Celebrities

“കാവ്യയെ പോലെ അടിച്ചുപൊളിച്ചു ജീവിതം മുന്നോട്ടു നയിക്കുന്നതാണ് നല്ലത്”, ലക്ഷ്യയുടെ മോഡൽ ആയി എത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് ആശംസകളുമായി സോഷ്യൽ മീഡിയ

അമ്മയുടെ മകൾ എന്ന പദവി വേണ്ട ദിലീപിന്റെ മകൾ അതുമതി

മലയാളി പ്രേക്ഷകർക്ക വളരെ പ്രിയങ്കരി ആയിട്ടുള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ ഒക്കെ വളരെ വേഗമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ഡോക്ടർ കൂടിയായ മീനാക്ഷി പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ ഒക്കെ വലിയ സ്വീകാര്യത പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ചുവപ്പ് നിറത്തിലുള്ള ഹാൻഡ് വർക്ക് ഗൗൺ ആയാണ് മീനാക്ഷി എത്തിയത്.

അത് ലക്ഷ്യയുടെ ഗൗൺ ആയിരുന്നു. കാവ്യ മാധവന്റെ ഓൺലൈൻ ബോട്ടിക്ക് ആയ ലക്ഷ്യയുടെ മോഡലായി ആയിരുന്നു താരം എത്തീരുന്നത്. ഇത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. പട്ടുപാവാടയും ദാവണിയും ഒക്കെയായി ലക്ഷ്യയുടെ മോഡൽ ആയി വീണ്ടും എത്തിയിരിക്കുകയാണ് മീനാക്ഷി.. ലക്ഷ്യയുടെ ഓണം കളക്ഷന്റെ ഭാഗമായാണ് മീനാക്ഷി എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു.. മീനാക്ഷിയും കാവ്യാ മാധവനുമാണ് ലക്ഷ്യയുടെ മോഡൽസായി അടുത്ത കാലത്തായി എത്തിക്കൊണ്ടിരിക്കുന്നത്.

ഈ ചിത്രങ്ങൾക്ക് എല്ലാം വളരെയധികം മികച്ച കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.. അമ്മയുടെ മകൾ എന്ന പദവി വേണ്ട ദിലീപിന്റെ മകൾ അതുമതി കാവ്യയെ പോലെ അടിച്ചുപൊളിച്ചു ജീവിതം മുന്നോട്ടു നയിക്കുന്നതാണ് നല്ലത് ഇങ്ങനെ തുടങ്ങി മികച്ച കമന്റുകൾ ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡോക്ടർ മീനാക്ഷി ദിലീപ് അതീവ സുന്ദരിയായി ഈ വസ്ത്രത്തിൽ കാണാൻ സാധിക്കുന്നു. ചുവപ്പാണോ മീനാക്ഷിക്ക് ഇഷ്ടപ്പെട്ട നിറമെന്നും ചിലർ ചോദിക്കുന്നുണ്ട്..
Story Highlights ; Meenakshi Dhileep new photo