Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മോഹൻലാലിനെ തനിച്ച് രാജിവെയ്ക്കാൻ അനുവദിക്കേണ്ടെന്ന തോന്നലിലാവാം കൂട്ടരാജി’; സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മാറി നിൽക്കില്ലെന്നും ബി ഉണ്ണിക്കൃഷ്ണൻ | efka-general-secratery-b-unnikrishnan

മറ്റൊരു സംഘടനയേക്കുറിച്ച് ഞാൻ പറയുന്നത് ശരിയല്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 1, 2024, 01:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: മോഹൻലാലിനെ തനിച്ച് രാജിവെയ്ക്കാൻ അനുവദിക്കേണ്ടതില്ല എന്ന തോന്നലിലാവാം മറ്റുള്ളവരും രാജി വച്ചതെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണൻ. ഫെഫ്ക്ക ജനറൽ സെക്രട്ടറിയെന്ന നിലയ്ക്ക് അമ്മ സംഘടനയേക്കുറിച്ച് പറയുന്നത് ശരിയല്ല. രാജിവെയ്ക്കണോ എന്ന് സംശയിച്ചവരും അക്കൂട്ടത്തിലുണ്ടാവാം എന്നും ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

സർക്കാർ രൂപീകരിക്കുന്ന സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മാറി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പരാതി നൽകാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നാണ് മനസിലാക്കുന്നത്. ഫെഫ്ക്ക ജനറൽ സെക്രട്ടറിയെയാണ് ആ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ബി.ഉണ്ണിക്കൃഷ്ണനെന്ന വ്യക്തിയെയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയരൂപീകരണ സമിതിയിൽ മലയാള സിനിമയിലെ 21 ക്രാഫ്റ്റുകളെ പ്രതിനിധീകരിച്ചാണ് താനുള്ളതെന്ന് ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അവിടെ താൻ പറയുന്ന അഭിപ്രായങ്ങൾ ഈ 21 ക്രാഫ്റ്റുകളിൽനിന്നും ക്രോഡീകരിച്ചെടുത്തതായിരിക്കും. ഇവരുടെയെല്ലാം അഭിപ്രായങ്ങൾ പാടേ ഒഴിവാക്കിക്കൊണ്ടുള്ള നയം എങ്ങനെ കേൾക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

“നയരൂപീകരണ സമിതിയിൽ തുടരും. അല്ലെങ്കിൽ മാറിനിൽക്കാൻ സംഘടന ആവശ്യപ്പെടണം. മൂന്ന് നാല് ​ദിവസത്തിനുള്ളിൽ അന്തിമയോ​ഗം നടക്കും. അതിനുശേഷം ഇക്കാര്യങ്ങൾ വിശദീകരിക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഞങ്ങളുടെ പ്രതികരണം വൈകിയെന്നാണ് തോന്നുന്നത്. അമ്മ സംഘടനയുടെ പ്രതികരണം വൈകിയോ എന്നുള്ളതല്ല, അവർ എന്തുപറഞ്ഞു എന്നുള്ളതാണ്. എന്തു പറഞ്ഞു എന്നുള്ളതിൽ പൊതുസമൂഹം വലിയ വിമർശനമുന്നയിക്കുന്നുണ്ട്. ആ വിമർശനം താരസംഘടന ഉൾക്കൊള്ളണമെന്നാണ് എന്റെ അഭിപ്രായം.

മറ്റൊരു സംഘടനയേക്കുറിച്ച് ഞാൻ പറയുന്നത് ശരിയല്ല. ഒരു ട്രേഡ് യൂണിയൻ സംവിധാനമൊന്നുമല്ലല്ലോ അവരുടേത്. സെക്രട്ടറി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഭാരവാഹി മറ്റൊരിടത്ത് പ്രതികരിക്കുന്നത് കണ്ടു. അതൊരു സംഘടനാ രീതിയല്ലല്ലോ. അതൊരു ട്രേഡ് യൂണിയനായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. വ്യക്തമായ സംഘടനാ സ്വഭാവമേ അമ്മയ്ക്കില്ല. വളരെ പരിമിതമായ കാര്യങ്ങൾ നിർവഹിക്കാനാണ് ഈ കൂട്ടായ്മയെന്ന് അവർ പറഞ്ഞേക്കാം, അത് ശരിയായിരിക്കാം. പക്ഷേ പൊതുസമൂഹത്തോട് സംവദിക്കേണ്ട ​ഗൗരവമേറിയ പ്രശ്നങ്ങൾ വരുമ്പോൾ അയഞ്ഞ രൂപഘടന അവർക്കൊരു ബാധ്യതയാവുന്നുണ്ട്.

