ബോളിവുഡ് താരദമ്പതികളായ റണ്വീര് സിംഗും ദീപിക പദുക്കോണും
അവരുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോള്‍ ഇതാ ദീപികയുടെയും നടന്റെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ആണ് വൈറല്‍ ആയിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് ഇരുവരും ഫോട്ടോസ് ഷൂട്ട് ചെയ്തിരിക്കുന്നത്. ദീപികയുടെ ചിത്രങ്ങളും രണ്ടുപേരും ഒരുമിച്ചിരുന്നുളള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.
View this post on Instagram
ഫോട്ടോകളിൽ ദീപിക നിരവധി വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതായി കാണാം. ആദ്യത്തെ കുറച്ച് ചിത്രങ്ങളിൽ നടി ജീൻസ് ധരിച്ച് ലെസി ബ്രായും കാർഡിഗനും അണിഞ്ഞാണ് എത്തിയത്. മറ്റ് ഫോട്ടോകളിൽ, കറുത്ത പാന്റ്സ്യൂട്ട് ധരിച്ചാണ് ദീപിക പ്രത്യക്ഷപ്പെട്ടത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം താരദമ്പതികള്‍ അറിയിച്ചത്. സെപ്റ്റംബറില്‍ തങ്ങളുടെ കുഞ്ഞ് ജനിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. 2018ല്‍ ആണ് ഇവര്‍ വിവാഹിതരാകുന്നത്. അടുത്തിടെ മുംബൈയില്‍ നടന്ന നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡിയുടെ പ്രീ-റിലീസ് ഇവന്റില്‍ ദീപിക പദുക്കോണ്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സഹതാരങ്ങളായ പ്രഭാസിനും അമിതാഭ് ബച്ചനും ഒപ്പം കറുത്ത വസ്ത്രത്തിലാണ് ദീപിക ചടങ്ങിനെത്തിയത്. ചടങ്ങില്‍ കമല്ഹാസന് ഉള്‍പ്പെടെയുള്ള ബോളിവുഡ് പ്രതിഭകള്‍ ഒത്തുകൂടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ദീപിക ഇപ്പോള്‍ ധാരാളം പ്രശംസകള്‍ നേടുകയാണ്. ലോകമെമ്പാടുമായി ഒരാഴ്ച കൊണ്ട് 700 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.
STORY HIGHLIGHTS: Deepika Padukone’s pregnancy shoot with Ranveer Singh