കുന്നത്. അതായത് തന്റെ ശരീരത്തിൽ മൊത്തത്തിൽ ഒരു മോഡിഫിക്കേഷൻ ഉണ്ടാക്കുവാൻ വേണ്ടി ഇവർ ചെലവഴിച്ചിരിക്കുന്നത് 87 ലക്ഷം രൂപയാണെന്ന് സാരം. ഇൻസ്റ്റഗ്രാമിൽ ഇവർക്ക് ധാരാളം ഫോളോവേഴ്സ് ഉണ്ട്. ഡ്രാഗൺ ഗേൾ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ആരാധകർക്ക് ഇടയ്ക്കിടെ ചില സന്തോഷവാർത്തകൾ ഒക്കെ പകർന്നുകൊണ്ട് ഇവർ എത്താറുണ്ട്. ഇപ്പോൾ ആരാധകർക്ക് നൽകിയിരിക്കുന്ന ഒരു പുതിയ ഉപദേശം എന്നത് ആരും മയക്കുമരുന്ന് ഉപയോഗിക്കരുത് എന്നതാണ്.. തന്നെ ഫോളോ ചെയ്യുന്ന കുട്ടികളോട് ആണ് ഇവർ ഇക്കാര്യം പറയുന്നത്. ലഹരിയുടെ ഉപയോഗം ഒരിക്കലും നല്ല ഫലങ്ങൾ ഉണ്ടാക്കില്ലന്നും ഇവർ പറയുന്നുണ്ട്. എന്നാൽ ആരാണ് ഈ പറയുന്നതെന്നല്ലേ 2019 ഇൽ ഇവരുടെ വസതിയിൽ നിന്നു തന്നെ പോലീസ് കണ്ടെത്തിയത് കഞ്ചാവ് ആയിരുന്നു.
കോടതിയിൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇപ്പോൾ ഇവർ ജാമ്യത്തിലും ആണ്.. ഒറ്റനോട്ടത്തിൽ ഇവരെ കണ്ടാൽ ഒരു പാവ പോലെയാണ് തോന്നുന്നത്. കൗമാരപ്രായത്തിൽ ഇവർ വിഷാദരോഗത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് തന്റെ ആരാധകരോട് സംസാരിച്ചിട്ടുണ്ടായിരുന്നു. മൂക്കിലും നെറ്റിയിലും ഒക്കെ ഇവർ ഒരുപാട് മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വേദനാജനകമായ രീതിയിലാണ് കണ്ണുകളിൽ നീലനിറം ഇവർ വരുത്തിയത്. ഐബോൾ എന്നറിയപ്പെടുന്ന ഈ ടാറ്റു ചെയ്തതിനു ശേഷം മൂന്നാഴ്ചയോളം അവർ അന്ധയായിരുന്നു. അതിനുശേഷമാണ് അവർക്ക് കാഴ്ചശക്തി ലഭിച്ചത്. നാവു പിളർന്ന് ചെവികൾ നീട്ടിയിരിക്കുന്ന ഒരു ബോഡി മോഡിഫിക്കേഷൻ ആണ് ഇവരിൽ കാണാൻ സാധിക്കുന്നത്. നീല മുടിയും ബാർബി ഡോളിന്റെ തരത്തിലുള്ള കവിളുകളും ഒക്കെയാണ് ഇവരുടെ പ്രത്യേകത. നാവ് പിളർക്കുകയും ചെവികൾ നീട്ടുകയും ചെയ്തതിന് പ്രത്യേകമായി സർജറികൾ ആണ് ഇവർ ചെയ്തിട്ടുള്ളത്. പതിനാറാമത്തെ വയസ്സ് മുതൽ തുടങ്ങിയതാണ് ടാറ്റുവിനോടുള്ള ഒരു പ്രേമം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് ഈ പെൺകുട്ടി.
story highlights; viral dragon girl ambar