സംഘടനാപരമായി തഴക്കമോ വഴക്കമോ ഉള്ളയാളല്ല മോഹൻലാൽ. നിരവധി ചോദ്യങ്ങൾ ചോദിച്ചാൽ അതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാൻ അദ്ദേഹത്തിന് കഴിയുമെന്നും തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. പക്ഷേ ഉത്തരവാദിത്തപ്പെട്ടൊരു സംഘടനയുടെ ഭാരവാഹിയെന്ന നിലയിൽ അദ്ദേഹത്തിന് ആ ധർമം പൊതുസമൂഹം പ്രതീക്ഷിക്കുന്നവിധം നിർവഹിക്കാൻ കഴിയാതെ വരുമ്പോഴാണല്ലോ രാജിയിലേക്കെത്തുന്നത്. ആ സത്യസന്ധതയെ ഞാൻ ബഹുമാനിക്കുന്നുണ്ട്.

പവർ ​ഗ്രൂപ്പ് എന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ മൊഴിയായോ നി​ഗമനമായോ, അതോ ആലങ്കാരിക പ്രയോ​ഗമാണോ എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. സിനിമയിൽ എക്കാലത്തും വളരെ ശക്തമായ സഖ്യങ്ങളുണ്ടായിട്ടുണ്ട്. തുടർച്ചയായി വലിയ ചിത്രങ്ങൾ മാത്രം നിർമിക്കുന്ന പ്രൊഡക്ഷൻ ഹൗസുകളുണ്ട്. അവർക്കുവേണ്ടി മാത്രം സിനിമകൾ ചെയ്യുന്ന സംവിധായകരും എഴുത്തുകാരും നടീനടന്മാരുമുണ്ട്. ആ സംവിധാനത്തിലുള്ളിലായിരിക്കും വലിയ ചിത്രങ്ങൾ നടക്കുക. സ്വാഭാവികമായും എല്ലാവർക്കും അവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ശ്രമമുണ്ടാവും. കാരണം അവർക്ക് അവസരങ്ങൾ ലഭിക്കണമല്ലോ. മുതൽമുടക്കും വിപണിയുമായി ബന്ധപ്പെട്ട ശക്തമായ സഖ്യങ്ങൾ എല്ലാ ഭാഷകളിലുമുണ്ട്. ആ യാഥാർത്ഥ്യത്തോട് മുഖംതിരിച്ചിട്ട് കാര്യമില്ല.

ReadAlso:

മഞ്ജു വാര്യരും നിവിൻ പോളിയും ഒന്നിക്കുന്നു; വമ്പൻ അപ്ഡേറ്റ് വരുന്നുണ്ടെന്നും നടൻ | Nivin Pauly and Manju Warrier new movie

ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ല; യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ലെന്നും നടി ആമിന നിജാം; വ്യാപക വിമർശനം | Amina Nijam Instagram story about Operation Sindhoor

മോഹൻലാൽ പല അവസരങ്ങളിലും എനിക്കൊരു ബിഗ് ബ്രദർ ആയിരുന്നു, പ്രകാശ് വർമ്മ

റെട്രോ സിനിമയുടെ ഷൂട്ടിം​ഗിനിടയിൽ നടി അഞ്ജലി നായരുടെ മകൾക്ക് പൊള്ളലേറ്റു! ചികിത്സയ്ക്കായി ഡോക്ടറെ നിർദ്ദേശിച്ചത് മമ്മൂക്ക; കുറിപ്പുമായി താരം | Anjaly Nair

നല്ല മനസ്സിന് ഉടമകളാവുക; ഭീഷണിയുടെ സ്വരം മുഴക്കുന്ന മനുഷ്യരെയും നമുക്ക് അഭിമുഖീകരിക്കേണ്ടി വരും! വിവാദ പ്രസ്താവനയിൽ പൊതുവേദിയിൽ ലിസ്റ്റിൻ സ്റ്റീഫനെതിരെ നിവിൻ പോളി | Nivin Pauly

വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്ന അധികാരകേന്ദ്രങ്ങൾ ഒരു സഖ്യമായി മാറുന്നുവെന്നുള്ളത് സാധ്യമായ കാര്യമല്ലെന്ന് ചിന്തിച്ചാൽത്തന്നെ അറിയാം. അത്രത്തോളം വ്യത്യസ്തമായ താത്പര്യങ്ങളാണ് ഈ സംഘടനാ സംവിധാനങ്ങൾക്കെല്ലാമുള്ളത്. ഫെഫ്ക്ക 2008 മുതൽ 2024 വരെയുള്ള കാലയളവിൽ അഞ്ചുതവണ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി വേതനക്കരാർ ഒപ്പുവെച്ചിട്ടുണ്ട്. അതിൽ മൂന്നാമത്തെ കരാർ ഒപ്പുവെയ്ക്കുമ്പോൾ വലിയ തോതിലുള്ള അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ആ സമയത്ത് പ്രധാനപ്പെട്ട നടന്മാരും അവരുടെ പ്രൊഡക്ഷൻ ഹൗസുകളും കൃത്യമായ അകലം പാലിച്ചിരുന്നു. പക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. നിർമാതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും താരങ്ങളുടേയും സംഘടനകൾ ഒരുമിച്ച് രഹസ്യ ധാരണയായി, അദൃശ്യ ലോബിയായി നിന്നുകൊണ്ട് സിനിമാ മേഖലയിൽ പ്രവർത്തിക്കാനാവില്ല.

