കൊക്കക്കോള, പെപ്സി മുതലായ സോഫ്റ്റ് ഡ്രിങ്ക്സ് നമ്മുടെ ശരീരത്തിന് വളരെയധികം ഹാനികരമാണെന്ന് നമുക്കെല്ലാം നന്നായി അറിയാം. അതുകൊണ്ടു തന്നെ ഇപ്പോൾ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് മാംഗോ ജ്യൂസ് എന്ന് പറയുന്നത്. സോഫ്റ്റ് ഡ്രിങ്ക്സിന്റെ അത്രത്തോളം ഹാനികരമായ ഒന്ന് അല്ലല്ലോ മാംഗോ ജ്യൂസ് എന്നതു കൊണ്ടും മാംഗോ ജ്യൂസ് ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ് എന്ന് തെറ്റിദ്ധാരണ ഉള്ളതു കൊണ്ടുമാണ് കൂടുതൽ ആളുകളും ഇത്തരം ഒരു ഡ്രിങ്കിലേക്ക് മാറിയിരിക്കുന്നത്. എന്നാൽ ഈ മാംഗോ ജ്യൂസ് കൂടുതലായി ഉപയോഗിക്കുന്നവർ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.. നിങ്ങൾ തീർച്ചയായും ചെയ്തു കൊണ്ടിരിക്കുന്നത് വലിയൊരു തെറ്റ് തന്നെയാണ്. കാരണം പെപ്സിയും കൊക്കക്കോളയും ഒക്കെ പോലെ തന്നെ ശരീരത്തിന് വളരെ ദോഷകരമായ ഒന്നാണ് മാംഗോ ജ്യൂസ്.. അതിന്റെ കുറച്ച് ഉദാഹരണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
നമുക്ക് ആ മാംഗോ ജ്യൂസ് കുപ്പി നോക്കുകയാണെങ്കിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. ഏകദേശം 5% മാത്രമാണ് മാങ്കോയുടെ പൾപ്പ് ഇതിനുള്ളിൽ ഉള്ളത്. ബാക്കി മുഴുവനും നിറമാണ്..ഇത്തരത്തിലുള്ള നിറം ആരോഗ്യത്തിന് വളരെ ഹാനികരമായിട്ടുള്ള ഒന്നാണ്. ഇത് പല വിദേശരാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള ഒന്നുകൂടിയാണ്. സീഡൻ പോലെയുള്ള രാജ്യങ്ങളിലൊക്കെ ഇത്തരത്തിൽ നിറം വളരെയധികം നിരോധിച്ചിട്ടുണ്ട്..എന്നാൽ ഈ ഒരു മാംഗോ ജ്യൂസിന്റെ പരസ്യം കാണിക്കുമ്പോൾ ഇത് മാംഗോയുടെ പൾപ്പിൽ നിന്ന് ഉണ്ടാക്കുന്നതാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ട് തന്നെയാണ് കാണിക്കുന്നത്..
അത്തരത്തിൽ കാണിക്കുന്നത് കൊണ്ട് തന്നെ ആളുകൾ വിചാരിക്കുന്നത് അത്രത്തോളം ഫ്രഷ് ആണ് ഈ ഒരു മാംഗോ ജ്യൂസെന്ന് ആണ്. എന്നാൽ അങ്ങനെയല്ല 5% മാത്രമാണ് മാംഗോ ജ്യൂസിൽ മാംഗോയുടെ അംശം അടങ്ങിയിട്ടുള്ളത്. ഇത് വാങ്ങി കുടിക്കുന്നതിന് മുൻപ് ഈ ഒരു കാര്യം ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. നമ്മൾ കാശുകൊടുത്ത് വാങ്ങുന്നത് വലിയ രോഗങ്ങൾ ആണ് എന്ന്. ഇത് പലർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
Story Highlights ; Mango Juice drobacks