മലയാള സിനിമയില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ വളരെ പെട്ടെന്ന് ഇടം നേടിയ യുവ നായികയാണ് ജ്യോതി കൃഷ്ണ. ദിലീപിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് താരം സംസാരിക്കുന്നത്. താന്‍ ഇതുവരെ ദിലീപിനെ തള്ളി പറഞ്ഞിട്ടില്ല എന്ന് പറയുകയാണ് താരം.
‘ഇതില്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാന്‍ ആദ്യം മുതലേ എടുത്ത ഒരു സ്റ്റാന്‍ഡ് ഉണ്ടായിരുന്നു. ഞാന്‍ ഇതുവരെ ദിലീപേട്ടനെ തള്ളി പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞിട്ടുള്ളത്, സത്യം തെളിയണം എന്നുള്ളതാണ്. എന്ന് തന്നെയാണ് ഞാന്‍ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരുന്നത്. പുള്ളി ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ എവിടെയും ഒരിക്കലും പറഞ്ഞിട്ടില്ല. അതെനിക്ക് അറിയാത്ത ഒരു കാര്യമാണ് അങ്ങനത്തെ ഒരു കാര്യം നമ്മള് പറഞ്ഞിട്ട് കാര്യമില്ലല്ലോ.’
‘പക്ഷേ മാനസികമായിട്ട് വിശ്വസിക്കുന്നത്.. നമ്മുടെ മനസ്സ് പറയുന്ന ഒരു സാധനം ഉണ്ടല്ലോ.. ഇല്ല പുള്ളി അത് ചെയ്യില്ല എന്ന് പറയുന്ന ഒരു സാധനം ഉണ്ട്. അങ്ങനെയൊക്കെ ചെയ്യുമോ എന്ന്. അതിന്റെ പേഴ്സണല്‍ തിങ്ക് ആണ്. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് പുള്ളി അത് ചെയ്തിട്ടില്ല എന്ന് തന്നെയാണ്. അത് തെളിയേണ്ട ഒരു സംഭവമാണ്.’ ജ്യോതി കൃഷ്ണ പറഞ്ഞു. വിവാഹത്തിനുശേഷം ജ്യോതി കൃഷ്ണ സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഭര്‍ത്താവിനും മകനും ഒപ്പം ഗള്‍ഫിലാണ് ഇപ്പോള്‍. അഭിനയത്തിലേക്ക് ഉടന്‍ തന്നെ തിരികെ എത്തും എന്നാണ് വിവരം.
STORY HIGHLIGHTS: Jyothi Krishna about Dileep