Celebrities

“മോഹൻലാലിനെയും മമ്മൂട്ടിയും വെച്ച് ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട് “ബേസിൽ ജോസഫ്

മമ്മൂട്ടിയും മോഹൻലാലും നായകനായി ഉള്ള ഒരു ചിത്രം ആരാണ് ആഗ്രഹിക്കാത്തത് ശരിക്കും അങ്ങനെ ഒരു ആഗ്രഹം തനിക്കുണ്ട്

മലയാള സിനിമയിൽ അതിമനോഹരമായ ചില ചിത്രങ്ങളുടെ ഭാഗമായി മാറിയ നടനാണ് ബേസിൽ ജോസഫ്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു സംവിധായകൻ കൂടിയാണ് താരം എന്ന് പറയാം അതിമനോഹരമായ തരത്തിലുള്ള സിനിമകൾ തന്നെയാണ് താരം സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ളത്. ഇപ്പോൾ കൂടുതലായും താരം അഭിനയത്തിലാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി മാറുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങൾക്കും ആരാധകവൃന്ദവും വളരെ കൂടുതലാണ്. ഇപ്പോൾ ഇതാ താരം ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒപ്പം ഒരുമിച്ച് ഒരു സിനിമ പിടിക്കുവാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ തീർച്ചയായും ഉണ്ട് എന്നാണ് ബേസിൽ ജോസഫ് പറയുന്നത്..

മമ്മൂട്ടിയും മോഹൻലാലും നായകനായി ഉള്ള ഒരു ചിത്രം ആരാണ് ആഗ്രഹിക്കാത്തത് ശരിക്കും അങ്ങനെ ഒരു ആഗ്രഹം തനിക്കുണ്ട്. പക്ഷേ അവരെ അഭിനയിപ്പിക്കാൻ സാധിക്കുന്ന കഥ ലഭിക്കണം എന്നത് മാത്രമാണ് ഉള്ളത്. നല്ല കഥ ലഭിക്കാതെ അവരെ അഭിനയിപ്പിച്ചിട്ട് കാര്യമില്ലല്ലോ എന്നും മനോഹരമായ കഥകൾ ലഭിക്കുകയാണ് വേണ്ടത് എന്നും താരം പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അതേസമയം സിനിമയുടെ തുടക്കകാലത്ത് പല കാര്യങ്ങളോടും നോ പറയാൻ തനിക്ക് വലിയ മടിയായിരുന്നുവെന്നും ഇപ്പോൾ കുറേ കാര്യങ്ങൾ താൻ നോ പറയാൻ പഠിച്ചിട്ടുണ്ട് മുൻപോട്ടും അങ്ങനെ ആയിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് താരം വ്യക്തമായി തന്നെ പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആളുകളാണ് ഇതിന് മികച്ച കമന്റുകളുമായി എത്തുന്നത്. അതേസമയം ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും നായകന്മാരായിട്ടുള്ള ചിത്രങ്ങൾ വരികയാണെങ്കിൽ അത് വലിയ വിജയം നേടുമെന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്
Story Highlights ;Basil Joseph talkes Mohanlal and Mammootty