നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും അവിചാരിതമായി കണ്ടുപിടിച്ചതാണെന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും.? എങ്കിൽ വെറുതെ പറയുന്നതല്ല. ശരിക്കും അതൊക്കെ അവിചാരിതമായി തന്നെ കണ്ടുപിടിച്ചതാണ്. അത്തരത്തിലുള്ള ചില വസ്തുക്കളെ കുറിച്ചാണ് പറയുന്നത്. പണ്ടുകാലങ്ങളിൽ കെമിസ്ട്രി ലാബുകളിലും മറ്റും ചില കെമിക്കലുകൾ ഒരുമിച്ച് ഡയല്യൂട്ട് ചെയ്യുന്നത് വുഡ് സ്റ്റിക്കുകൾ ഉപയോഗിച്ചിട്ടായിരുന്നു. അത്തരത്തിൽ വുഡ് സ്റ്റിക്ക് ഉപയോഗിച്ച് കെമിസ്ട്രി ലാബിൽ ഡയല്യൂട്ട് ചെയ്ത ഒരു മിശ്രിതം കഴുകാതെ കല്ലിലേക്ക് വച്ച് ഉരച്ചു നോക്കുകയായിരുന്നു ചെയ്തത്. ആ സമയത്ത് പെട്ടെന്ന് അതിൽ നിന്നും തീ പാറുന്ന ഒരു കാഴ്ച അദ്ദേഹം കണ്ടു. അങ്ങനെയാണ് ആദ്യമായി തീപ്പെട്ടി ഉണ്ടാക്കാൻ ഉള്ള ഒരു ഐഡിയ ലഭിക്കുന്നത്. തീപ്പെട്ടിയുടെ ജനനത്തിന് പിന്നിലെ കഥ ഇതാണ്. പ്രായഭേദമന്യ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് പൊട്ടറ്റോ ചിപ്സ് എന്ന് പറയുന്നത്. ശരിക്കും ഈ പൊട്ടറ്റോ ചിപ്സ് ജന്മം എടുക്കുന്നത് ഒരു വിദേശരാജ്യത്ത് നിന്നാണ് ജന്മം എടുക്കുന്നത്. അവിടെ ഉണ്ടായിരുന്ന ഒരു രാജാവ് ഒരു റസ്റ്റോറന്റിലേക്ക് എത്തുകയാണ്. അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു ആഹാരം നൽകാൻ വേണ്ടി പൊട്ടറ്റോ മുറിച്ച് എണ്ണയ്ക്കകത്ത് ഇട്ട് വറുത്ത് ഒരു ഷെഫ് കൊണ്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിന് അത്രയും കട്ടിയുള്ള പൊട്ടറ്റോ ചിപ്സ് ഇഷ്ടമായില്ല.
തുടർന്ന് അദ്ദേഹം കുറച്ചുകൂടി കട്ടി കുറച്ച് ഇത് ഉണ്ടാക്കിത്തരാൻ പറയുകയായിരുന്നു ചെയ്തത്. ഇതിനെ തുടർന്ന് വളരെ നേർത്ത രീതിയിൽ പൊട്ടറ്റോ ചിപ്സ് ഉണ്ടാക്കി കൊണ്ട് ഷെഫ് അദ്ദേഹത്തിന് നൽകുകയും അത് അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഇന്ന് വിപണിയിൽ സുലഭമായുള്ള എല്ലാവർക്കും പ്രിയപ്പെട്ട പൊട്ടറ്റോ ചിപ്സ് ജന്മം എടുക്കുന്നത്. അടുത്തത് നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ട കോണ്‍ ഐസ്ക്രീമിനെ കുറിച്ചാണ്. പേറ്റന്റ് വരെ എടുത്തിട്ടുള്ള ഒന്നാണ് ഈ കോൺ ഐസ്ക്രീം എന്ന് പറയുന്നത്. ഒരിക്കൽ ഒരു ഐസ്ക്രീം കടയിൽ ഐസ്ക്രീമിന്റെ കോണുകൾ തീർന്ന സമയത്ത് ഈ ഐസ്ക്രീം കടയുടെ ഉടമ അപ്പുറത്ത് ഉണ്ടായിരുന്ന ബേക്കറിയിൽ നിന്നും കുറച്ചു ബിസ്ക്കറ്റുകൾ വാങ്ങുകയും ഈ ബിസ്ക്കറ്റുകൾക്ക് മുകളിലേക്ക് ഐസ്ക്രീം വച്ചുകൊണ്ട് തന്റെ കസ്റ്റമേഴ്സിന് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ കസ്റ്റമറിന് ബിസ്ക്കറ്റ് കൂടി ചേർന്ന ഈ രുചി വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ അവർ വലിയ ഇഷ്ടത്തോടെ ഇത് സ്വീകരിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് ഇദ്ദേഹത്തിന് ഒരു ഐഡിയ തോന്നി. ഇത്തരത്തിൽ ബിസ്ക്കറ്റുകൾ കൊണ്ട് കപ്പുകൾ ചെയ്യുകയാണ് എങ്കിൽ അതിൽ ഐസ്ക്രീം ഇട്ട് കൊടുക്കാമല്ലോന്ന് ചിന്തിച്ചു. അങ്ങനെ ചെയ്തുവെങ്കിലും അതിൽ പലതരത്തിലും ലീക്കുകളും മറ്റും ഉണ്ടാവുകയായിരുന്നു ചെയ്തത്. അതുകൊണ്ട് തന്നെ ആ ഒരു രീതി അദ്ദേഹം സ്റ്റോപ്പ് ചെയ്യുകയും ചെയ്തു. പിന്നീടാണ് കോണ്‍ എന്ന് ഒരു രീതി അവർക്ക് ഉണ്ടായത്. അങ്ങനെ അദ്ദേഹം ബിസ്ക്കറ്റുകൾ കോൺ കൊണ്ട് ഉണ്ടാക്കി അതിനുള്ളിൽ ഐസ്ക്രീം നിറച്ച് നൽകുകയും ചെയ്തു. ഈ കോണിന് അദ്ദേഹം പെറ്റന്റ് എടുക്കുകയും ചെയ്തു. അങ്ങനെ ആണ് ഈ കോൺ ഐസ്ക്രീം എന്ന ഒരു നിലവിൽ വരുന്നത്.
