വർഷം 1978 ഒരു പുഴയിൽ നിന്നും ഒരു ആൺകുട്ടിയുടെ മൃതശരീരം ലഭിക്കുകയാണ് പോലീസിന്. പുഴയിൽ നിന്നും ലഭിച്ചതുകൊണ്ട് തന്നെ അസ്വാഭാവികമായ ഒരു മരണമാണ് ഇത് എന്ന് പോലീസ് വിധി എഴുതുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ അന്വേഷണ സമയത്ത് പോലും പോലീസ് അറിഞ്ഞില്ല ഇതിന് പിന്നിൽ ഒരു സീരിയൽ കിലറാണ് എന്നത്. പിന്നീട് അന്വേഷണത്തിൽ ഈ സീരിയൽ കിലറിനെ കണ്ടുപിടിച്ചു. എന്നാൽ ഇയാളിൽ നിന്നും അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങൾ ആയിരുന്നു. ജോൺ എന്ന ഈ സീരിയൽ കില്ലർ കൊലപ്പെടുത്തിയത് ഒന്നോ രണ്ടോ കുട്ടികളെ ആയിരുന്നില്ല ഏകദേശം കൗമാരക്കാരായ മുപ്പതോളം കുട്ടികളെ ആയിരുന്നു. മുപ്പതോളം കുട്ടികളെ കൊല്ലാനുള്ള ഇയാളുടെ മോട്ടിവെഷനെന്തായിരുന്നു. ഏതൊരു സീരിയൽ കില്ലറിനും പറയാൻ ഉണ്ടാവുക വേദനിപ്പിക്കുന്ന ഒരു ബാല്യകാലത്തെ കുറിച്ച് ആയിരിക്കുമല്ലോ. അത്തരത്തിൽ ഒരു ബാല്യകാലത്തെ കുറിച്ച് തന്നെയായിരുന്നു ഇദ്ദേഹത്തിനും പറയാനുണ്ടായിരുന്നത്. ഇയാളുടെ അച്ഛൻ വളരെയധികം സ്ട്രിക്ട് ആയിരുന്നു. ഇയാൾ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തുന്ന ഒരാൾ മകനെ കുറിച്ച് പ്രത്യേകിച്ച് അയാൾക്ക് യാതൊരു അഭിപ്രായവും ഉണ്ടായിരുന്നില്ല. മകനെ ക്രൂരമായ രീതിയിലായിരുന്നു ഇയാൾ വളർത്തിയിരുന്നത്. തന്റെ മകൻ കുറച്ചുകൂടി പൗരുഷം ഉള്ള വ്യക്തി ആയിരിക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ മകൻ കുറച്ച് ഉൾവലിഞ്ഞ പ്രകൃതമായിരുന്നു. അതുകൊണ്ടു തന്നെ ഈ മകനെ പെണ്ണ് എന്ന രീതിയിൽ വിളിച്ച് ഇയാൾ സംബോധന ചെയ്യാൻ തുടങ്ങി. നീ ഒരു പെണ്ണാണ് എന്ന തരത്തിലായിരുന്നു മകനെ കുറിച്ച് സംസാരിച്ചിരുന്നത്. അതോടൊപ്പം തന്നെ മകനോട് വളരെ സ്ട്രിക്ട് ആയിട്ടായിരുന്നു ഈ അച്ഛൻ ഇടപെട്ടിരുന്നതും. ജോണിന്റെ ബാല്യകാലം എന്ന് പറയുന്നത് ഭയങ്കര ദുരിതം നിറഞ്ഞതായിരുന്നു. പിന്നെ ഇയാളുടെ ഫാമിലിയിൽ തന്നെ ഒരാൾ ഇയാളെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നുണ്ടായിരുന്നു. ആരോടും പറയാൻ പറ്റാത്ത ഒരു സിറ്റുവേഷനിൽ ആയിരുന്നു ഇയാൾ.
