തലച്ചോറില്ലാത്ത, കണ്ണുകളോ, കൈകാലുകളോ ഉദരമോ ഇല്ലാത്ത 700 ലേറെ ലിംഗഭേദങ്ങളുള്ള ഒരു അജ്ഞാത ജീവിയാണ് ബ്ലോബ്. ഫിസേറം പോളിസെഫാലം എന്നാണ് ശാസ്ത്രീയ നാമം. മനുഷ്യനേക്കാള്‍ 50 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ജന്മമെടുത്ത ഈ അജ്ഞാത ജീവിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ശരീരം വഴുവഴുപ്പുള്ള സ്‌പോഞ്ച് പോലെയാണ്. നിശ്ചലാവസ്ഥയിലാണെങ്കിലും ഇതിന് നില്‍ക്കുന്ന പരിസരത്ത് മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിലയില്‍ പായൽ പോലെ പടരുന്നുണ്ട്. ഇതുവഴി കൂണ്‍ ബീജങ്ങള്‍, ബാക്ടീരിയകള്‍, സൂക്ഷ്മാണുക്കള്‍ പോലെയുള്ള ഇരകളെ തേടുകയാണ് ലക്ഷ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങവായി ഈ അജ്ഞാത ജീവിക്കു പിന്നാലെയായിരുന്നു ഗവേഷകരെന്ന് പാരിസ് മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ ഡയറക്ടർ ബ്രൂണോ ഡേവിഡ് വ്യക്തമാക്കി. പാരിസിലെ ബോയിസ് ഡി വിന്‍സെന്‍സ് പാര്‍ക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കില്‍ താമസിക്കുന്ന ബ്ലോബിനെ ശനിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് അടുത്തറിയാനാവും.
ഭൂമിയിലെത്തി പെന്‍സില്‍വാനിയ നിവാസികളെ വിഴുങ്ങുകയും ചെയ്യുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ ‘ ദി ബ്ലോബ്’ എന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയുടെ പേരാണ് ഈ ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്. ഏകകോശ ജീവിയാണ് ബ്ലോബ്. ബ്ലോബിന് ഒരൊറ്റ കോശം മാത്രമാണുള്ളത്. കൂടുതല് ഡിഎൻഎകളെ ഉൽപാദിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള കഴിവുണ്ട്. മഞ്ഞനിറത്തിലാണ് ഇവ കാണപ്പെടാറുള്ളതെങ്കിലും ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞളിഞ്ഞ ഇലകളിലും നനഞ്ഞ് ഈര്‍പ്പവും തണുപ്പുമുള്ള തടികളിലുമാണ് ഇവ കാണപ്പെടുന്നത്. ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന അസാധാരണ വസ്തുക്കളില്‍ ഒന്നാണ് ബ്ലോബെന്നും ബ്രൂണോ ഡേവിഡ് വ്യക്തമാക്കി. കോടിക്കണക്കിനു വര്‍ഷങ്ങളായി ഇതിവിടെയുണ്ട്. ഇതെന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതൊരു ജീവിയാണോ അതോ ഫംഗസാണോ അവയ്ക്കിടയിലുള്ള എന്തെങ്കിലും വസ്തുവാണോ എന്നും വ്യക്തമായ ധാരണയില്ല. പക്ഷേ ഒന്നറിയാം ഇത് അമീബയെപ്പോലെ ഒരു ഏകകോശ ജീവിയാണ്. കാലങ്ങളോളം ഗവേഷകർ ഇതിനെ ഫംഗസുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് നടത്തിയ ഗവേഷങ്ങൾക്കൊടുവിൽ അമീബയുടെ ഉപവിഭാഗത്തിൽ ഉൾപ്പെടുത്തി.
മാറ്റ് എ, മാറ്റ് ബി എന്നു തുടങ്ങി ഏകദേശം പതിനാറോളം വകഭേദങ്ങളും ഇവയുടെ ജീനുകൾക്കുണ്ട്. ചുറ്റുപാടുകളോട് പൊരുത്തപ്പെടാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഇവയ്ക്ക് കഴിയും. ചിലപ്പോഴെങ്കിലും ജീവികളെപ്പോലെ പെരുമാറാൻ കഴിയുന്ന ഇവയ്ക്ക് ഓർമയുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനെ രണ്ടായി മുറിച്ചാൽ മിനിറ്റുകൾക്കകം ആ മുറിവുണക്കാൻ ഇവയ്ക്കു കഴിയും. സ്വയം പ്രജനനം നടത്തുന്ന ബ്ലോബിന്് ഏകദേശം 720 ഓളം ലിംഗഭേദങ്ങളുമുണ്ട്. ജനിതകമപമായ വ്യത്യാസമുള്ള രണ്ട് ബ്ലോബുകൾ ചേർന്നാണ് പുതിയ ബ്ലോബ് ഉണ്ടാകുന്നതെന്നും ഇവ ഭക്ഷണം തേടി സഞ്ചരിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബ്ലോബിനെ നശിപ്പിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. പ്രതികൂലാവസ്ഥയിൽ ഇവ നിശ്ചലാവസ്ഥയിലേക്ക് മാറും. എന്നാൽ വരണ്ടുണങ്ങി കിടക്കുന്ന അവസ്ഥയിലും ഇവ നശിച്ചു പോവുകയില്ല. അൽപം വെള്ളം മതി ഇവയ്ക്ക് ജീവൻവച്ച് പഴയതുപോലെയാകാൻ. തുടർന്ന് ഇവ പഴയതുപോലെ പ്രജനനം നടത്തുകയും ആഹാരം തേടുകയും ചെയ്യും. എന്തായാലും പാരിസിലെ ഈ അജ്ഞാത ജീവിക്കു പിന്നാലെയാണ് ഇപ്പോൾ ലോകം.
STORY HIGHLLIGHTS : paris-zoo-s-new-blob-exhibit-is-no-monster-but-something-we-can-all-learn-from