ടൊവിനോ തോമസിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു തല്ലുമാല. വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമ ഒരു ഹിറ്റായിരുന്നു എന്ന് തന്നെ വേണം പറയാന്‍. ഇപ്പോളിതാ തല്ലുമാല സിനിമയുടെ ഷൂട്ടിംഗ് അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. തന്റെ ഭാര്യയും മക്കളും ഷൂട്ടിംഗ് കാണാന്‍ എത്തിയപ്പോള്‍ അവര്‍ക്കുണ്ടായ അനുഭവവും ചില രസകരമായ നിമിഷങ്ങളും ടൊവിനോ പറയുന്നു.
‘തല്ലുമാലയിലെ പാട്ടിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് എന്റെ ഭാര്യയും മക്കളും ഒക്കെ ഷൂട്ട് കാണാന്‍ വന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ ആ സമയത്ത് ഞാന്‍ മടുത്തു, സിനിമയൊക്കെ മടുത്തു, ഇനി കുറച്ചുനാള്‍ ബ്രേക്ക് ഒക്കെ എടുക്കണം അല്ലെങ്കില്‍ നിര്‍ത്തണം എന്നൊക്കെ പറയുന്ന ഒരു സമയമായിരുന്നു. അപ്പോള്‍ അവള്‍ എന്നെ സമാധാനിപ്പിക്കും എന്തിനാ അങ്ങനെ ചിന്തിക്കുന്നത് എന്നൊക്കെ പറയും. പിന്നെ എന്റെ ഷൂട്ടും ഞാന്‍ ഡാന്‍സ് കളിക്കുന്നതും ഒക്കെ കണ്ടിട്ട്… അതും ഒന്നാമത് ഒരു ടിന്‍ ഷീറ്റ് ഇട്ടിട്ടുള്ള മുറിയാണ്. അതിന്റെ പുറത്ത് കറുത്ത നിറത്തിലുള്ള ക്ലോത്തും ഇട്ടിട്ടുണ്ട്. രാത്രി ആണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയിട്ടാണ് അങ്ങനെ ക്ലോത്ത് ഇടുന്നത്. അതുകൊണ്ട് ഒടുക്കത്തെ ചൂടാണവിടെ. പിന്നെ നമുക്ക് ഫസ്റ്റ് ടേക്കില്‍ ഒന്നും നടക്കില്ലല്ലോ. ഇത് പിന്നെ റീടേക്ക് ഒക്കെ എടുത്ത് ഷൂട്ട് ചെയ്തു. അപ്പോള്‍ ഭാര്യ എന്നെ വിളിച്ചിട്ട് പറഞ്ഞു, അന്ന് പറഞ്ഞില്ലേ നിര്‍ത്തണമെന്ന്, വേണമെങ്കില്‍ നിര്‍ത്തിക്കോട്ടോ, നമുക്കുള്ളതുകൊണ്ടൊക്കെ ജീവിക്കാമെന്ന് എന്നോട് പറഞ്ഞു. എന്റെ അപ്പന്‍ എന്നോട് പറഞ്ഞത്, എന്റെ പെങ്ങളെ ഞാന്‍ കെട്ടിച്ചതാണ് നിന്റെ മോളെ കെട്ടിക്കാന്‍ ഒരുപാട് സമയമെടുക്കും, നീ ഇത്രയും പണിയൊന്നും എടുക്കണ്ട കാര്യമില്ല എന്നാണ്.’ടൊവിനോ പറഞ്ഞു.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച് 2022-ല്‍ പുറത്തിറങ്ങിയ ഒരു ആക്ഷന്‍ ചിത്രമാണ് തല്ലുമാല. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ടൊവിനോ തോമസ് , കല്യാണി പ്രിയദര്‍ശന്‍ ,ഷൈന്‍ ടോം ചാക്കോ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
story highlights: Tovino Thomas about his wife