ചെന്നൈ: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിൽ വലിയ വിവാദം പുകയുകയാണ്. സിനിമാ മേഖലയിൽ തങ്ങൾ നേടിട്ട ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും സംബന്ധിച്ച് നിരവധി നടിമാർ കമ്മീഷന് മൊഴി നൽകിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ പ്രായമുള്ള നടിമാർ പോലും സുരക്ഷിതരല്ലെന്ന് വെളിപ്പെടുത്തുകയാണ് നടി ലക്ഷ്മി രാമകൃഷ്ണൻ.
ജേക്കബിന്റെ സ്വർഗരാജ്യം അടക്കം ചിത്രങ്ങളിലെ കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും വെള്ളിത്തിരയ്ക്ക് പുറത്തെ കരുത്തുറ്റ നിലപാടുകളിലൂടെയും ശ്രദ്ധേയയാണ് ലക്ഷ്മി രാമകൃഷ്ണൻ. സംവിധായകയുടെ വേഷത്തിലും തിളങ്ങിയിട്ടുള്ള ലക്ഷ്മി. എന്നാൽ ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തിൽ മാത്രമേ സാധ്യമാകൂ എന്നും പറയുന്നു സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന തൊഴിൽ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതിൽ ദുഖമുണ്ടെന്നും ലക്ഷ്മി പറയുന്നു.
മലയാള സിനിമാ സെറ്റുകളിൽ മുതിർന്ന സ്ത്രീകൾക്ക് പോലും രക്ഷയില്ലെന്ന് പറയുന്നത് സ്വന്തം അനുഭവങ്ങളിൽ നിന്നാണ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ ചുട്ട മറുപടി നൽകിയതിന് പിന്നാലെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ലക്ഷ്മി പറഞ്ഞു. സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ, 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായെന്നും അവർ കൂട്ടിച്ചേർത്തു.
content highlight: Lakshmi Ramakrishnan says