Celebrities

‘വേര്‍പിരിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, പക്ഷെ അങ്ങനെയൊരു സാഹചര്യം വന്നു’: ദാമ്പത്യ ജീവിതത്തെക്കുറിച്ച് മുകേഷ്-Mukesh

വളരെ ലൈറ്റ് ആയിട്ടാണ് നമ്മള്‍ അത് എടുത്തിരിക്കുന്നത്

1988 സെപ്റ്റംബര്‍ രണ്ടിനാണ് നടന്‍ മുകേഷും നടിയായിരുന്ന സരിതയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും ആ രണ്ട് ആണ്‍മക്കളും ഉണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇരുവരും ബന്ധം വേര്‍പെടുത്തിരുന്നു. ഇപ്പോള്‍ ഇതാ തന്റെ വിവാഹജീവിതം എന്തുകൊണ്ടാണ് വേര്‍പിരിയലിലേക്ക് എത്തിയതെന്ന് മനസ്സ് തുറക്കുകയാണ് മുകേഷ്. താന്‍ ഒരിക്കലും വേര്‍പിരിയാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ അങ്ങനെയൊരു സാഹചര്യം വന്നുചേരുകയായിരുന്നു എന്നും മുകേഷ് പറയുന്നു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മുകേഷിന്റെ വെളിപ്പെടുത്തല്‍.

‘അച്ഛന്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ഇതിപ്പോള്‍ എന്തെങ്കിലും തരത്തില്‍ സന്തോഷം ഇല്ലായെങ്കില്‍ സന്തോഷത്തിനു വേണ്ടി നമ്മള്‍ മുന്നോട്ടു പോണമെന്ന്. ഒരുപാട് പ്രാവശ്യം അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചിന്തിക്കുക, അതിനുശേഷം രണ്ട് പേര്‍ക്കും സന്തോഷം അതാണ് പ്രധാനം. അല്ലാതെ വഴക്കോ കേസോ പ്രശ്നങ്ങളോ ഒന്നുമല്ല. വളരെ ലൈറ്റ് ആയിട്ടാണ് നമ്മള്‍ അത് എടുത്തിരിക്കുന്നത്. ഈ പറയുന്നതുപോലെ സന്തോഷമായിട്ട് വേര്‍പിരിയല്‍ എന്നൊരു തീരുമാനമെടുക്കാന്‍ കഴിയില്ല. ഞാനൊരിക്കലും വേര്‍പിരിയാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അങ്ങനെയുള്ള സാഹചര്യം വന്നു. പക്ഷേ എനിക്ക് രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. അവരെ രണ്ടുപേരെയും ഈ വേര്‍പിരിയല്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതാണ് എന്റെ ഏറ്റവും വലിയ ഒരു വിജയം. അവര്‍ക്ക് രണ്ടുപേരും എന്നെയും അവരെയും ഈക്വല്‍ ആയിട്ട് ഇപ്പോഴും മിസ്സ് ചെയ്യാതെ കിട്ടുന്നുണ്ട്.’

‘ആരോട്.. എന്ത്, എങ്ങനെ, ആരോട് എങ്ങനെ ചെലവാകും? അവിടെ എന്ത് ചെലവാകും, എന്നുള്ള ഒരു കോമണ്‍സെന്‍സ് എനിക്കുണ്ടായിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു വലിയ പ്രോബ്ലം ഒന്നും വന്നിട്ടില്ല. ആ കാര്യത്തില്‍ ബേസിക് ആയിട്ടുള്ള പ്രോബ്ലം എന്ന് പറയുന്നത് ഒരു ഘട്ടത്തില്‍ അഭിനയം നമുക്ക് വേണ്ട എന്ന് പറയുന്നിടത്ത് നമ്മള്‍ ഓപ്പോസിറ്റ് ആയി നില്‍ക്കേണ്ടി വന്നതിന്റെ ഒരു കുഴപ്പമായിരിക്കാന്‍ സാധ്യതയുണ്ട്. അല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ല. ഇതില്‍ ഒരു പുനര്‍ ആലോചന ഉണ്ടാകാനുള്ള സാധ്യതയില്ല. കാരണം അതൊക്കെ ഒരാളുടെ വ്യക്തിപരമായിട്ടുള്ള തീരുമാനങ്ങള്‍ ആണ്. അപ്പോള്‍ ഒരുപക്ഷേ മക്കള്‍ ആഗ്രഹിച്ചിരിക്കാം അല്ലെങ്കില്‍ അവര്‍ ശ്രമിച്ചു കാണുമായിരിക്കും ഞങ്ങളെ ഒന്നിപ്പിക്കാന്‍.’

പക്ഷേ അവര്‍ക്ക് അവരുടെതായ ഡിഫിക്കല്‍റ്റീസ് ഉണ്ട്. അവരോട് പറഞ്ഞിട്ടുണ്ട് ഇതിന്റെ കാര്യത്തില്‍ ഒന്നും നിങ്ങള്‍ ചിന്തിക്കേണ്ട.. നിങ്ങള്‍ പഠിക്ക്.. സന്തോഷമായിട്ട് ഇരിക്കുക..എന്ന്. അപ്പോള്‍ അവര്‍ നമ്മള്‍ പറയുന്നതിന് മുന്‍പ് തന്നെ അവരതാണ്. സിനിമ ജീവിതത്തെ ബാധിക്കുമായിരുന്നില്ലെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. കാരണം അതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. പിന്നെ അതുമല്ല ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഇനി അതിനകത്ത് സാധാരണ ആള്‍ക്കാര് ചെയ്യുന്നതുപോലെ ഇത് അവരുടെ കുഴപ്പമാണ് അത് അവരുടെ കുഴപ്പമാണ് എന്ന് പറയാനൊന്നുമില്ല. അതൊക്കെ കഴിഞ്ഞു.’, മുകേഷ് വ്യക്തമാക്കി.

story highlights: Actor Mukesh about his divorce