മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് ദിയ കൃഷ്ണ. യൂട്യൂബ് വീഡിയോകളിലൂടെയാണ് കൃഷ്ണ കുമാറിന്റെ മകളായ ദിയ കൃഷ്ണ കൂടുതലായും ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. താരത്തിന്റെ ഓരോ വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ താരം പുതുതായി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹിതയായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളും ആരാധകർ വലിയ ഇഷ്ടത്തോടെ തന്നെ ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്. കുറച്ച അധികം പ്രത്യേകതകൾ ഉണ്ട് വിവാഹത്തിന്. താരത്തിന്റെ വിവാഹത്തിന്റെ അലങ്കാരങ്ങൾ എല്ലാം നടി നയൻതാരയുടെ വിവാഹത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.
ചുവന്ന നിറത്തിലുള്ള സാരിയിലാണ് നയൻതാര എത്തിയത് എങ്കിൽ അതിനു പകരം ലൈറ്റ് നിറമാണ് സാരിയ്ക്ക് താരം തിരഞ്ഞെടുത്തത് എന്നതാണ് ഒരു വ്യത്യാസമായി പറയാനുള്ളത്. നയൻസിനെ പോലെ എമറാൾഡ് കല്ലുകൾ പതിപ്പിച്ചിട്ടുള്ള ഓർണമെൻസ് ആയിരുന്നു ദിയ അണിഞ്ഞിരുന്നത്. നിരവധി ആളുകളാണ് ഇതിന് കമന്റുകളും ആയി എത്തിയിരിക്കുന്നത്. നയൻതാരയുടെ വിവാഹത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് ഈ വിവാഹം എന്ന് ഇതിനോടകം തന്നെ പലരും കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
പെട്ടെന്ന് കാണുമ്പോൾ നയൻതാരയുടെ വിവാഹം പോലെ തോന്നുന്നു എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തമിഴ് പയ്യനും മലയാളി പെണ്ണും മികച്ച ഒരു കോമ്പിനേഷൻ ആണ് എന്നും ചിലർ പറയുന്നു. അതോടൊപ്പം ഇങ്ങനെയൊരു മാരേജ് ലുക്ക് പ്രതീക്ഷിച്ചിരുന്നില്ല എന്നും ചിലർ പറയുന്നു. ആലിയയുടെ മാരേജ് ലുക്കിന് സമാനമായ ലുക്ക് പോലെ തോന്നുന്നു എന്നും ചിലർ പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
Story Highlights ;Dhiya Marriage look