21 യൂണിയനുകളുടെ ഫെഡറേഷനാണ് ഫെഫ്ക്ക. ആ യൂണിയനുകളുടെ അഭിപ്രായം കേൾക്കാതെ ഫെഫ്ക്ക ജനറൽ സെക്രട്ടറിക്ക് ഒരു തീരുമാനവുമെടുക്കാൻ സാധിക്കില്ല. ഒരു വാചകംപോലും സംസാരിക്കാൻ സാധിക്കില്ല. ഒരു തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രതിനിധിയെന്ന നിലയിൽ വിശാലമായ താത്പര്യങ്ങളോടെ ജോലിചെയ്യുന്നയാളാണ്. സർക്കാരിന്റെ ഒരധികാര സ്ഥാനങ്ങളിലും ഇരുന്നിട്ടുള്ളയാളല്ല. ഇനി കാണാനും സാധിക്കില്ല. വളരെ അടിയുറച്ച നിലപാടാണിത്. ആഷിഖ് അബുവിന് എന്റെ രാഷ്ട്രീയത്തോടോ സംഘടനാ പ്രവർത്തനത്തിനോടെ എതിർപ്പുണ്ടെങ്കിൽ ജനാധിപത്യപരമായ രീതിയിൽ വിയോജിക്കാം.ഞാനൊരു വ്യാജ ഇടതുപക്ഷക്കാരനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കിൽ സ്വയം ഒരു പരിശുദ്ധനാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടാവണമല്ലോ. അതിനോട് നീതിപുലർത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയട്ടേ എന്നാശംസിക്കുന്നു.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ല എന്നു പറഞ്ഞാൽ അത് യാഥാർത്ഥ്യത്തിന്റെ നേരേ കണ്ണടച്ചുകാണിക്കുന്നതുപോലെയാവും. മലയാളസിനിമയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ഈ വലിയ ചരിത്രത്തിനകത്ത് എത്രയോ സന്ദർഭങ്ങളിൽ നമ്മൾ കണ്ടും കേട്ടും അറിഞ്ഞ കാര്യമാണ് കാസ്റ്റിങ് കൗച്ച്. എല്ലാ ഇൻഡസ്ട്രിയിലും ഉണ്ടല്ലോ എന്ന് നമ്മൾ പറയും. അതിനെ അങ്ങനെ സാമാന്യവത്ക്കരിച്ചുകൊണ്ട് രക്ഷപ്പെടേണ്ട കാര്യമില്ല. എല്ലാ ഫിലിം ഇൻഡസ്ട്രിയിലും ഉള്ള കാര്യം മലയാളത്തിൽ വേണ്ട എന്ന നിലപാടെടുക്കണം. എല്ലാം ശരിയായിട്ടുള്ള ഒരു ഉട്ടോപ്യൻ ഭാവി നമുക്ക് ആ​ഗ്രഹിക്കാമെങ്കിലും അങ്ങോട്ട് എത്തിച്ചേരുക എന്നത് വലിയ ദുഷ്കരമാണ്. ആ പ്രവർത്തനത്തിലാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന നീതിയിൽ ബോധ്യമുള്ള എല്ലാവരുമെന്നാണ് വിശ്വസിക്കുന്നത്.”

പീഡനങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ സ്ത്രീകൾക്ക് ആ ആദരവ് കൊടുക്കേണ്ടതുണ്ട്. ഹേമാ കമ്മിറ്റി മറുവശം കേൾക്കണമെന്ന് നിർബന്ധമില്ല. വിവരശേഖരണമാണ് അവർ നടത്തിയത്. എന്നാൽ റിപ്പോർട്ടിന്റെ പൂർണരൂപം, അതായത് എത്ര വലിയവരാണെങ്കിലും മുഴുവൻ പേരുകളും പുറത്തുവരണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നതെന്നും ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

content highlight: efka-general-secratery-b-unnikrishnan

Tags: ഹേമ കമ്മീഷൻMALAYALAM CINEMAമോഹൻലാൽമമ്മൂട്ടിAnweshanam.comWCCഅന്വേഷണം. Comhema committe reporthema committeഹേമ കമ്മിറ്റി

Latest News

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് | P S Unnikrishnan

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി; S ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

പേപ്പല്‍ കോണ്‍ക്ലേവിൽ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നും ആദ്യം ദിവസം ഉയർന്നത് കറുത്ത പുക; നിയുക്ത പോപ്പ് ആരെന്നറിയാൻ ആകാംക്ഷയിൽ ലോകം | Peppal Conclave at Vatican

ലാഹോറിൽ സ്‌ഫോടനം; സ്‌ഫോടനം നടന്നത് വോൾട്ടൺ എയർഫീൽഡിന് സമീപം

സ്വരാജുകളല്ലാത്ത കള്ള നാണയങ്ങൾ ഉറക്കം കിട്ടാതെ…; യുദ്ധത്തിന്റെ തീവ്രതയെ കുറിച്ച് എഴുതിയ എം. സ്വരാജിനെതിരെ ഹരീഷ് പേരടി | Hareesh Peradi facebook post

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.