മുംബൈ: നടി കാമ്യ പഞ്ചാബി ഹിന്ദി ടിവി സീരിയല്‍ രംഗത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ ഇപ്പോള്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു നടി. ടെലിവിഷന്‍ വ്യവസായമാണ് ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെടുകയാണ് കാമ്യ. പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് പിടിക്കുന്ന ചിലരുണ്ടെന്നും പക്ഷേ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും കാമ്യ കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ടെലിവിഷന്‍ രംഗം വളരെ നല്ലയിടമാണ്. പണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, എന്നാല്‍ ഇപ്പോള്‍ വളരെ നല്ലതാണ്. ഇവിടെ അത്തരം വൃത്തികേടുകളൊന്നും നടക്കുന്നില്ല. വിനോദ വ്യവസായത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ടെലിവിഷനാണെന്ന് എനിക്ക് തോന്നുന്നു. ലൈംഗികാതിക്രമം ഇവിടെ നടക്കുന്നില്ല. വല്ലതും നടക്കുന്നെങ്കില്‍ അത് പരസ്പര സമ്മതത്തോടെയാണ്.
ഒരു വേഷം വാഗ്ദാനം ചെയ്ത് ആര്‍ക്കെപ്പമെങ്കിലും ഉറങ്ങിയെന്ന് ആരും ആരോടും പറയില്ല.’
‘ചില അഭിനേതാക്കള്‍ മോശം പെരുമാറ്റം നടത്തിയാല്‍ അവരോട് വ്യക്തമായി പറഞ്ഞാല്‍ അവര്‍ അതിരുകള്‍ ലംഘിക്കില്ല. പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് പിടിക്കുന്ന ചിലരുണ്ട്, പക്ഷേ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടെന്ന് പറയുന്ന ചിലരെ എനിക്കറിയാം. എന്നാല്‍ ഒരു പെണ്‍കുട്ടി അത് ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് സംഭവിക്കില്ല. ടെലിവിഷന്‍ വ്യവസായത്തില്‍ ഇത് സംഭവിക്കുന്നില്ല. എനിക്ക് സിനിമകളെക്കുറിച്ചോ ഒടിടിയെക്കുരിച്ചും അറിയില്ല.’ കാമ്യ പഞ്ചാബി പറഞ്ഞു.
STORY HIGHLIGHTS: Kamya Punjabi about Television Industry