അടുത്തത് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു പാനീയത്തെ കുറിച്ചാണ് പറയുന്നത്. എല്ലാവരുടെയും പ്രിയപ്പെട്ട കൊക്കക്കോളയെ കുറിച്ച്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു പാനീയം തന്നെയാണ് കൊക്കകോള. ഒരിക്കൽ കൊക്കോ ലീഫ്സും കോള നട്സും ഉപയോഗിച്ച് ഒരാൾ തന്റെ ശക്തമായ തലവേദന മാറാൻ വേണ്ടി ഉണ്ടാക്കിയ ഒരു സിറപ്പാണ് പിന്നീട് കൊക്കക്കോളയായി മാറിയത്. ഈ സിറപ്പ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് സോഡയിൽ ചേർത്തു കുടിച്ചു. അതോടെ ഇതിന് വളരെയധികം രുചിയുണ്ട് എന്ന് മനസ്സിലായി. അങ്ങനെയാണ് ഇത് ഒരു കൂൾ ഡ്രിങ്ക് എന്ന നിലയിൽ ഉണ്ടാക്കിയാലോ എന്ന ഒരു ചിന്ത അദ്ദേഹത്തിന്റെ വരുന്നത്. അങ്ങനെയാണ് നമ്മുടെ കൊക്കക്കോളോ ഉദയം ചെയ്യുന്നത്. അതുപോലെ തന്നെ ക്ഷയരോഗത്തിന് വേണ്ടി കണ്ടുപിടിച്ച ഒരു മരുന്നാണ് പിന്നീട് ഡിപ്രഷന് വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയത്. ക്ഷയരോഗത്തിന് വേണ്ടി ഈ മരുന്ന് കണ്ടുപിടിച്ചപ്പോൾ ഇത് നൽകിയ രോഗികളിൽ ഒന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലന്ന് ഇതിന്റെ സൃഷ്ടാക്കൾക്ക് മനസ്സിലായി. എന്നാൽ ഈ മരുന്ന് കഴിച്ചവരെല്ലാം കുറച്ചുകൂടി എനർജിയോടും സന്തോഷത്തോടും ഇരിക്കുന്നത് കണ്ടു. അതോടെ വിഷാദരോഗം ഉള്ളവർക്ക് ഈ മരുന്ന് പരീക്ഷിച്ചാൽ നല്ലതായിരിക്കും എന്ന് ഡോക്ടർമാർക്ക് തോന്നുകയായിരുന്നു. അങ്ങനെയാണ് ക്ഷയരോഗത്തിന് കണ്ടുപിടിച്ച മരുന്ന് ഡിപ്രഷന് വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയത് . കാറിന്റെ ഗ്ലാസ്സുകൾ എന്തുകൊണ്ടാണ് പൊട്ടിച്ചിതറാത്തത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.?
അതിൽ പ്ലാസ്റ്റിക് കൂടി അടങ്ങിയിട്ടുള്ളത് കൊണ്ടാണ് അങ്ങനെ പൊട്ടി ചിതറാതിരിക്കുന്നത്. ഈയൊരു രീതി കണ്ടുപിടിച്ചതും ഒരു പരീക്ഷണത്തിൽ നിന്നു തന്നെയാണ്. ഒരിക്കൽ ഒരു ശാസ്ത്രജ്ഞൻ തന്റെ ഗ്ലാസ് ബോട്ടിൽ പൊട്ടിയപ്പോൾ അതിലെ ചില്ലുകൾ ചിതറാതിരുന്നത് ശ്രദ്ധിച്ചു. തുടർന്ന് അദ്ദേഹം ഇതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ്. മനസ്സിലാക്കാൻ സാധിച്ചത് ഒരിക്കൽ പ്ലാസ്റ്റിക് ഒഴിച്ച് വെച്ചതിനു ശേഷം ഈ ഒരു ബോട്ടിൽ കഴുകിയിരുന്നില്ല എന്ന്. അതുകൊണ്ടാണ് ഈ ഗ്ലാസ് ബോട്ടിൽ പൊട്ടി ചിതറാതിരുന്നത്. ഇത് നല്ല രീതിയിൽ ഉപയോഗിക്കാം എന്ന് മനസ്സിലാക്കി അദ്ദേഹം കാറിന്റെ ഗ്ലാസ്സുകൾക്കും മറ്റും ഈ ഒരു രീതി പരീക്ഷിക്കാൻ തുടങ്ങി.
story highlights; Accidental inventions.