മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 17 ന് റീ റിലീസ് ചെയ്ത ചിത്രം ഇതുവരെ ആഗോളതലത്തില്‍ 4.40 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതില്‍ മൂന്ന് കോടി രൂപ കേരളത്തില്‍ നിന്നും 40 ലക്ഷം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒരു കോടി ഓവര്‍സീസിലൂടെയുമാണ് ലഭിച്ചിരിക്കുന്നത്. 31 വര്‍ഷത്തിന് ശേഷമാണ് ചിത്രം വീണ്ടും റീ റിലീസ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ സ്ഫടികം, ദേവദൂതന്‍ എന്നീ സിനിമകള്‍ ഇതിനുമുന്‍പ് റീ റിലീസ് ചെയ്തിരുന്നു, ഈ രണ്ടു സിനിമകള്‍ക്കും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. ഡോള്‍ബി അറ്റ്മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലാണ് സിനിമ വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ അങ്ങനെ വീണ്ടും ഒരു ദൃശ്യ അനുഭൂതിയായിരിക്കുകയാണ്.
1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലായി തുടരുന്നു. മധു മുട്ടം തിരക്കഥ രചിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട, എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഈ ചിത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Manichithrathazhu re release box office collection