ഭാഗം 56
എന്നാൽ ശരി ഗൗരി… ഞാൻ free time കിട്ടുമ്പോൾ വിളിക്കാം… ഗുഡ് നൈറ്റ്…..”
“ഓക്കേ ഗുഡ് നൈറ്റ്…”
അവൾ ഫോൺ വെച്ചു…
അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു…
. ആദ്യം ആയിട്ട് ആണ് ഹരിയോട് ഇങ്ങനെ സംസാരിക്കുന്നത്…
അതെ സമയം ഹരി ചിന്തിച്ചത് മറ്റൊന്നു ആയിരുന്നു..
അഭിയോട് സംസാരിച്ചു കഴിഞ്ഞു അവൾ ഓക്കേ ആയതു ആയിരിക്കും എന്ന് ആണ് അവൻ കരുതിയത്…
********
അടുത്ത ദിവസവും അമ്മാളു ഹോസ്പിറ്റലിൽ പോയിരുന്നു..
അന്ന് പക്ഷെ ഡോണും അവളെ പ്രതീക്ഷിച്ചു ഇരിക്കുക ആയിരുന്നു…
തലേ ദിവസം മുഴുവനും അവൾ അവന്റെ ഒപ്പം ഉണ്ടായിരുന്നു…
അവൻ വഴക്ക് പറഞ്ഞാണ് 5മണി ആയപ്പോൾ അവളെ പറഞ്ഞു വിട്ടത്..
രാത്രി യോടെ മമ്മിയും എത്തി.
പക്ഷെ മമ്മിയോട് മാളു വന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ല.
കൃത്യം 8 മണി ആയപ്പോൾ അവൾ എത്തിയത്.. ഡോൺ അവളോട് തലേ ദിവസം പറഞ്ഞു മമ്മി ചാപ്പലിൽ പോകുന്ന സമയം കണക്കാക്കി വരാൻ… അതുകൊണ്ട് ആണ് അവൾ അപ്പോൾ എത്തിയത്..
വന്നപാടെ അവൾ ഡോണിന്റെ കൈ എടുത്തു അതിൽ ഒരു മുത്തം കൊടുത്തു..
വേദന കുറവുണ്ടോ?
“ഹ്മ്മ്… താൻ വരുന്നത് മമ്മി എങ്ങാനും കണ്ടോടോ….”
“ഇല്ല ഡോൺ… ഞാൻ ശ്രെദ്ധിച്ചു ആണ് വന്നത്.”
“ഓക്കേ…”
“ഡോൺ എന്തെങ്കിലും കഴിച്ചോ….”
“പുട്ടും കടല കറിയും കഴിച്ചു… താനോ…”
“ഞാൻ ഒന്നും കഴിച്ചില്ല… എനിക്ക് വിശപ്പ് ഇല്ലായിരുന്നു…”
“ശോ…. താൻ കഴിക്കാതെ ആണല്ലേ വന്നത്… ഇനി ഉച്ച വരെ എങ്ങനെ ആടോ….”
“അത് ഒന്നും സാരമില്ല… ഞാൻ മിക്കവാറും ഇങ്ങനെ ആണ്…”
അവൾ ചിരിച്ചു
“മാളു… കാലത്തെ ഫുഡ് കഴിക്കാതെ പോകരുത് കെട്ടോ… അത് പിന്നീട് പല പല പ്രശ്നങ്ങളുണ്ടാവും…”
“ആഹ് ഓക്കേ ഓക്കേ…. അതൊക്കെ പോട്ടെ… നമ്മൾക്ക് വേറെ കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…”
അവൾ പെട്ടന്ന് സീരിയസ് ആയിരുന്നു..
“എന്താടോ….”
അവനും അല്പം ആകാംഷ ആയി.
“അത് പിന്നെ ഡോൺ…. ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ….”
“എന്താണ് മാളു ”
“ഡോൺ ഡിസ്ചാർജ് ആയി തിരികെ വീട്ടിലേക്ക് പോകാതെ കോളേജിന്റെ അടുത്ത് എവിടെ എങ്കിലും ഒരു വീട് എടുക്കാമോ… എന്നിട്ട് കോളേജിൽ വരികയും ചെയാം….”
