ഒരുകാലത്ത് മലയാള സിനിമയിൽ വലിയ വിജയം നേടിനിന്ന നായികയാണ് ഷീല. ഷീലയുടെ ഓരോ കഥാപാത്രങ്ങളും അത്രമേൽ മനോഹരമായിരുന്നു. ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാവുന്ന താരം തന്നെയാണ് ഷീല എന്ന് പറയണം. അത്രത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സിനിമകളിൽ നിന്നും വലിയൊരു ഇടവേള തന്നെ ഷീല എടുത്തു. അതിനുള്ള കാരണത്തെക്കുറിച്ച് ഒക്കെയാണ് ഷീല പറയുന്നത്. ഷീലയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
“സിനിമകളിൽ നിന്നും ഇടവേള എടുക്കാനുള്ള കാരണം മകനാണ്. ഒരു മകനെ പ്രസവിക്കാൻ ഏതൊരാൾക്കും പറ്റും. പക്ഷേ മകനെ വളർത്തുക കൂടി ചെയ്യുമ്പോഴാണ് യഥാർത്ഥത്തിൽ അമ്മയായി മാറുന്നത്. എനിക്ക് നിർബന്ധമായിരുന്നു എന്റെ മകന്റെ ഓരോ വളർച്ചയും കാണണം എന്നുള്ളത്. അവൻ കമന്നു വീഴുന്നതും അവന്റെ പല്ല് പോകുന്നതും അങ്ങനെ ഓരോ വളർച്ചയും. എനിക്ക് പണ്ടുമുതൽ തന്നെ പണത്തിനോട് വലിയ അത്യാഗ്രഹം ഒന്നുമുള്ള കൂട്ടത്തിലല്ല. ആവശ്യമുള്ളതൊക്കെ ഞാൻ സിനിമയിൽ നിന്നും ഉണ്ടാക്കി. അതിനു ശേഷം ഇനി ഞാൻ സിനിമ ചെയ്യുന്നില്ല എന്ന് എല്ലാവരോടും പറഞ്ഞു. മൂന്നുമാസം കൊണ്ട് ഞാൻ സിനിമയെല്ലാം നിർത്തു. ഇനി എന്നെ വിളിക്കരുത് ഇങ്ങനെയാണ് ഞാൻ എല്ലാവരോടും പറഞ്ഞിരുന്നത്. അങ്ങനെ സിനിമയെല്ലാം തീർത്ത് ഞാൻ നേരെ ഊട്ടിയിലേക്ക് പോയി.
എന്റെ മകന്റെ കൂടെയായിരുന്നു പിന്നീടുള്ള എന്റെ ജീവിതം മുഴുവൻ.. അവനെ പഠിക്കാനും ഞാൻ സഹായിച്ചു. അവന്റെ പഠിത്തം എല്ലാം തീർന്നു കഴിഞ്ഞപ്പോഴാണ് ഞാൻ തിരികെ വന്നത്. ആൺകുട്ടികളാണ് നമ്മൾ എല്ലാം ആ പ്രായത്തിൽ തന്നെ ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അവർ എങ്ങനെയാവും എന്ന് പറയാൻ പറ്റില്ല. കാരണം ഇവൻ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. കയ്യിൽ ഇഷ്ടം പോലെ പൈസയും ഉണ്ട്. അതുകൊണ്ടു തന്നെ ഓരോ പ്രായത്തിലും നമ്മൾ കൂടെ നിൽക്കേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികൾ ആണെങ്കിൽ അണച്ചു വളർത്തണം എന്നാണ് പറയുന്നത് ആൺകുട്ടികൾ ആണെങ്കിൽ അടിച്ചു വളർത്തണമെന്നും അതുകൊണ്ടു തന്നെ ഞാൻ അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നും ഷീല പറയുന്നു.
Story Highlights ; sheela talkes her son