ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ തന്നെ സിനിമ മേഖലയിൽ സജീവമായി ഉണ്ട് നടി ഷീല. മലയാളികൾ എന്നും വളരെ ബഹുമാന്യമായ സ്ഥാനമാണ് ഷീലയ്ക്ക് നൽകുന്നത്. ഒരു സമയത്ത് സിനിമാരംഗത്ത് നിന്നും നടി പൂർണമായും വിട്ടുനിന്നു. പിന്നീട് മനസ്സിനക്കരെ, അകലെ എന്നീ സിനിമകളിലൂടെ വർഷങ്ങൾക്ക് ശേഷമായിരുന്നു നടി തിരിച്ചുവന്നത്. ഇന്ന് അഭിനയരംഗത്ത് വളരെ സജീവമല്ല. എങ്കിലും ഇടയ്ക്കിടെ ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സിനിമ വിട്ട് പോകണമെന്ന് തോന്നിയ അനുഭവം വെളിപ്പെടുത്തി നടി ഷീല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം. മാത്രമല്ല മറ്റു താരങ്ങളും ദിലീപും തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഷീല പറയുന്നുണ്ട്.
മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ഷീലയും ദിലീപും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ കോമ്പിനേഷൻ രംഗങ്ങൾ വളരെ ഹാസ്യം നിറഞ്ഞതും ആയിരുന്നു. അതുകൊണ്ടുതന്നെ ദിലീപും ആയുള്ള ആത്മബന്ധത്തെ കുറിച്ചാണ് അവതാരക ചോദിച്ചത്. ‘ഞാൻ മോൻഹാൽ, മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് എന്നിവരുടെ കൂടെയൊക്കെ അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ വളരെ അധികം വിനയമുളള താരങ്ങളാണ്. വളരെ സ്നേഹത്തോടെ നമ്മളോട് സംസാരിക്കും. ഓടി വന്ന് ഷീലാമ്മേ ഒപ്പം അഭിനയിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമെന്നൊക്കെ പറയും. പക്ഷെ മിസ്റ്റർ മരുമകനിൽ അഭിനയിച്ചപ്പോൾ ദിലീപ് ഒന്നും പറഞ്ഞില്ല. ഞാൻ അങ്ങോട്ട് പോയി ഞാനാണ് ഷീല എന്ന് പറഞ്ഞപ്പോൾ, ഓ അറിയാം ഷീലാമ്മേ എന്ന് പറഞ്ഞ് അഭിനയിക്കാൻ പോയി. അത്രയേ ചെയ്തുള്ളൂ. ജയറാം എനിക്ക് മകനെ പോലെയാണ്. അതുപോലെയാണ് പെരുമാറുക.
‘ ഒരു സിനിമയിലും എന്നെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചിട്ടില്ല. എന്റെ കഥാപാത്രം എനിക്ക് ഇഷ്ടപ്പെടണം. വസ്ത്രം ഞാൻ തിരഞ്ഞെടുക്കും. എല്ലാം എന്റെ ഇഷ്ടത്തിന് മാത്രമേ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെ ജീവിത്തതിൽ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട ജീവിതമാണ്. സിനിമയിൽ അഭിനയിക്കേണ്ട എന്ന് തോന്നിയ ഒരു രംഗം ഉണ്ടായിരുന്നു. അതിഥി എന്ന സിനിമയിൽ എന്റെ ഭർത്താവായ കഥാപാത്രത്തിന്റെ കാലിൽ വീണ് കരയണം. അയാളുടെ കാല് കുടിച്ച് കുടിച്ച് എന്തോ പുണ്ണായി പുഴുത്ത് കിടക്കുകയായിരുന്നു. മണക്കുന്നുണ്ടായിരുന്നു. വേണമെങ്കിൽ ആ സീൻ ഒഴിവാക്കാമായിരുന്നു. പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല. കാല് പിടിച്ച് കരഞ്ഞു. ഇതോടെ സിനിമ വിട്ട് പോകണേ ദൈവമേ എന്ന് അപ്പോൾ ആലോചിച്ചിട്ടുണ്ട്’, താരം പറഞ്ഞു.
നസീറിന്റേയും അടൂർ ഭാസിയുടേയുമെല്ലാം സ്വഭാവത്തെ കുറിച്ചും ഷീല പങ്കുവെച്ചു. ‘നസീർ സാറിനൊപ്പം ഞങ്ങൾ ഒരുമിച്ച് എത്രയോ പടങ്ങൾ, എത്രയോ വർഷം അഭിനയിച്ചു. ഒരുപക്ഷെ എന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ ഒരുപക്ഷെ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ച് കാണും. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ദാനധർമ്മം ചെയ്യുന്നൊരു വ്യക്തിയാണ്.ആര് വന്ന് സഹായം ചോദിച്ചാലും സഹായം ചെയ്ത് കൊടുക്കും. ആ സഹായത്തെ കുറിച്ചൊന്നും നമ്മൾ അറിയില്ല. ഷൂട്ടിങ് ലൊക്കേഷനിൽ അദ്ദേഹം കൃത്യസമയത്ത് എത്തും. എത്ര വൈകിയാലും നിർമ്മാതാക്കളോടോ സംവിധായകരോടോ മുഖം കറുപ്പിച്ച് ഒന്നും പറയില്ല. ഇന്നത്തെ പോലെ കാരവാനൊന്നുമല്ല. വെയിലത്ത് മണിക്കൂറുകളോളം ഇരിക്കും. എന്നാലും പരാതി പറയില്ല. നസീർ സാറിന്റെ ഇഷ്ടപ്പെട്ട സ്വഭാവം എന്നത് അദ്ദേഹം ആരോടും ദേഷ്യപ്പെടില്ല, എല്ലാവരോടും നന്നായി പെരുമാറും എന്നൊക്കെയാണ്.അനിഷ്ടത്തോടെ ഒരാളോട് പോലും സംസാരിച്ചിട്ടില്ല.
അടൂർ ഭാസി എല്ലാവരേയും കളിയാക്കും. പെണ്ണുങ്ങളുടെയൊക്കെ മനസ് വിഷമിപ്പിക്കും. വിജയ ശ്രീയോടൊക്കെ തുടയൊക്കെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞ് അങ്ങനെയുള്ള വസ്ത്രങ്ങളൊക്കെ നിർമ്മാതാക്കൾ ഇടീപ്പിക്കും. ഇതിന്റെ പേരിലൊക്കെ അദ്ദേഹം പരിഹസിക്കും.നാണമുണ്ടോ നിങ്ങക്ക് എന്നൊക്കെ ചോദിക്കും. അങ്ങനെയൊന്നും പറയാൻ പാടില്ല. അങ്ങനെ വേദനിപ്പിക്കും. എന്നെയൊന്നും കളിയാക്കാൻ ഒക്കത്തില്ല’, താരം പറഞ്ഞു.
മനസിനക്കരെ കഴിഞ്ഞപ്പോൾ നയൻതാര ഇടയ്ക്ക് വീട്ടിലേക്ക് വരികയും എന്നെ ഫോൺ വിളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. പിന്നെ അവരിപ്പോൾ തിരക്കൊക്കെ ആയല്ലോ, ഇപ്പോൾ കുട്ടികളാണ് അതിന്റെ തിരക്കൊക്കെയായി പോകുന്നു. ഞാൻ എന്റെ കാര്യങ്ങളുമായും. എന്നെ വിവാഹമൊക്കെ വിളിച്ചിരുന്നു’, അവർ പങ്കുവെച്ചു.
content highlight: sheela-recalls-how-dileep-interacted-with-her