നമ്മൾ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക സ്വഭാവമുണ്ട്.നമ്മുടെ വിചാരം ഈ ലോകത്തിൽ വച്ച് ഏറ്റവും ബുദ്ധിയുള്ള ആൾക്കാര് നമ്മൾ മാത്രമാണ്. നമുക്കാണ് എല്ലാം അറിയാവുന്നത് എന്നൊക്കെയാണ്. എന്നാൽ നമുക്ക് അറിയാത്ത കുറെ കാര്യങ്ങൾ ഈ ലോകത്തിലുണ്ട്. വെറുതെ പോലും പലരും ചിന്തിച്ചിട്ടില്ലാ എന്നാൽ 100% സത്യമായിട്ടുള്ള ചില കാര്യങ്ങളാണ് ഞാൻ ഇന്ന് പറയാൻ പോകുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ ഇപ്പോൾ ഓർക്കും അയ്യോ ഇങ്ങനെയൊക്കെ ഉണ്ടോ…? ഇതൊന്നും എനിക്കറിയില്ലായിരുന്നല്ലോന്ന് ചിന്തിച്ചു പോകും. ഇതാണ് പറയുന്നത് നമുക്ക് അറിയാവുന്ന കാര്യങ്ങൾ വളരെ കുറച്ചും അറിയാത്ത കാര്യങ്ങൾ ഒരുപാടധികവും ഉണ്ട് ഈ ലോകത്ത്. അതിൽ ഒന്ന് തണുത്ത വെള്ളത്തേക്കാൾ വേഗത്തിൽ ചൂടുവെള്ളം ഐസ് ആയിട്ട് മാറും. എനിക്ക് തോന്നുന്നു പലർക്കും അറിയാത്ത ഒരു ഫാക്ട് ആണ് ഇതെന്ന്. സത്യത്തിൽ നമ്മുടെ ചൂടുവെള്ളം ഫ്രീസറിലേക്ക് ഒന്ന് വെച്ച് നോക്കുകയാണെങ്കിൽ നമുക്ക് കാണാൻ പറ്റും ഈ തണുത്ത വെള്ളം ഐസ് ആവുന്നതിനേക്കാളും പെട്ടെന്ന് ചൂടുവെള്ളം ഐസ് ആയിട്ട് മാറുന്നത്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ ഏറ്റവും ശക്തമായ പേശി ഏതാണ്..? ഇപ്പോൾ ഇതിന് മറുപടിയായിട്ട് പലരും പറയുന്നത് നട്ടെല്ലന്നായിരിക്കും.
എന്നാൽ വെറും തെറ്റാണ് ഇത്. ഒന്നുകൂടി നമ്മുടെ മനസ്സിലേക്ക് വരാത്ത ഒരു അവയവമാണ് ശക്തമായ പേശി. നമ്മൾ സംസാരിക്കുന്ന സമയത്ത് പലപ്പോഴും എല്ലാവരോടും പറയുന്ന ഒരു ഡയലോഗ് ആണ് നാവിന് എല്ല് ഇല്ലെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത് എന്ന്. എന്നാൽ ഇനിമുതൽ ആരോടും അങ്ങനെ പറയാൻ നിൽക്കണ്ട. ശരീരത്തിലെ ഏറ്റവും ശക്തമായ പേശി നാവാണ്. നാവിൽ കുറഞ്ഞത് ഒരു എട്ടുപേശികൾ എങ്കിലും അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ നാക്കിന് എല്ലില്ല എന്ന് ഇനി ആരും ആരോടും പറയാൻ നിൽക്കണ്ട. ഒരു ദിവസം എന്നു പറയുന്നത് 24 മണിക്കൂറാണ്. അതില് 12 മണിക്കൂറാണ് ഒരു പകലിന്റെ ദൈർഘ്യം എന്ന് പറയുന്നത്. നമുക്കെല്ലാവർക്കും അറിയാം ഈ 12 മണിക്കൂറിൽ നമ്മൾ ഒരു ദിവസം എത്ര പ്രാവശ്യം വിശ്രമിക്കും. എന്താണെങ്കിലും ഒരു മൂന്നാലു മണിക്കൂർ ഏറ്റവും കുറഞ്ഞത് ഒരു മനുഷ്യൻ വിശ്രമിക്കും. എന്നാൽ ഒരു ഉറുമ്പിന്റെ കാര്യം എടുക്കുകയാണെങ്കിൽ അവരുടെ വിശ്രമമെന്ന് പറയുന്നത് കേവലം എട്ടു മിനിറ്റാണ്. 12 മണിക്കൂറിൽ 8 മിനിറ്റാണ് ഒരു ഉറുമ്പ് വിശ്രമിക്കുന്നത്. ഇന്ന് നമ്മൾ എല്ലാവരും വളരെ ഇഷ്ടത്തോടെ കുടിക്കുന്ന ഒരു പാനീയമാണ് കൊക്കക്കോള. നമ്മൾ ഇന്ന് കാണുന്ന കൊക്കക്കോള കറുത്ത നിറത്തിലുള്ള ഒരു പാനീയമാണ്. എന്നാൽ 1886ൽ കണ്ടുപിടിച്ച സമയത്തെ കൊക്കക്കോളയുടെ നിറം ഏതാണെന്ന് ആർക്കെങ്കിലും ഊഹിക്കാൻ പറ്റുമോ..? ശരിക്കും ആ നിറം പച്ചനിറത്തിൽ ആയിരുന്നു.
