സെപ്റ്റംബർ മാസത്തിലാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം. സ്വകാര്യതയും മാനിച്ച് തീയതി എന്നാണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. വിവാഹത്തിരക്കുകളിലാണ് ഇരുവരുടെയും കുടുംബം. അതുമായി ബന്ധപ്പെട്ട വീഡിയോകൾ എല്ലാവരുടെയും യൂട്യൂബ് ചാനലുകളിലും വരുന്നുണ്ട്. അവ ട്രെൻഡിങ് ആയി മാറുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രൈഡൽ ഷവർ നടന്നിരുന്നു. അഹാനയും ഇഷാനിയും ആണ് ബ്രൈഡൽ പാർട്ടി നടത്തിയത്. ഇതിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ വിവാഹത്തിന് മുൻപ് തന്നെ പുതിയൊരു സന്തോഷവാർത്ത പങ്കുവെച്ച് തിരിക്കുകയാണ് ദിയ.
ഒരു പുത്തൻ കാർ വാങ്ങിയിരിക്കുകയാണ് ദിയ. ദിയയും അശ്വിനും കൃഷ്ണ കുമാറും, സിന്ധു കൃഷ്ണയും നടൻ അപ്പാ ഹാജിയുമൊക്കെ വീഡിയോയിൽ ഉണ്ട്. ഇന്നോവ ക്രിസ്റ്റോ കാറാണ് ദിയ കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂമിൽ ചെന്ന് താക്കോൽ വാങ്ങുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ ദിയ പങ്കുവെച്ചിട്ടുണ്ട്. ഷോറൂിമിൽ ഒരു കേക്ക് തയ്യാറാക്കി വെച്ചിരുന്നു. കുടുംബത്തിനൊപ്പം ദിയ ആ കേക്ക് മുറിക്കുന്നതും കാണാം.
വിവാഹത്തിന് മുന്നോടിയായി തനിക്കും അശ്വിനും വേണ്ടുന്ന ഓരോ കാര്യങ്ങൾ ദിയ ചെയ്യുന്നുണ്ട്. ഇരുവർക്കും താമസിക്കാൻ ഒരു ഫ്ലാറ്റ് ആണ് ആദ്യം ഒരുക്കിയത്. ഇതിന് പിന്നാലെയാണ് കാർ. എന്തായാലും കാർ ആദ്യം ഓടിച്ചത് ദിയയോ അശ്വിനോ വീട്ടുകാരോ ആയിരുന്നില്ല. അപ്പ ഹജയാണ്. മുൻ സീറ്റിൽ തന്നെ ദിയ ഇരുന്നിരുന്നു.
ദിയയുടെ ആരാധകർ ആശംസയുമായി എത്തുന്നുണ്ട്. വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും പറയാനുള്ള ദിയ അശ്വിന് കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചാണ്. സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന ആളാണ് ദിയ. അശ്വിൻ ഇല്ലാതെ ഒരു ലോകവും ഇല്ല. രണ്ടാളോടും സ്നേഹം മാത്രം . വെഡിങ് വീഡിയോ വെയ്റ്റ് ചെയ്യുന്നു,
ദിയ വളരെ നല്ല കാര്യം, ഒരു കാര്യത്തിൽ നിന്നും അശ്വിനെ മാറ്റിനിർത്താറില്ല എപ്പോഴും ചേർത്ത് നിർത്തും എന്നും എപ്പോഴും ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നു ️, ഇവർ തമ്മിലുള്ള ആത്മ ബന്ധം കാണുമ്പോ തന്നെ ഹാപ്പി ആണ്…..ഹാപ്പി ആയിട്ട് വീഡിയോ ഇടുമ്പോൾ എന്തിനാ നെഗറ്റീവ് കമന്റ് … ദിയയും അശ്വിനും അല്ലെ ഒരുമിച്ചു ജീവിക്കുന്നത്…. അവരെ വെറുതെ വിട്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
content highlight: diya-krishna-bought-a-new-car