വിമാനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് പരക്കുന്നത്. ഏവര്‍ക്കും അറിയാന്‍ താല്‍പ്പര്യമുള്ള വിഷയം ആയതുകൊണ്ടാകാം ഇങ്ങനെ. വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടക്കുന്ന രസകരവും കൗതുകവുമാറുന്ന വാര്‍ത്തകള്‍ ആണ് ഇത്തരത്തില്‍ അതിവേഗം വൈറലാകാറുള്ളത്. ഇപ്പോള്‍ ഇതാ വിമാനവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ആകെ പ്രചരിക്കുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഒരു പൈലറ്റ് വിമാനത്തിന്റെ മുന്‍പിലത്തെ വിന്‍ഡ്‌സ്‌ക്രീന്‍ വൃത്തിയാക്കുന്നതാണ് ഈ വീഡിയോ. ഒരു പൈലറ്റ് വിമാനത്തിന്റെ ഒരു വശത്തെ ജനാലയില്‍ കൂടെ പുറത്തേക്ക് ചാഞ്ഞു നിന്നുകൊണ്ട് സ്‌ക്രീന്‍ വൃത്തിയാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പാക്കിസ്ഥാനും സൗദി അറേബ്യക്കുമിടയില്‍ അന്താരാഷ്ട്ര വിമാനം സര്‍വീസ് നടത്തുന്ന എയര്‍ബസ് 330 യില്‍ ആണ് ഈ സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റ്മാരാണോ ഈ ജോലികള്‍ സാധാരണ ചെയ്യുന്നത് എന്നതാണ് പൊതുവേ ഉയര്‍ന്നിരിക്കുന്ന സംശയം. എന്നിരുന്നാലും എയര്‍ലൈന്‍ സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ചും ഗ്രൗണ്ട് സ്റ്റാഫിന്റെ ചുമതലകളെ കുറിച്ചുമുളള ചര്‍ച്ചയ്ക്ക് ഈ വീഡിയോ ഒരു കാരണമായി എന്നുതന്നെ പറയാം.
സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്. ‘ഇദ്ദേഹം ഒരു പൈലറ്റ് ആണോ, അതോ ബസ് കണ്ടക്ടര്‍ ആണോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഉല്ലാസമാണ്, ഇത് പാകിസ്ഥാനില്‍ മാത്രമേ സംഭവിക്കൂ’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ‘വിന്‍ഡ് സ്‌ക്രീന്‍ ക്ലീനിങ്ങില്‍ തൃപ്തരാകാത്ത പൈലറ്റുമാര്‍ ഇത് ചെയ്യാറുണ്ട്’ എന്ന് ഒരു വിഭാഗം ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നു. ‘പൈലറ്റുമാര്‍ ആണ് എപ്പോഴും ഇത് വൃത്തിയാക്കുന്നത്’ എന്നാണ് മറ്റൊരു കമന്റ്.
STORY HIGHLIGHTS: pilot cleaning the windscreen of aircraft just before takeoff