History

ഒടിവിദ്യ ചെയ്തിരുന്ന ആ ഇരുണ്ട കാലഘട്ടത്തിലൂടെ ഒരു യാത്ര; ആരാണ് ഒടിയൻ?- Odiyan

രാത്രി ഇരുട്ടിൽ പാതി മൃഗവും പാതി മനുഷ്യനുമായി ഒടിയൻ

ചാത്തൻ, മാടൻ, മറുത, രക്ത രക്ഷസ്സ് അങ്ങനെ ഒരുപാട് പേരുകളുടെ കൂട്ടത്തിൽ നാം കേട്ട ഒരു പേരാണ് ഒടിയൻ. ശെരിക്കും ആരാണ് ഒടിയൻ? യഥാർത്ഥത്തിൽ ഒടിയൻ ഉണ്ടോ? പണ്ട് സവർണ്ണ അവർണ്ണ ജാതിവ്യവസ്ഥ നടന്നിരുന്ന കാലത്താണ് ഓടിയന്മാരുണ്ടാകുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ജന്മിമാർക്കെതിരെയുള്ള അടിയാളന്മാരുടെ പ്രതികരണത്തിന്റെ പേരാണ് ഒടിയൻ.

രാത്രി ഇരുട്ടിൽ പാതി മൃഗവും പാതി മനുഷ്യനുമായി ഒടിയൻ എത്തുമായിരുന്നു. പൂർണ ഗർഭിണിയുടെ ഭ്രൂണം മുളം കമ്പ് കൊണ്ട് കുത്തിയെടുക്കുന്ന നിഗൂഡകർമ്മം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. ജന്മിമാർക്ക് ആരാധിക്കാൻ ദൈവവും വിഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ അടിയാളന്മാർക്കാകട്ടെ ദൈവം ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് പാണനായിട്ടുള്ള ഒരു വ്യക്തി, തങ്ങൾക്ക് ആരാധിക്കാൻ ഒരു ബിംബത്തെ ഉണ്ടാക്കാൻ തീരുമാനിച്ചത്. അതിനായി തീയിലൊരു ബിംബത്തെ കരിച്ചെടുത്തു. കരിച്ചെടുത്ത ഈ ബിംബം കരിങ്കുട്ടി എന്നറിയപ്പെടാൻ തുടങ്ങി. കരിങ്കുട്ടിയെ ഉപാസിക്കാൻ തുടങ്ങിയ പാണന്റെ പ്രാർത്ഥനയിൽ സംതൃപ്തനായ കരിങ്കുട്ടി പ്രത്യക്ഷപ്പെട്ടു. ജന്മികളെ മുഴുവൻ നശിപ്പിക്കാൻ തങ്ങൾക്കെന്തെങ്കിലും ശക്തി നൽകണമെന്ന് പാണനാവശ്യപ്പെട്ടു. പൂർണ്ണ ഗർഭിണിയുടെ ഭ്രൂണം മുളം കമ്പ് കൊണ്ട് കുത്തി അത് ഇരുചെവിക്ക് പിന്നിലായ് തേക്കുമ്പോൾ ഒടിയൻ പാതി മൃഗമായി മാറുന്നു എന്നാണ് ഐതിഹ്യം.

പോത്ത്, കാള, കൂമൻ, പൂച്ച തുടങ്ങിയ വേഷങ്ങളിലൂടെ ആയിരുന്നു ഓടിയന്മാർ മാറിയിരുന്നത്. ഏറ്റവും കൂടുതൽ ഇരുട്ട് നിറഞ്ഞ സമയം. അതായത് അമാവാസി പോലുള്ള സമയമായിരുന്നു ഓടിയന്മാർ ഓടിവെയ്ക്കാൻ തിരഞ്ഞെടുത്തിരുന്നത്. പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഒക്കെയാണ് ഓടിയന്മാർ ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. കേരളത്തിൽ വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടി സ്വപ്നമായിരുന്നു ഒടിയൻ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിലൊക്കെ ഓടിയന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഓടിയന് പല കഴിവുകളുണ്ട് നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്‌ച്ച, ഒരേ സമയം പല ഭാവങ്ങളിൽ പല വേഷങ്ങളിൽ ഒടിയൻ എത്തുമായിരുന്നു. ആളുകളെ ഓടിച്ചു കൊല്ലുന്നതാണ് രീതി  അതായത് കഴുത്ത് നട്ടെല്ല് എന്നിവ ഓടിച്ചു നുറുക്കുന്നു അങ്ങനെ വീണ പേരാണ് ഒടിയൻ.

ആരെയാണ് ഓടിവെക്കാൻ പോകുന്നത് അവരുടെ ജന്മ നക്ഷത്രമെടുത്ത് ഉപാസന മൂർത്തിയ്ക്ക് പൂജ നടത്തിയ ശേഷമായിരിക്കും ഒടിവെക്കുന്നത്. ആളുകളെ ഭയപ്പെടുത്തി ഇല്ലാതാകുന്നതായിരുന്നു ഇവരുടെ തന്ത്രം.

STORY HIGHLIGHT: Odiyan