മലയാളത്തില്‍ ഇപ്പോള്‍ റീ റിലീസിന്റെ കാലമാണ്. മോഹന്‍ലാലിന്റെ സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് എന്നീ സിനിമകള്‍ റീ റിലീസ് ചെയ്തിരുന്നു. മണിച്ചിത്രത്താഴ് ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞ്‌നില്‍ക്കുകയാണ്. ഈ സിനിമകള്‍ക്കള്‍ക്കെല്ലാം വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതും. ഇപ്പോള്‍ ഇതാ സിനിമകളുടെ റീ റിലീസിനെകുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ചിത്രം എന്ന സിനിമ റീ റിലീസ് ചെയ്യാന്‍ കഴിയുകയില്ലെന്ന് പറയുകയാണ് താരം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മണിച്ചിത്രത്താഴും ദേവദൂതനും സ്ഫടികവും എല്ലാം റീ റിലീസ് ചെയ്യാന്‍ പറ്റിയത് വലിയ ഒരു അദ്ഭുതമാണ്. കാരണം ഇതിന്റെയെല്ലാം ഫിലിമില്‍ ആയിരുന്നു ഷൂട്ടിംഗ് നടന്നത്. ഇതിന്റെ നെഗറ്റീവ് ഒന്നും എടുത്തു വെച്ചിട്ടില്ല. ഒരുപാട് സിനിമകളുടെ ഇല്ല. അതിനൊന്നും പ്രോപ്പര്‍ ആയിട്ട് ഇവിടെ ഒരു ആര്‍ക്കേവ് ഇല്ല. ഇപ്പോള്‍ ഒരു വലിയ ഒരു മൂവ്‌മെന്റ് നടക്കുന്നുണ്ട്. അത് മലയാള സിനിമകളിലേക്കും വരികയാണ്. ഇത്തരം സിനിമകള്‍ റീസ്റ്റോര്‍ ചെയ്യാന്‍ ആയിട്ട് പഠിപ്പിക്കുന്നു. അത് വലിയ ഹോളിവുഡിലെ വലിയ ഡയറക്ടര്‍സിന്റെ ഒക്കെയാണ്. അവര്‍ ഇരുവര്‍ ചെയ്യുന്നുണ്ട്. അവര്‍ എന്നെ വിളിച്ചിരുന്നു, സംസാരിച്ചിരുന്നു. അപ്പോള്‍ ഇത്തരം സിനിമകള്‍ പ്രത്യേകിച്ച് ക്ലാസിക്കുകള്‍ ആയിരിക്കും. പ്രത്യേകിച്ച് മണിച്ചിത്രത്താഴ് കിട്ടിയത് വലിയ ഭാഗ്യമാണ്. അവര്‍ക്ക് അന്ന് അത് നെഗറ്റീവ് ഫോര്‍മാറ്റില്‍ ഒന്നും മാറ്റാന്‍ പറ്റിയില്ല. പല ലാബുകളും അടച്ചു. പല സ്റ്റുഡിയോകളും അടച്ചു, ഇതൊക്കെ എവിടെയോ കൊണ്ടിട്ടു. ഇത് പ്രോപ്പര്‍ ആയിട്ട് ഒന്നും ചെയ്തില്ല.’
‘ഈ മൂന്ന് സിനിമകള്‍ കിട്ടിയത് വലിയ ഭാഗ്യമായിട്ട് ഞാന്‍ കരുതുന്നു. ഒരുപാട് പേര്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. എനിക്ക് തോന്നുന്നു ആറാം തമ്പുരാന്‍ അവര്‍ ചെയ്യുന്നുണ്ട്. അതൊരു ട്രെന്‍ഡാണ്. അത് എത്രനാള്‍ ആളുകള്‍ കാണും എന്ന് അറിയില്ല. ഇതില്‍ ഏറ്റവും പ്രധാനം സൗണ്ട് ആണ്. പുതിയ സൗണ്ടിലേക്ക് മാറ്റി ഒരു തീയേറ്റര്‍ എക്‌സ്പീരിയന്‍സ് കൊടുക്കാന്‍ സാധിച്ചു കഴിഞ്ഞാല്‍ നല്ലതാണ്. ഇപ്പോള്‍ ചിത്രം എന്ന് പറഞ്ഞ സിനിമ പുതിയത് ചെയ്യണമെന്ന് പറഞ്ഞാല്‍ ഒന്നുമില്ല. എല്ലാം പോയി. അപ്പോള്‍ പറ്റുന്ന സിനിമകള്‍ അവര്‍ ചെയ്യാറുണ്ട്. പിന്നെ ഇത് വലിയ ഒരു പ്രക്രിയ ആണ്. ഇത്രയും ചെയ്തിട്ട് തീയറ്ററില്‍ വന്നിട്ട് അത് ഓടണം. അല്ലെങ്കില്‍ അതും വലിയ സങ്കടം ആയി പോകും.,’ മോഹന്‍ലാല്‍ വ്യക്തമാക്കി.
STORY HIGHLIGHTS: Mohanlal about Re Release