കോഴിക്കോട്: തനിക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ വിശദമായ മറുപടി പറയുമെന്ന് നടന് സുധീഷ്. ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. സത്യം തെളിയും അതിനായി കാത്തിരിക്കൂവെന്നും സുധീഷ് പറഞ്ഞു
തെറ്റ് ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കണപ്പെടണമെന്ന് തന്നെയാണ് തന്റെ നിലപാടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് സുധീഷ് പ്രതികരിച്ചു.
കോഴിക്കോട് സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സുധീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന്, സിനിമാരംഗത്തെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തി കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.