പച്ചനിറത്തിലാണ് ആദ്യം കൊക്കക്കോള കണ്ടുപിടിക്കുന്നത്. പിന്നീടാണ് ഇത് കറുപ്പ് നിറത്തിലേക്ക് വരുന്നത്. കൊക്കോ ലീഫ്സ് ആയിരുന്നു ആദ്യകാലങ്ങളിലേക്ക് കൂടുതൽ ഉണ്ടായിരുന്നത്. അടുത്ത കാര്യം ഒരുപക്ഷേ പറയുമ്പോൾ തന്നെ ആരും വിശ്വസിക്കാൻ സാധ്യതയില്ല. കാരണം അത്രയ്ക്കും ലോജിക്കില്ലന്ന് തോന്നുന്നു ഒരു കാര്യമാണ്. പക്ഷേ വളരെയധികം സത്യമായിട്ടുള്ള ഒരു കാര്യമാണ്. ചന്ദ്രൻ നേരിട്ട് നമ്മുടെ തലയ്ക്ക് മുകളിൽ ആയിരിക്കുമ്പോൾ നമ്മുടെ ശരീര ഭാരം എത്രയാണോ അതിൽ നിന്നും അല്പം കുറയും എന്നാണ് പറയുന്നത്. 100 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് 0.48 ഗ്രാം ഭാരമായിരിക്കും ആ സമയത്ത് കുറവാകുന്നത്. വേലിയേറ്റം ഉണ്ടാകുമ്പോൾ ജലത്തെ ആകർഷിക്കുന്ന അതേ രീതിയിൽ ചന്ദ്രൻ നമ്മളെയും ആകർഷിക്കുന്നു എന്നാണ് ഇതിന്റെ പിന്നിലെ ഫാക്ട് ആയി വിദഗ്ദർ പറയുന്നത്. മരുഭൂമികളിലൊക്കെ വലിയ തോതിൽ തന്നെ പൊടിക്കാറ്റ് വീശും എന്ന് നമ്മൾ കേട്ടിട്ടുണ്ട്. മണ്ണാണ് ഇങ്ങനെ കാറ്റായി അടിച്ചു വരുന്നത്. ആ സമയത്ത് ഈ ഒട്ടകങ്ങളൊക്കെ എങ്ങനെയാണ് ഈ പൊടിക്കാറ്റിൽ നിന്നും രക്ഷപ്പെടുന്നത്. എന്താണെങ്കിലും ഈ ഒരു കഴിവ് ദൈവം അവർക്ക് കൊടുത്തിട്ടുണ്ടാവുമല്ലോ. ആ സമയത്ത് ഒട്ടകങ്ങളെ ഇതിൽ നിന്നും രക്ഷിക്കുന്നത് ഇവരുടെ കൺപോളകളാണ്. ഇവർക്ക് മൂന്ന് കൺപോളകളാണ്. ഈ ഒരു അവസ്ഥയിൽ നിന്നും സംരക്ഷിക്കപ്പെടാൻ വേണ്ടി ഉള്ളത്. അതുപോലെ നീണ്ടനിരയിലുള്ള കൺപീലികളും ഇവയുടെ കണ്ണുകളെ സംരക്ഷിക്കുന്നുണ്ട്.
നമ്മുടെയൊക്കെ വീട്ടിൽ ഇപ്പോൾ ഒരുപാട് നായ്ക്കുട്ടികളെ വളർത്താറുണ്ട്. വളരെ ഇഷ്ടത്തോടെ നമ്മൾ നായക്ക് എന്തെങ്കിലുമൊക്കെ കൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി അറിയാതെ പോലും ചോക്ലേറ്റ് അമിതമായിട്ട് നായക്ക് കൊടുക്കരുത്. കാരണം ചോക്ലേറ്റിനകത്ത് തിയോബ്രോമിൻ എന്ന ഒരു വസ്തു അടങ്ങിയിട്ടുണ്ട്. ഇത് കഫീനു സമാനമായതാണ്. ഇത് നായ്ക്കളുടെ ഹൃദയത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇത് നായകളെ കൊല്ലാൻ പോലും സാധ്യതയുള്ളതാണ്. ഇനി പ്രിയപ്പെട്ട പട്ടിക്കുട്ടികളെ മടിയിൽ ഇരുത്തി താലോലിക്കുമ്പോൾ അറിയാതെ പോലും ചോക്ലേറ്റ് കൊടുക്കരുതെ….!
story highlights; facts