ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വലിയ കോളിളക്കങ്ങളാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് തങ്ങള്‍ക്ക് ഷൂട്ടിംഗ് സെറ്റുകളില്‍ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിലെ യുവ നടി മറീനയും ഇത്തരത്തില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സംസാരിക്കുകയാണിപ്പോള്‍. എന്നാല്‍ ഏത് വ്യക്തിയില്‍ നിന്നാണെന്നോ ഏത് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണന്നോ നടി വ്യക്തമാക്കിയിട്ടില്ല.
‘എനിക്കൊരു സിനിമയുടെ സെറ്റില്‍വെച്ച് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ആളുടെ പേര് ഞാന്‍ പറയുന്നില്ല. ഞാന്‍ ഈ പറഞ്ഞതുപോലെ സിനിമയുടെ ഡയറക്ടര്‍ എന്നെ ലൊക്കേഷനിലേക്ക് വിളിച്ചു. അപ്പോള്‍ ഇന്നോവയാണ് എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ ആയിട്ട് വന്നത്. കുറച്ചപ്പുറത്താണ് ഷൂട്ട്, കൂടിപോയാല്‍ ഒരു കിലോമീറ്റര്‍ മാത്രമേ കാണുള്ളൂ. അപ്പോള്‍ ഡ്രൈവര്‍ എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നു. ഞാന്‍ എന്തോ ലീഡ് ആര്‍ട്ടിസ്റ്റ് അല്ലാ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആദ്യം എനിക്ക് അവിടെ നിന്നും ഒരു ട്രീറ്റ്മെന്റ് കിട്ടിയിരുന്നു. അതായത്, ഞാന്‍ ഡ്രൈവറുടെ ഇപ്പുറത്തുള്ള സീറ്റില്‍ ഇരിക്കുന്നത് കാണുമ്പോള്‍ ഇറിറ്റേഷന്‍ ആയിട്ട് ഒരാള്‍ എന്റെ അടുക്കല്‍ ബിഹേവ് ചെയ്തിരുന്നു. അപ്പോള്‍ ഇനി ഫ്രണ്ട് സീറ്റില്‍ ഇരുന്ന് ബുദ്ധിമുട്ട് ആവണ്ട എന്ന് വിചാരിച്ചിട്ട് ഞാന്‍ ബാക്ക് സീറ്റില്‍ ഇരുന്നു. എന്നിട്ട് ഞാന്‍ ആ വ്യക്തിയെ വെയിറ്റ് ചെയ്യുകയാണ്.’
‘അപ്പോള്‍ ലൈവ് ആയിട്ട് ഞാന്‍ കാണുകയാണ്.. ഞാന്‍ എന്റെ വണ്ടിയില്‍ വെയിറ്റ് ചെയ്യുന്നു, എന്റെ വണ്ടിയുടെ ഇപ്പുറത്താണ് ആ ക്യാരവന്റെ വാതില്‍, അയാള്‍ ഡോര്‍ തുറന്നു നോക്കി എന്നെ കണ്ടതും അതേപോലെ അടച്ചു. അപ്പോള്‍ എനിക്ക് സത്യം പറഞ്ഞാല്‍ എന്റെ മുഖത്ത് അടി കിട്ടുന്ന പോലെ ആയിപ്പോയി. അപ്പോള്‍ ഞാന്‍ വിചാരിച്ചു.. എന്തിനാണ് ഇങ്ങനെ ബിഹേവ് ചെയ്യുന്നത്, എന്ത് കാര്യത്തിനാണ് ഇങ്ങനെ നമ്മളുടെ അടുക്കല്‍ റിയാക്ട് ചെയ്യുന്നത്, കാരണം ഞാന്‍ പേഴ്സണലി അയാള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല’ മറീന വ്യക്തമാക്കി.
STORY HIGHLIGHTS: Mareena Michael Kurisingal about her bad experience