“ഏയ്.. അത് ഒന്നും നടക്കില്ല മാളു… ശരിയാവില്ല ”
“അതെന്താ ശരിയാവാത്തത്… ”
“സോറി മാളു…ഞാൻ ഇനി ഇല്ല… എന്റെ ഈ അവസ്ഥയിൽ എന്നേ നിർബന്ധിക്കരുത്… പ്ലീസ്…”അവന്റെ കണ്ണുകൾ അപ്പോളേക്കും നിറഞ്ഞു വന്നു…
പിന്നീടു മാളു ഒന്നും പറഞ്ഞില്ല….
എല്ലാം അവനെ പറഞ്ഞു മനസ്സിലാക്കേണ്ട സമയം ആയിട്ടില്ല എന്ന് അവൾക്ക് തോന്നി.
“ഡോൺ…. ”
അവൾ മെല്ലെ അവനെ തോണ്ടി വിളിച്ചു.
അവൻ അവളെ നോക്കി വിഷാദത്തോടെ പുഞ്ചിരിച്ചു….
“ഞാൻ പറഞ്ഞത് വിഷമം ആയില്ലേ…”
“ഇല്ലെടോ….. ഇനി വിഷമിച്ചിട്ടു എന്താ കാര്യം…”
“അതെ…. ഇനി അതൊക്കെ ഓർത്തു സങ്കടപ്പെടാതെ ഈ സുന്ദരിയായ പെണ്ണിനെ സ്വന്തം ആക്കാൻ പോകുന്നത് ഓർത്തു സന്തോഷിക്കൂ മൈ ബോയ്….”അവൾ സ്റ്റൈലിഷ് ആയി അവനോട് പറഞ്ഞു..
അത് കണ്ടതും അവൻ ചിരിച്ചു പോയി..
“ഡോൺ….. മമ്മി വരാറായി… ഞാൻ എന്നാൽ ഉറങ്ങട്ടെ…. എനിക്ക് മെസ്സേജ് അയക്കണം കെട്ടോ… പുതിയ ഫോണിൽ എല്ലാം സെറ്റ് ചെയ്തല്ലോ അല്ലെ…”
“ഹ്മ്മ്… അയക്കാം…. താൻ പൊയ്ക്കോ… നേരം വൈകും…”
“ഓക്കേ…”അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് യാത്ര പറഞ്ഞു ഇറങ്ങി.
“മാളു… സൂക്ഷിച്ചു പോണം കെട്ടോ…”
അവൻ വിളിച്ചു പറഞ്ഞു
അവൾ തള്ളവിരൽ ഉയർത്തി കാണിച്ചിട്ട് അവനു ഒരു ഫ്ലയിങ് കിസ് കൂടി കൊടുത്തു…
..******
ഗൗരി ആണെങ്കിൽ കാലത്തെ തന്നെ ഹരിയുടെ ഫോണിലേക്ക് ഒരു ഹായ് സെന്റ് ചെയ്തു
പക്ഷെ അവൻ ഓൺലൈൻ ഇൽ ഇല്ലായിരുന്നു.
ഇന്നലെ അവനോട് സംസാരിച്ചത് ഓർത്തപ്പോൾ അവൾക്ക് വല്ലാത്തൊരു ഉണർവ് തോന്നി.
അവൾ ബാൽക്കണി യിലേക്ക് ചെന്നു…
അവന്റെ റോസാ പുഷ്പങ്ങൾ ഒക്കെ പൂവിടാൻ മടി ആയിട്ട് നിൽക്കുന്നു..
ഹരി ഇല്ലാത്തത് കൊണ്ട് നിങ്ങൾക്കും വിഷമം ഉണ്ടല്ലേ… പിന്നെ എന്റെ കാര്യം പറയണോ.. ഗൗരി ഒരു റോസാ ചെടിയോട് മെല്ലെ കിന്നാരം ചൊല്ലി.
അപ്പോളേക്കും അവളുടെ ഫോൺ ശബ്ധിച്ചു.
ഹരി ആവും… അവൾ ഓടി..
നോക്കിയപ്പോൾ നന്ദു ആണ്…
അവളുടെ ഉത്സാഹം നഷ്ടപ്പെട്ടു പോയത് പോലെ തോന്നി.
