കൊച്ചി: നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ. നിരവധി പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് നടിയുടെ വീട്ടിലെ ലഹരി പാർട്ടിയിൽ പങ്കെടുക്കുന്നതെന്നും ഗായിക സുചിത്ര വെളിപ്പെടുത്തുന്നു. മലയാളത്തിലെ ചില ഗായകരും റിമ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സുചിത പറയുന്നു. എസ്എസ് മ്യൂസിക്കിന്റെ ഒരു ചർച്ചയ്ക്കിടെയാണ് റിമ കല്ലിങ്കലിനെതിരെ ഗായിക സുചിത്ര ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്.
റിമയുടെ കരിയറിനെ ഇത്തരം പാർട്ടികൾ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാർട്ടിയിലും ഉപയോഗിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു. ഇത്തരത്തിൽ പെൺകുട്ടികളേ ഉൾപ്പെടെ പങ്കെടുപ്പിക്കുന്ന പാർട്ടികൾ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവർ ചോദിക്കുന്നുണ്ട്.
റിമയുടെ വീട്ടിലെ പാർട്ടിയിൽ എത്രയെത്ര പെൺകുട്ടികൾ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ചോദിക്കുന്ന ഗായിക തനിക്ക് ആദ്യം ഇത്തരം കാര്യങ്ങൾ റിമയെക്കുറിച്ച് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. റിമയുടെ വീട്ടിലെ പാർട്ടിയിൽ പങ്കെടുത്ത ചില മലയാളം ഗായകർ അവിടെ നടക്കുന്ന കാര്യങ്ങൾ വളരെ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.
ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇത്രയും പരസ്യമായി ഒരാൾ നടിയെക്കുറിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് അധികൃതർ വിഷയത്തിൽ നടപടിയെടുക്കാൻ തയ്യാറാകാത്തതെന്നും ചോദ്യം ഉയരുന്നുണ്ട്. മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ റിമ ഇത്തരം പാർട്ടികൾ നടത്തിയെന്നതരത്തിൽ ആരോപണങ്ങളോ പരാതിയോ ഇതുവരേയും പൊലീസിനോ അന്വേഷണ സംഘത്തിനോ ലഭിച്ചിട്ടില്ല.
CONTENT HIGHLIGHT : singer-suchitra-against-actress-rima-kallingal