അതുകഴിഞ്ഞ് വളർന്ന് ഒരു വലിയ കമ്പനിയുടെ മാനേജർ ഒക്കെ ആകുന്നുണ്ടായിരുന്നു. ആ സമയത്ത് ഈ കമ്പനിയിൽ എത്തുന്ന കൗമാരക്കാരായ ആൺകുട്ടികളോട് ആയിരുന്നു ഇയാൾ മോശമായ തരത്തിൽ ഇടപെടാൻ തുടങ്ങിയത്. ചിലരെയൊക്കെ ഇയാൾ ഫ്ലർട്ട് ചെയ്യും. അവർക്ക് ഇൻട്രസ്റ്റഡ് ആണ് എങ്കിൽ അത് കണ്ടിന്യൂ ചെയ്യുകയും അല്ല എന്നുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ മോറാലിറ്റി ചെക്ക് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നൊക്കെ പറഞ്ഞ് സ്കൂട്ട് ആവുകയും ചെയ്യും ജോൺ. എന്നാൽ രണ്ടുമൂന്നു തവണ ആയപ്പോൾ ഒരു കുട്ടി ആ കുട്ടിയുടെ വീട്ടില് ചെന്നിട്ട് ഈ കാര്യം പറയുകയുണ്ടായി. ഓഫീസിലെ മാനേജർ ഇങ്ങനെ ചെയ്യുന്നുണ്ടോ എന്ന് പറഞ്ഞു. അങ്ങനെ ആ കുട്ടിയുടെ അച്ഛൻ ദേഷ്യപ്പെട്ട് പോലീസിൽ കേസ് കൊടുക്കുകയും ഇയാളുടെ മുഖംമൂടി പുറത്തു വരികയും ഒക്കെ ചെയ്തു. അങ്ങനെ കോർട്ടിൽ ഈ കുട്ടി എത്താതിരിക്കാൻ വേണ്ടി ഇയാൾ ഒരു ഗുണ്ടയെയൊക്കെ ഏർപ്പാടാക്കി. പക്ഷേ ഈ കുട്ടി കോർട്ടിലെത്തി ഇയാൾ തന്നെ അബ്യൂസ് ചെയ്തു എന്നൊക്കെ പറഞ്ഞു. അങ്ങനെ ഇയാളെ പോലെ ജയിലിലേക്ക് പോവുകയാണ്. എന്നാൽ ജയിലിൽ ചെന്ന് കഴിഞ്ഞപ്പോഴേക്കും ഇയാൾ മറ്റൊരാളായിട്ട് മാറി. അവിടെ വളരെ നല്ല സ്വഭാവമുള്ള ഒരു കുക്ക് ഒക്കെ ആയിട്ട് ഇയാൾക്ക് മാറി.അങ്ങനെ പരോളിൽ ഇറങ്ങുകയാണ്. പരോളിൽ ഇറങ്ങുന്ന സമയം ആയപ്പോഴേക്കും ഇയാൾക്ക് അവിടെ ജയിലിൽ കുറെ സുഹൃത്തുക്കളും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ ഇയാൾ പരോളിൽ ഇറങ്ങി നല്ല ആളായിട്ട് ജീവിക്കുന്നു. വീണ്ടും ഈ കേസൊക്കെ മാറി കഴിഞ്ഞിട്ട് തന്റെ സ്ഥിരം പഴയ പരിപാടികളുമായിട്ട് മുന്നോട്ട് പോവുകയാണ്. പക്ഷേ ഒരാള് പോലും ഇയാൾക്കെതിരെ കേസ് കൊടുത്തിട്ടില്ല. കാരണം ആരും പറയാനില്ല. അങ്ങനെയിരിക്കെ ഇയാൾ പോലീസുകാരും ആയി ഫ്രണ്ട്ഷിപ്പിൽ ആയി.കഴിഞ്ഞ. ഒരു ദിവസം പോലീസുകാരെ വീട്ടിലേക്ക് വിളിച്ച് സൽക്കരിക്കാണ്. അപ്പോൾ ഒരു പോലീസുകാരൻ ബാത്റൂമിൽ പോകാൻ വേണ്ടി ബാത്റൂം അന്വേഷിച്ചു. അദ്ദേഹം ബാത്റൂമിലേക്ക് കയറിയ സമയത്ത് ബാത്റൂമിന്റെ ജനലിൽ കൂടി ഒരു സ്മെല്ല് വരുന്നത് അദ്ദേഹത്തിന് മനസ്സിലായി. ഒരു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള പോലീസുകാരൻ ആയതുകൊണ്ട് തന്നെ പുള്ളിക്ക് ആ സ്മെല്ല് എന്താണെന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി. ഈ വീട്ടിൽ ഒരു സെർച്ച് വാറണ്ടിന്റെ ആവശ്യമുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാവുകയും അദ്ദേഹം തന്നെ മൂവ് ചെയ്തിട്ട് ഒരു സെർച്ച് വാറണ്ട് ആയി കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇയാളുടെ വീട്ടിലേക്ക് പോലീസ് എത്തുകയും ആയിരുന്നു.