“ഹെലോ… നന്ദു….”
“ആഹ് ഗൗരി… പനി കുറഞ്ഞോടി…”
“ഹ്മ്മ് കുറഞ്ഞു….”
“നീ എന്തെടുക്കുവാ…”
“ഞാൻ വെറുതെ ഇരിക്കുവാ നന്ദു…. നിയോ…”
“ഞാൻ… ഞാൻ ഇന്നലെ ഉറങ്ങിയില്ല… നീ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തു വിഷമിച്ചു പോയി….. അഭിയേട്ടൻ ഇത്രയും ദുഷ്ടൻ ആണെന്ന് ഞാൻ അറിഞ്ഞില്ലടി…”
“കണ്ണു കൊണ്ട് കാണുന്നതും കാത് കൊണ്ട് കേൾക്കുന്നതും ഒന്നും സത്യം അല്ല നന്ദു… എനിക്ക് സത്യം പറഞ്ഞാൽ ഈ ലോകത്തു നിന്നുമോടി ഒളിക്കാൻ ആണ് തോന്നുന്നത്…..”
“ഗൗരി…. നിനക്ക്… നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടി…. നീ… നീയെന്നെ വെറുക്കരുത്….”
“ഞാൻ എന്തിനടി നിന്നെ വെറുക്കുന്നത്…. നീ ഒരു കുറ്റവും ചെയ്തിട്ടില്ല….”
“എന്നാലും എനിക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു കുറ്റബോധം പോലെ….”
“ഹേയ്… അതിന്റെ ഒന്നും ഒരു ആവശ്യവുമില്ല നന്ദു… ഇതൊക്ക എന്റെ വിധി ആണ്… പൂർവജന്മത്തിൽ ചെയ്ത പാപത്തിന്റെ ഫലം ആകും ചിലപ്പോൾ ഞാൻ അനുഭവിക്കുന്നത്….”
“ഗൗരി….”
നന്ദുവിനു സങ്കടം വന്നു.
“ആഹ് ഇന്നലെ നീ വിളിച്ചു വെച്ചതിനു ശേഷം അഭിഷേക് എന്നേ വിളിച്ചു….”
“നിന്നെയോ… എന്തിനാടി ഗൗരി..”
“ഹരി പറഞ്ഞിട്ട്… എനിക്ക് സുഖം ഇല്ല എന്നും എന്റെ ക്ഷേമം തിരക്കണം എന്നും ഹരി പറഞ്ഞു…. അതിനു വേണ്ടി വിളിച്ചത് ആണ്…”
“ടി ഗൗരി ഹരിയേട്ടൻ വിശ്വസിക്കുന്നത് ഇപ്പോഴും അഭിയേട്ടനും നീയും തമ്മിൽ ഇഷ്ടമാണെന്നാണോ….”
“ഹ്മ്മ് അതേടി…. അതുകൊണ്ട് അല്ലെ അങ്ങനെ ഒക്കെ പറഞ്ഞത്..ഞാനും പറഞ്ഞിരുന്നല്ലോ എനിക്ക് ഒരാളെ ഇഷ്ടം ആണെന്ന്….”
“ഗൗരി… നീ… നിനക്ക് എല്ലാം തുറന്നു പറഞ്ഞു കൂടെ… പാവം ഹരിയേട്ടൻ…”
“അതേടി… ഹരി പാവം ആയതു കൊണ്ട് ആണ് ഞാൻ ഒന്നും പറയേണ്ടേന്ന് വെച്ചത്… ഞാൻ ഹരിയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി പോകും നന്ദു… ഹരിക്ക് നല്ലൊരു ലൈഫ് കിട്ടട്ടെ… പാവം അല്ലെടി എന്റെ ഹരി….”ഗൗരി കരയുക ആണെന്ന് നന്ദുന് തോന്നി.
