മലയാള സിനിമ ഇപ്പോൾ അഭിമുഖീകരിക്കുന്നത് വലിയ ചില പ്രശ്നങ്ങളെയാണ്, ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതോടെ വലിയ തോതിലുള്ള വിമർശനമാണ് സിനിമാതാരങ്ങൾക്ക് എല്ലാം തന്നെ ലഭിക്കുന്നത്. ഇത് സിനിമകളുടെ റിലീസിനെ പോലും ബാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഓണക്കാലത്ത് പ്രേക്ഷകർ തീയേറ്ററിൽ ഇടിച്ചു കയറും എന്ന് വിശ്വസിച്ച പലർക്കും ഇപ്പോൾ വലിയ വേദനയായി മാറിയിരിക്കുകയാണ്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾ വലിയ തോതിൽ തന്നെ വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചും മുൻപ് സിനിമയിൽ നടന്നിട്ടുള്ള ചില ബുദ്ധിമുട്ടുകളെ കുറിച്ചും ഒക്കെ നടിയായ ഉഷ ഹസീന പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘ മുൻപ് സിനിമ തിരുവനന്തപുരം ബേസ് ചെയ്തിട്ടായിരുന്നു അവിടെ ചെറിയ വർഗീയതയുണ്ടെന്ന് സംസാരം ഉണ്ടായിരുന്നു, അതല്ലാതെ കഴിവുള്ളവർക്ക് അവസരം നിഷേധിക്കുമായിരുന്നില്ല. പ്രതിഭ ഉള്ളവരെ അംഗീകരിക്കും. പക്ഷേ ഈ സിനിമ എറണാകുളത്തേക്ക് വന്നപ്പോഴാണ് ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാകുന്നത്. അതിന് ശക്തി ഉണ്ടാവുന്നത്. നടിയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് അഭിപ്രായങ്ങളുമായി എത്തുന്നത്.
കഴിവുള്ളവരെ നിഷേധിക്കുക എന്നു പറയുന്നത് വളരെ വേദന നിറയ്ക്കുന്ന ഒരു കാര്യമാണ് എന്നും. ഒരാൾക്കും അത്തരത്തിലുള്ള ഒരു അവസ്ഥ വരാതിരിക്കട്ടെ എന്നുമൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത്. വളരെ ശക്തമായ രീതിയിൽ തന്നെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഉഷ, താൻ സിനിമയിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ സമയത്ത് നടൻ മമ്മൂട്ടി തന്നെ അവസരങ്ങൾ നിഷേധിച്ചു എന്നുവരെ താരം വ്യക്തമായി പറഞ്ഞിരുന്നു. വളരെ ധൈര്യപൂർവ്വം ഇത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ള നടി ആയതിനാൽ തന്നെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടി.
story highlights; usha haseena statement