മലയാളത്തിലെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് ബ്ലെസി. അദ്ദേഹം എടുത്തിട്ടുള്ള ഭ്രമരം, തന്മാത്ര, ആടുജീവിതം തുടങ്ങി എല്ലാ സിനിമകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ആടുജീവിതം വലിയ പ്രേക്ഷക പ്രശംസയാണ് പിടിച്ചു പറ്റിയത്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്ന ഒരു അഭിമുഖത്തിലെ ചില രംഗങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മമ്മൂട്ടി എന്ന് പറഞ്ഞ ഒരാള് ഇല്ലെങ്കില്‍ ആടുജീവിതം പോലും ഉണ്ടാവില്ല എന്ന് പറയുകയാണ് ബ്ലെസി.
‘മമ്മൂക്ക എന്ന് പറഞ്ഞ ഒരാള് ഇല്ലെങ്കില്‍ ആടുജീവിതം പോലും ഉണ്ടാവില്ല. കാരണം ആട് ജീവിതം എനിക്ക് എഴുതാന്‍ പറ്റണമല്ലോ.. അല്ലെങ്കില്‍ തന്മാത്ര എനിക്ക് എഴുതാന്‍ കഴിയണമല്ലോ.. ഭ്രമരം എനിക്ക് എഴുതാന്‍ കഴിയണമല്ലോ.. അപ്പോള്‍ നിനക്ക് എഴുതാന്‍ പറ്റും എന്ന് ഒരു സ്റ്റാര്‍ പറയുകയും അദ്ദേഹം അതിനായിട്ട് വഴങ്ങി തരുകയും പിന്നീട് പറഞ്ഞു കഴിഞ്ഞിട്ട് വീണ്ടും കുറച്ചുദിവസം പലര്‍ക്കായി കാത്തിരിക്കുകയും പിന്നെ പെട്ടെന്ന് ഒരു അഞ്ചു ദിവസം കൊണ്ട് ഫസ്റ്റ് ഹാഫ് എഴുതി കാണിക്കുമ്പോള്‍ അത് വായിക്കാതെ തന്നെ ബാക്കി എഴുതാന്‍ പറയുന്ന ഒരാളുണ്ട്. അദ്ദേഹം വായിച്ചില്ലെന്നാണ് പിന്നീട് പറഞ്ഞത്. ശരിക്കും ആദ്യത്തെ രണ്ടോ മൂന്നോ സീന്‍ മാത്രം വായിച്ചപ്പോള്‍ തന്നെ അദ്ദേഹം ഹാപ്പിയായിരുന്നു.’ ബ്ലെസി പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷന്‍ ചിത്രമായിരുന്നു ആടുജീവിതം. മലയാളത്തില്‍ ഏറ്റവും വേഗമേറിയ 50 കോടി കളക്ഷനും ആടൂജീവിതത്തിന് അവകാശപ്പെട്ടതാണ്. 2024-ല്‍ നൂറുകോടി കളക്ഷന്‍ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിച്ചത്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റുതാരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്.
STORY HIGHLIGHTS: Director Blessy about Mammootty