സഹോദരി ദിയയുടെ വിവാഹ ശേഷം പ്രതികരിച്ച് നടി അഹാന കൃഷ്ണ. സോഫ്റ്റ്വെയർ എൻജിനീയർ ആയ തിരുനെൽവേലി സ്വദേശി അശ്വിൻ ഗണേഷ് ആണ് വരൻ. തിരുവനന്തപുരത്ത് ആഡംബര ഹോട്ടലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം ആണ് ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുന്നത്. വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്.
“വിവാഹം എല്ലാം മംഗളമായിട്ട് കഴിഞ്ഞു. വളരെ ചെറിയ പരിപാടിയായിരുന്നു. അടുത്തറിയുന്ന ആളുകൾ മാത്രമായിരുന്നു പങ്കെടുത്തത്. റിസപ്ഷൻ ഉണ്ടായിരിക്കില്ല. ഹൽദി, സംഗീത്, കല്യാണം എന്നിങ്ങനെ മൂന്ന് ഫങ്ഷനുകൾ ആയിട്ടായിരുന്നു പ്ലാൻ ചെയ്തത്. അതിനാൽ ഇനി റിസപ്ഷൻ ഉണ്ടായിരിക്കുന്നതല്ല.” അഹാന പറയുന്നു. അഹാനയും ഇഷാനിയും ഹൻസുവും കല്യാണപ്പെണ്ണിനെ പോലെയാണ് ഒരുങ്ങിയത്. അതിനെ കുറിച്ച് അഹാനയോട് ചോദിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുങ്ങാൻ ഒരുപാട് ഇഷ്ടമാണ് എന്നാണ്.
“ദിയക്ക് അവളെ പോലെ ഞങ്ങളും നന്നായിട്ട് ഒരുങ്ങി നിൽക്കണമെന്ന് നിർബന്ധമായിരുന്നു. വേറെ ആരുടേയും കല്യാണത്തിനു പോകുമ്പോൾ ഇത്രയും ഒരുങ്ങാൻ സാധിക്കില്ലല്ലോ. ജീവിതത്തിൽ ആദ്യമായിട്ടാണ് വീട്ടിൽ ഇത്രയും വലിയ ആഘോഷം നടക്കുന്നത്. ആ ഒരു എക്സൈറ്റ്മെന്റ് എല്ലാവർക്കും ഉണ്ട്.” അഹാന പറയുന്നു. എല്ലാവരും പിങ്ക് നിറത്തിലുള്ള സാരിയിലാണ് വിവാഹത്തിനെത്തിയത്. അതിനാൽ മൂവരും വിവാഹത്തിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു.
ഈ കോസ്റ്റ്യൂം എല്ലാം ഞങ്ങൾ തന്നെയാണ് സെലക്ട് ചെയ്തത്. ഇതൊരു സാധാരണ സാരിയാണ്. ഇടക്കിടെ ഷൂട്ടിനെല്ലാം പോകുന്നതിനാൽ ഇതിനെ കുറിച്ച് അൽപം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ട് സെലക്ട് ചെയ്തുവെന്നാണ് അഹാന പറയുന്നത്. അനിയത്തിയെ മിസ്സ് ചെയ്യുമോ എന്ന ചോദിച്ചപ്പോൾ അതിനുള്ള ഗ്യാപ് കിട്ടുമെന്ന് തോന്നുന്നില്ല എന്നാണ് അഹാന പറയുന്നത്. കാരണം അവർ വീടിനടുത്തുള്ള അപ്പാർട്ട്മെന്റിലേക്കാണ് മാറിയിരിക്കുന്നത്.
എല്ലാവരും ഒരുമിച്ചാണ് ഉറങ്ങിയിരുന്നത് എന്ന് മുൻപ് അഹാന പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിൽ നിന്നും ഓസി മറ്റൊരു വീട്ടിലേക്ക് പോയി. എന്നാൽ ഓസിയുടെ പടിയിറക്കം ഒരു പരിധി വരെ ആരെയും ഇമോഷണലി തളർത്തില്ലെന്നാണ് അഹാനയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കാരണം ഇരുവരും തൊട്ടടുത്ത് തന്നെയാണ് പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയത്.
നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം പോലെ ഗംഭീരമായിരുന്നു ദിയ- അശ്വിൻ വിവാഹം. നയൻതാരയുടെ വിവാഹത്തിന്റെ ഒരു പാറ്റേൺ പൊതുവേ ഉണ്ടായിരുന്നു. അതുപോലെ ആ കളർ തീം വളരെ എലഗന്റായിരുന്നു. അവർക്ക് മാത്രമായിരുന്നില്ല വിവാഹത്തിനു പങ്കെടുത്ത എല്ലാവരും അങ്ങനെയായിരുന്നു. ദിയയുടെ കഴുത്തിലെ ആഭരണങ്ങളും നയൻതാര ധരിച്ച പോലുള്ള ഡിസൈനുകളായിരുന്നു.
content highlight: diyas-marriage