മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ജാസ്മിന് ആരാധകരുണ്ടാവുന്നത്. ഒരു യൂട്യൂബർ എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയ ജാസ്മിൻ ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയപ്പോൾ കൂടുതൽ ആരാധക വൃന്ദത്തെ സ്വന്തമാക്കുകയായിരുന്നു ചെയ്തത്. ആദ്യകാലങ്ങളിൽ വലിയ തോതിലുള്ള വിമർശനവും ട്രോളുകളും ഒക്കെ ഏൽക്കേണ്ടി വന്നിരുന്നു എങ്കിലും ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ സമയം മുതൽ ജാസ്മിന് വലിയതോതിൽ ആരാധകരും ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയയിലെ പല വിമർശനങ്ങളും കാരണം കുറച്ച് അധികം കാലങ്ങളായി യൂട്യൂബിൽ അത്ര ആക്ടീവ് ആയിരുന്നില്ല. ഇപ്പോൾ വീണ്ടും താരം യൂട്യൂബിൽ സജീവമായിരിക്കുകയാണ് അതോടൊപ്പം ഇൻസ്റ്റഗ്രാമിലും. അത്തരത്തിൽ ഇപ്പോൾ താരം തന്റെ instagramൽ പങ്കുവെച്ച പുതിയൊരു പ്രമോഷൻ വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അതീവ സുന്ദരിയായാണ് ഈ ഒരു വീഡിയോയിൽ താരത്തെ കാണാൻ സാധിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള ബ്രൈഡൽ സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് ഇളക്കിമറിച്ച പെൺകുട്ടിക്ക് ഒരു ലൈക്ക് കൊടുക്ക് അതീവ സുന്ദരിയായി തോന്നുന്നു, വിവാഹമായോ.? കാവിലെ ഭഗവതി നേരിട്ട് വന്നതാണോ.? സാരിയെക്കാൾ കൂടുതൽ ചേരുന്നത് ലഹങ്കയാണ് എന്ന് തോന്നുന്നു എങ്കിൽ നല്ല സുന്ദരി ആയിരിക്കുന്നു. ഗോൾഡൻ നിറത്തിലുള്ള സാരി നന്നായി തന്നെ ജാസ്മിന് ചേരുന്നുണ്ട് ഇങ്ങനെയൊക്കെയാണ് കമന്റുകൾ. ഗോൾഡൻ നിറത്തിലുള്ള ബ്രൈഡൽ സാരിയും ഹാൻഡ് വർക്ക് ബ്ലൗസും ട്രഡീഷണൽ ആഭരണങ്ങളും അണിഞ്ഞാണ് ജാസ്മിൻ എത്തിയിരിക്കുന്നത്.
Story Highlights ; Jasmin Jaffer video