മലയാള സിനിമ നടിമാരുടെ മേക്കപ്പ് എപ്പോഴും എടുത്തു പറയേണ്ട ഒരു പ്രധാനപ്പെട്ട സംഭവം തന്നെയാണ്. കാരണം പലരും വളരെയധികം ശ്രദ്ധേയമായ രീതിയിലാണ് മേക്കപ്പ് ചെയ്യാറുള്ളത്. ഒരുപാട് മേക്കപ്പ് മുഖത്തിടാതെ വളരെ കുറച്ച് അതിമനോഹരമായ രീതിയിൽ തന്നെ മേക്കപ്പ് ചെയ്യുന്നവരെ നമുക്ക് കാണാൻ സാധിക്കും. കൂടുതൽ നടിമാർക്കും മേക്കപ്പ് ചെയ്തു കൊടുക്കുന്നത് മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് . കാവ്യാ മാധവന്റെ നാച്ചുറൽ മേക്കപ്പ് ലുക്ക് കണ്ടവരൊക്കെ തന്നെ ഉണ്ണിയെ മറന്നിട്ടുണ്ടാവില്ല. അത്രയ്ക്ക് മനോഹരമായ രീതിയിലാണ് കാവ്യയുടെ മേക്കപ്പ് അതിമനോഹരമാക്കി താരം ചെയ്യുന്നത്. നാച്ചുറൽ മേക്കപ്പ് ലുക്കാണ് താരം കൂടുതലായും ചെയ്യുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയ്ക്ക് മേക്കപ്പ് ചെയ്യുന്നതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. സുപ്രിയയുടെ മേക്കപ്പ് ലുക്കിനെ കുറിച്ച് ഉണ്ണി പറയുന്നത് ഇങ്ങനെയാണ്…
“നാച്ചുറൽ മേക്കപ്പിന്റെ ആളാണ് സുപ്രിയ.. മേക്കപ്പ് ഇട്ടിട്ടുണ്ട് എന്ന് പോലും തോന്നാത്ത തരത്തിലുള്ള മേക്കപ്പ് ആണ് സൂപ്രിയയ്ക്ക് ഇഷ്ടം. ഞാൻ ആദ്യമായി സുപ്രിയുടെ മേക്കപ്പ് ചെയ്യുന്നത് ഭാവന പറഞ്ഞിട്ടാണ്. ഭാവനയാണ് സുപ്രിയക്ക് എന്നെ പരിചയപ്പെടുത്തുന്നത്. ഞാൻ ഒന്ന് രണ്ട് മേക്കപ്പ് ചെയ്ത സമയത്ത് സുപ്രിയയ്ക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് അങ്ങോട്ട് സുപ്രിയയുടെ മേക്കപ്പ് മുഴുവൻ ചെയ്യുന്നത് ഞാനാണ് എന്നും” ഉണ്ണി പറയുന്നുണ്ട്.
പൊതുവേ മേക്കപ്പിനോട് ഒന്നും വലിയ താല്പര്യമില്ലാത്ത കൂട്ടത്തിലാണ് സുപ്രിയ എന്ന് എല്ലാവർക്കും അറിയാം. പലപ്പോഴും പൊതുവേദികളിൽ സുപ്രിയ എത്തുമ്പോൾ അതിമനോഹരിയായി തന്നെ കാണപ്പെടുകയും ചെയ്യാറുണ്ട് നാച്ചുറൽ മേക്കപ്പ് സുപ്രിയ ചെയ്യുന്നത് ഉണ്ണിയുടെ സഹായത്തോടെ ആണെന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സുപ്രിയയുടെ പല മേക്കപ്പ് ലുക്കുകളും സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെന്റിങ് ആയി മാറിയിട്ടുണ്ട്. കാവ്യ മാധവനും ഭാവനയും മാത്രമല്ല നടി നിഖില വിമലിനും മേക്കപ്പ് ചെയ്യുന്നത് ഉണ്ണി ആണെന്ന് താരം വ്യക്തമാക്കുന്നുണ്ട്.
Story Highlights ; Makeup Artist Unni