പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. തന്റെ സിനിമ ജീവിതത്തില്‍ തന്നെ ഒരു മികച്ച റോള്‍ ആയി ഇത് മാറിയിരിക്കഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോളിതാ മഞ്ജു വാര്യര്‍ കൈരളി ടിവിക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തിലെ ചില രംഗങ്ങള്‍ ആണ് വൈറലാകുന്നത്. പൃഥ്വിരാജ് തന്നെ ആദ്യമായി സിനിമയിലേക്ക് വിളിച്ചപ്പോള്‍ തന്റെ റിയാക്ഷന്‍ എന്തായിരുന്നു എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
‘എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. രാജു ഇങ്ങനെ സിനിമ സംവിധാനം ചെയ്യുന്നു എന്നുള്ളതും ലൂസിഫറെന്നാണ് സിനിമയുടെ പേര് എന്നും ലാലേട്ടനാണ് അഭിനയിക്കുന്നതെന്നും ഞാന്‍ ആ സമയത്ത് അറിഞ്ഞിരുന്നു. രാജുവിന് സംവിധാനത്തിനോടുള്ള പാഷന്‍ വളരെ പ്രശസ്തമാണ്. രാജുവിനെ അറിയുന്നവര്‍ക്ക് ഒക്കെ അത് അറിയാം. സംവിധാനം ചെയ്യുകയാണെങ്കില്‍ അതുറപ്പായിട്ടും തറമാക്കിയതിനുശേഷം ആയിരിക്കുമെന്ന് നമുക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഞാന്‍ പേഴ്‌സണലി രാജുവിനോട് അധികം ഇന്ററാക്ട് ചെയ്തിട്ടില്ല. പക്ഷേ നമ്മള്‍ പല ഇന്റര്‍വ്യൂസ് ഒക്കെ കാണുമ്പോള്‍, ചെയ്യുന്ന കാര്യം എന്തായാലും അത് ഓണ്‍ സ്‌പോട്ട് ആയിരിക്കും എന്ന് ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.’
‘അതിലേക്ക് എന്നെയും കൂടി വിളിച്ചപ്പോള്‍ ഞാന്‍ ശരിക്കും, ഞാനുമുണ്ടോ എന്ന് ചോദിച്ചു പക്ഷേ അത് വെറും ഒരു കഥാപാത്രത്തെയും ആയിരുന്നില്ല, അത്രയും ശക്തമായിട്ടുള്ള ഒരു കഥാപാത്രമാണ് പ്രിയദര്‍ശിനി. അപ്പോള്‍ അത് എനിക്ക് വലിയ സന്തോഷമുള്ള ഒരു കാര്യമായിരുന്നു. രാജുവിന്റെ ഒപ്പം എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ല. പക്ഷേ രാജു സംവിധാനം ചെയ്ത സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു’, മഞ്ജു വാര്യര്‍ പറഞ്ഞു
എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അപ്പോള്‍തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. അങ്ങനെയാണെങ്കില്‍ 2025ന്റെ ആദ്യപകുതിയില്‍ സിനിമ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2023 ഒക്ടോബര്‍ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസും തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
STORY HIGHLIGHTS: Manju Warrier about Prithviraj