മലയാള സിനിമയെ തന്നെ വലിയൊരു മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് പറയുന്നതാണ് സത്യം. ഈ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം മലയാളി താരങ്ങളെയെല്ലാം അല്പം സംശയദൃഷ്ടിയോടെ തന്നെയാണ് സിനിമാലോകം മുഴുവൻ കാണുന്നത് എന്ന് പറയണം. അത്രത്തോളം ബുദ്ധിമുട്ടാണ് ഇപ്പോൾ സിനിമ ലോകത്ത് ഉണ്ടായിരിക്കുന്നത്. പല താരങ്ങളും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തുകയും മലയാള സിനിമയെ തകർക്കാൻ ശ്രമിക്കരുത് എന്ന് പറയുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ സിനിമയിലെ ഈ ഒരു റിപ്പോർട്ട് പലർക്കും സിനിമയോടുള്ള താല്പര്യം തന്നെ കുറച്ചു കളയുകയാണ് ചെയ്തിരിക്കുന്നത്..
എന്നാൽ എല്ലാ സിനിമക്കാരും കുഴപ്പക്കാർ അല്ല എന്ന് പലപ്പോഴും ആളുകൾ അറിയേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് നടനായ പ്രേംകുമാർ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ കാരണം സിനിമക്കാരെ മുഴുവൻ മോശക്കാരായാണ് സമൂഹം കാണുന്നത് എന്നും അത് വേദന ഉണർത്തുന്നുണ്ട് എന്നും ഉള്ള തരത്തിലാണ് പ്രേംകുമാർ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
‘സമൂഹം മുഴുവൻ വിശുദ്ധരാണെന്നും സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാം പാപികളാണെന്നുമുള്ള ഒരു പൊതുബോധം മാധ്യമങ്ങളിലൂടെ സൃഷ്ടിക്കുന്നുണ്ട്. അത് ഏറെ വേദനാജനകമാണ്. ഇങ്ങനെയാണ് പ്രേംകുമാർ സംസാരിക്കുന്നത്. വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ തന്നെ ഇപ്പോൾ സിനിമ മേഖലയിലുള്ള പലരും നേരിടുന്നു എന്നാണ് പ്രേംകുമാറിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനോടകം തന്നെ സിദ്ദിഖ്, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവർ ആരോപണ വിധേയരായി മാറുകയും ചെയ്തു. നടൻ മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് വന്നിരിക്കുന്നത്.
Story Highlights ; Prem kumar talkes her cinema industry