മലയാളം ടെലിവിഷനിലൂടെയും മലയാള സിനിമയിലൂടെയും ബിഗ്ബോസിലൂടെയും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. ഇപ്പോള്‍ ഇതാ താന്‍ എന്തുകൊണ്ടാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാത്തത് എന്ന് പറയുകയാണ് താരം. വിവാഹമാലോചിച്ചു വരുന്ന പയ്യന്മാര്ക്ക് എല്ലാം ഒരുപാട് ഡിമാന്റുകള്‍ ഉണ്ടെന്ന് പറയുകയാണ് സുചിത്ര. തന്റെ ഡാന്‍സ് നിര്‍ത്തണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടു എന്നും ഈ ഫീല്‍ഡില്‍ പൊതുവേ എല്ലാവരും ഡിവോഴ്സ് ആവുകയാണ് എന്ന് വിവാഹം ആലോചിച്ചു വന്ന മറ്റൊരാള്‍ പറഞ്ഞു എന്നും പറയുകയാണ് നടി സുചിത്ര നായര്‍.
‘വീട്ടില്‍ ഇഷ്ടം പോലെ കല്യാണ ആലോചനകള്‍ വരുന്നുണ്ട്. പക്ഷേ ഞാന്‍ വിചാരിക്കുന്നത് എന്തിനാണ് ഒരു മനുഷ്യന്റെ ജീവിതം നശിപ്പിക്കുന്നത് എന്നാണ്, കെട്ടുന്ന ആളുടെ. എന്നെ കല്യാണം ആലോചിച്ച് വരുന്ന പയ്യന്മാര് ഒക്കെ കുറച്ചു സംസാരിച്ചു കഴിയുമ്പോള്‍, അവരുടേതായി എന്നൊരു തോന്നല്‍ അവര്‍ക്ക് വന്നു കഴിയുമ്പോള്‍, അവര്‍ കുറെ ഡിമാന്‍ഡ്സ് വെയ്ക്കാന്‍ തുടങ്ങും. ആദ്യം ഡാന്‍സ് നിര്‍ത്തണം എന്ന് പറയും. അവിടെയാണ് ഞാനുമായിട്ട് ഫൈറ്റ് തുടങ്ങുന്നത്. ഡാന്‍സ് നിര്‍ത്തണം അഭിനയം നിര്‍ത്തണം എന്നൊക്കെ പറയും. അഭിനയം നിര്‍ത്താം വേണമെങ്കില്‍, ഞാന്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന പ്രൊജക്റ്റ് അല്ലാതെ വേറെ ചെയ്യില്ല എന്ന് വെക്കാം. പക്ഷെ ഡാന്‍സ് നിര്‍ത്തണമെന്ന് പറയുമ്പോള്‍ വിഷമം തോന്നും.
ഞാന്‍ കുഞ്ഞിലെ തൊട്ടേ ഇതേന്നും പറഞ്ഞു നടക്കുകയാണ്. അപ്പോള്‍ അവര്‍ പറയുന്നത്, എനിക്കിങ്ങനെ ഡാന്‍സുമായി ഇറങ്ങുന്ന ഒരു വൈഫ് വേണ്ട, എന്റെ വീട്ടില്‍ കുടുംബിനി, അമ്മ, അച്ഛന്, അങ്ങനെയൊക്കെ നില്ക്കുന്ന ഒരാളെയാണ് വേണ്ടത് എന്നൊക്കെയാണ് എന്നോട് പറയാറ്. പിന്നെ മറ്റൊരാള്‍ പറഞ്ഞത്, ഈ ഫീല്‍ഡിലും ഡാന്‍സ് ഫീല്‍ഡിലും ഏതെങ്കിലും ഒരാളുടെ കുടുംബ ജീവിതം നന്നായി പോകുന്നുണ്ടോ എല്ലാവരും ഡിവോഴ്സ് ആയി പോകുന്നില്ലേ എന്നാണ്. അപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ചു ഇതൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന ആളുകള്‍ ഡിവോഴ്സ് ആവുന്നില്ല എന്ന്. അല്ലാതെ ജോലിക്ക് പോകുന്നവരും ഡിവോഴ്സ് ആകുന്നില്ലേ എന്നും ഞാന്‍ ചോദിച്ചു. പിന്നെ വേറൊരാള് എന്നോട് പറഞ്ഞത്, നിന്റെ മുഖം അല്ലെങ്കില്‍ എനിക്ക് നിന്നെ വേറൊരാള് ഇഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് നീ കണ്ണ് എഴുതരുത്.. കണ്ണ് എല്ലാവരും ശ്രദ്ധിക്കും എന്നാണ്. ലിപ്സ്റ്റിക് ഇടരുത് ചുണ്ട് ശ്രദ്ധിക്കും.. മുടി അഴിച്ചിടരുത് മുടി ശ്രദ്ധിക്കും.. സാരിയുടുക്കരുത് ശരീരം ശ്രദ്ധിക്കും.. എന്നൊക്കെയാണ്. ഇങ്ങനെയൊക്കെ പറയുന്ന ചെറുക്കന്മാര് ഉണ്ട്. പക്ഷേ അവരൊക്കെ ഭയങ്കര ലോവേസ്റ്റ് പാന്റ്സും ഇട്ട് യോയോ ആയിട്ടാണ് നടക്കുന്നത്.’, സുചിത്ര നായര്‍ പറഞ്ഞു.
STORY HIGHLIGHTS: Suchithra Nair about marriage