അങ്ങനെ പോലീസ് എത്തിക്കഴിഞ്ഞപ്പോൾ അവിടെ ഒരു കുഴി കുഴിച്ചു. ആ കുഴിക്കുള്ളിൽ നിന്നും ആദ്യം വരുന്നത് ഒരു കൈയാണ്. ആ കൈ ഒരു തുടക്കം മാത്രമായിരുന്നു. വീണ്ടും കുഴിയിൽ ഇങ്ങനെ തുരന്നു കൊണ്ടിരിക്കുമ്പോൾ ഒരു മൃതശരീരം അടുത്ത മൃതശരീരം അങ്ങനെ അങ്ങനെ ഒരു 30 ഓളം മൃതശരീരങ്ങളാണ് ആ ഒരു കുഴിക്കുള്ളിൽ നിന്ന് മാത്രം എടുത്തത്. അവസാനം ഇയാൾ തന്നെ സമ്മതിച്ചു ഞാൻ തന്നെയാണ് ഈ 30 പേരെയും കൊന്നത് എന്ന്. അതും ഞാൻ അബ്യൂസ് ചെയ്താണ് ഈ 30 ആൺകുട്ടികളെയും കൊന്നത് എന്ന് പറയുന്നുണ്ട്. ശരിക്കും പോലീസുകാർ പോലും ഞെട്ടിപ്പോയി. ഈ ഒരു ഓപ്പറേഷനിൽ ഉണ്ടായിരുന്ന പോലീസുകാരെല്ലാം പിന്നീട് ഒരു കൗൺസലിങ് ട്രീറ്റ്മെന്റ് എടുത്തതിനുശേഷം ആണ് ജോലി ചെയ്തത് എന്നാണ് പറയുന്നത്. കാരണം അവര് അത്രത്തോളം മെന്റലി ഡൗൺ ആയിപ്പോയി. എന്താണ് നടക്കുന്നത് എന്ന് അറിയാത്ത ഒരു അവസ്ഥയിലേക്ക് പോയി. അങ്ങനെ 1990 കളിൽ ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കുകയാണ്. ഇയാൾ മരണപ്പെട്ട സമയത്ത് തെരുവുകളിലൊക്കെ വലിയ തോതിലുള്ള ആഘോഷങ്ങൾ നടന്നുവെന്നാണ് പറയുന്നത്. എന്താണല്ലേ ആളുകളുടെ മൈൻഡ് എന്നൊക്കെ പറയുന്നത്. ഓരോ ആൾക്കാരുടെയും മനസ്സിൽ അവർക്ക് കുട്ടിക്കാലത്ത് കിട്ടുന്ന അനുഭവങ്ങളാണ് വലിയ പ്രശ്നങ്ങൾക്കുള്ള ഒരു തീപ്പൊരി ആയിട്ട് നിൽക്കുന്നത്. നമ്മൾ നമ്മുടെ കുട്ടികളോട് എപ്പോഴും നല്ലതായി ഇടപെടുക. അവരെ കൂടുതൽ നമ്മൾ പ്രൊവൈക് ചെയ്യാതിരിക്കുക. അവരുടെ കുഞ്ഞു മനസ്സ് നോവിക്കുന്ന ഒരു കാര്യങ്ങളും ചെയ്യാതിരിക്കുക. അങ്ങനെയൊക്കെ ചെയ്താൽ ചിലപ്പോൾ നാളെ നമ്മുടെ കുഞ്ഞ് ഭാവിയിൽ ഒരു ക്രിമിനൽ ആയി മാറില്ല എന്ന് ആര് കണ്ടു..?
story highlight;Even the police were shocked by the case