Celebrities

‘ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമ ഉണ്ടെങ്കില്‍ ഞാന്‍ അതുകണ്ടിട്ടെ വേറെ പടം കാണൂ’: ഷീലാമ്മ

അങ്ങേര് അഭിനയിച്ച എന്തെങ്കിലും ആ പടത്തില്‍ ഉണ്ടെങ്കില്‍ ഞാന്‍ സിനിമ കണ്ടിരിക്കും

ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഒരു ആരാധകവൃത്തത്തെ സൃഷ്ടിച്ച യുവനടനാണ് ബേസില്‍ ജോസഫ്. ബേസില്‍ ജോസഫിന്റെ പുറത്തിറങ്ങിയ മിക്ക സിനിമകളും ഹിറ്റ് തന്നെയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് പ്രത്യേക പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ നുണക്കുഴി എന്ന ചിത്രമാണ് തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഷീലമ്മ ബേസില്‍ ജോസഫിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

‘ബേസില്‍ ജോസഫിനെ എനിക്ക് വലിയ ഇഷ്ടമാണ്. വേറെ ഏതു വലിയ ആര്‍ട്ടിസ്റ്റിന്റെ സിനിമയുണ്ടെങ്കിലും ബേസില്‍ ജോസഫ് അഭിനയിച്ച പടം ഉണ്ടെന്നറിഞ്ഞാല്‍ ഞാന്‍ ആദ്യം അത് കണ്ടിട്ടേ ബാക്കിയുള്ള പടങ്ങള്‍ കാണുകയുള്ളൂ. അങ്ങേര് അഭിനയിച്ച എന്തെങ്കിലും ആ പടത്തില്‍ ഉണ്ടെങ്കില്‍ ഞാന്‍ സിനിമ കണ്ടിരിക്കും. ഈയിടയ്ക്ക് പൃഥ്വിരാജിന്റെ ഒപ്പം ഒരു സിനിമ ചെയ്തില്ലേ..ഗുരുവായൂര്‍ അമ്പലനടയില്‍, അയ്യോ എന്തൊരു അഭിനയം ആയിരുന്നു അത്. അങ്ങനെ കുടിച്ചുകൊണ്ട് കിടക്കുന്നതും ഒക്കെ ഭയങ്കര രസമായി തോന്നി. നമ്മള്‍ അറിയാതെ നമ്മള്‍ ചിരിക്കും. നമ്മുടെ മനസ്സിനകത്ത് വലിയ ഒരു സന്തോഷം തോന്നും അങ്ങേരുടെ അഭിനയം കാണുമ്പോള്‍. എനിക്കിപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള അഭിനയം ബേസില്‍ ജോസഫിന്റേതാണ്. അതുപോലെതന്നെ അപര്‍ണ ബാലമുരളിയുടെ അഭിനയവും എനിക്ക് വലിയ ഇഷ്ടമാണ്. ധനുഷിന്റെയും സൂര്യയുടെയും ഒക്കെ ഒപ്പം ഇപ്പോള്‍ അഭിനയിച്ചിരുന്നല്ലോ.

യങ്സ്റ്റേഴ്സിനെ വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യുമെന്നും നടി ഷീല വ്യക്തമാക്കി. തന്റെ മകന്‍ ആ സിനിമ സംവിധാനം ചെയ്യുമെന്നും ആ സിനിമയുടെ കഥ തന്റെ ആയിരിക്കുമെന്നും ഷീല പറഞ്ഞു. തന്റെ കഥയുമായി തമിഴ്നാട്ടിലുള്ള ഒരു മലയാളി ഡയറക്ടറെ സമീപിച്ചിരുന്നു എന്നും അദ്ദേഹം എല്ലാത്തിനും ഒക്കെ പറഞ്ഞതാണെന്നും പക്ഷേ പിന്നീട് ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം എടുക്കാറില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു. പണ്ടത്തെ കാലത്ത് സിനിമകള്‍ കാണാന്‍ ചൂസ് ചെയ്തിരുന്നത് പ്രൊഡ്യൂസറുടെ പേര് വെച്ചായിരുന്നു എന്നും പിന്നെയാണ് ഹീറോയുടെ പേരിലേക്ക് അത് മാറിയതെന്നും അവര്‍ പറഞ്ഞു.

story highlights: Sheela about Basil Joseph