മലയാള സിനിമയിൽ വലിയ പ്രതിസന്ധിഘട്ടങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതോടെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വളരെയധികം ആരോപണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നടൻ ജയസൂര്യ സിദ്ധിഖ് ഇടവേള ബാബു ബാബുരാജ് തുടങ്ങി നിരവധി ആളുകളാണ് ഇപ്പോൾ ആരോപണ വിധേയരായി മാറിയിരിക്കുന്നത്. ഇതിനിടയിൽ ഡബ്ലിയു സി സി പോലെയുള്ള ചില സംഘടനകൾ താരങ്ങൾക്ക് തുല്യ വേദന നൽകണമെന്ന് തരത്തിലും സംസാരം ഉയർന്നിരുന്നു. ഇതിനൊക്കെ പലരും പലതരത്തിലുള്ള പ്രതികരണങ്ങളാണ് നടത്തിയിരുന്നത്. സിനിമ മേഖലയിൽ നടിമാർക്ക് പ്രതിഫലം കുറവാണ് എന്നുള്ള ഒരു പൊതു അഭിപ്രായം കുറച്ച് അധികം കാലങ്ങളായി ഉയർന്നു വരുന്നുണ്ട്. ഇതിനെക്കുറിച്ച് പല നടിമാരും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ നടിയായ ഗ്രേസ് ആന്റണി ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ശ്രെദ്ധ നേടുന്നത്. ഈ കാര്യത്തെക്കുറിച്ച് ഗ്രേസ് പറയുന്നത് ഇങ്ങനെയാണ്,
“സിനിമ വിറ്റു പോകാൻ മാത്രമുള്ള മാർക്കറ്റ് എനിക്കില്ല. ഞാൻ അഭിനയിച്ചാൽ വിറ്റുപോകും എന്ന രീതിയിൽ ഞാൻ വളർന്നാൽ എന്നെ വച്ച് സിനിമ ചെയ്യാൻ ഒരാൾ വന്നാൽ എനിക്ക് തുല്യ വേതനം ചോദിക്കാം. എനിക്ക് അർഹതപ്പെട്ട തുക ഞാൻ ഇപ്പോൾ വാങ്ങിക്കുന്നുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ അതിലെ നായകനേക്കാൾ കൂടുതൽ പ്രതിഫലം എനിക്ക് കിട്ടിയിട്ടുണ്ട്.” താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
ശരിക്കും ഇത്തരത്തിൽ പക്വതയോടെ സംസാരിക്കുകയാണ് വേണ്ടത് എന്നും സിനിമയിൽ എങ്ങനെയാണ് തുല്യവേതനം ലഭിക്കുന്നത് എന്ന് മനസ്സിലാക്കി തന്നെ സംസാരിക്കണം എന്നുമാണ് ചിലർ പറയുന്നത്. വെറുതെ സിനിമയിൽ തുല്യവേതനം ലഭിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. എങ്ങനെ സിനിമയിൽ വേതനം ലഭിക്കുന്നുവെന്നും അതിനുള്ള മാർക്കറ്റ് നമുക്കുണ്ടോ എന്നും മനസ്സിലാക്കുകയാണ് വേണ്ടത് എന്നും അല്ലാതെ തുല്യവേതനം വേണം എന്ന് വെറുതെ പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല എന്നുമാണ് ചിലർ പറയുന്നത്.
Story Highlights ; Grace Antony talkes Equal remuneration