“ഗൗരി… മോളേ… ഇപ്പോളും വൈകിയിട്ടില്ല..സമയം ഇനിയുമുണ്ട്. . നീ ഒന്നും ഒളിച്ചു വെയ്ക്കാതെ പറ ഗൗരി…”
“വേണ്ട നന്ദു…. നീഎന്നല്ല ഈ ലോകത്തിൽ ആരു വന്നു പറഞ്ഞാലും ശരി ഈ ഗൗരി ഇനി ഹരിയ്ക്ക് ഒരു ബാധ്യത ആകില്ല…. ഹരി പോയിട്ട് വന്നു കഴിഞ്ഞാൽ എന്നേ കൊണ്ട് പോയി വീട്ടിൽവിടും…. അത് കഴിഞ്ഞു കാര്യങ്ങൾ ഒക്കെ എല്ലാവരോടും പറയാം എന്ന് ആണ് ഹരി പറഞ്ഞത്…”
“ഗൗരി… പ്ലീസ്… എടി ഇത്രയും നല്ലൊരു ലൈഫ് കിട്ടിയിട്ട് നീ അത് കളഞ്ഞു കുളിക്കരുത്… പാവം ഹരിയേട്ടൻ…. ഇതൊന്നും അറിയുന്നില്ലല്ലോ….”
“നന്ദു… ഓക്കേ എന്നാൽ വെയ്ക്കട്ടെ… ആരോ ഡോറിൽ തട്ടുന്നുണ്ട്…”ഗൗരി പെട്ടന്ന് ഫോൺ വെച്ചു…
ദേവി ആയിരുന്നു വെളിയിൽ..
“മോളേ… എങ്ങനെ ഉണ്ട്….”..
“കുറഞ്ഞു അമ്മേ….ഞാൻ എഴുനേൽക്കാൻ അല്പം വൈകി..”
“അതൊന്നും സാരമില്ല… ക്ഷീണം ഒക്കെ പോയല്ലോ അല്ലെ… ആട്ടെ ഹരിക്കുട്ടൻ വിളിച്ചോ മോളേ …”….
“ഇന്നലെ രാത്രിയിൽ അവിടെ എത്തി എന്ന് പറഞ്ഞു വിളിച്ചു.. ഇന്ന് പക്ഷെ വിളിച്ചില്ല അമ്മേ…”
“ആഹ് ഇത്തിരി കഴിഞ്ഞു വിളിച്ചോളും മോളേ… അവൻ തിരക്ക് ആയിരിക്കും…”
ദേവിയുടെ ഒപ്പം ഗൗരി യും താഴേക്ക് ഇറങ്ങി ചെന്നു..
ഗൗരി ക്ക് പനി ആയതു കൊണ്ട് അവൾ നച്ചു വാവയെ അധിക എടുക്കാൻ ഒന്നും പോയില്ല.. ഇനി കുഞ്ഞിന് എങ്ങാനും പകർന്നാലോ എന്ന് കരുതി ആയിരുന്നു.
എല്ലാവരും അവളോട് അസുഖവിവരങ്ങൾ ചോദിച്ചു.
ലേഖ അപ്പച്ചി കാലത്തെ തന്നെ അച്ഛന്റെ ഒപ്പം പോകാനായി ഇറങ്ങി വന്നു .
മേനോൻ ഓഫീസിൽ പോകും വഴി അവരെ വീട്ടിലേക്ക് ഡ്രോപ്പ് ചെയാം എന്ന് പറഞ്ഞിരുന്നു.
“അപ്പച്ചി പോവണോ…”…
“അതെ മോളേ…. ഇനി ഒരു ദിവസം നിങ്ങൾ അവിടേക്ക് വരണം കെട്ടോ…”
അവൾ തല കുലുക്കി…
വൈകാതെ അവർ യാത്ര പറഞ്ഞു ഇറങ്ങി.
കുറെ സമയം ഗൗരി അവിടെ അമ്മയോടും മുത്തശ്ശിയോടും ഒക്കെ സംസാരിച്ചു കൊണ്ട് ഇരുന്നു.
ഇടയ്ക്ക് ഒക്കെ അവളുടെ ശ്രെദ്ധ ഫോണിലേക്ക് മാറും..
ഹരി വിളിച്ചില്ലലോ എന്നോർത്ത് അവൾ സങ്കടത്തോടെ ഇരിക്കുന്നത് കണ്ട ദേവിക്ക് മനസ്സിൽ സന്തോഷം ആണ് തോന്നിയത്…
കാര്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ഗൗരിക്ക് മാറ്റം വന്നു എന്നോർത്ത് ആയിരുന്നു ദേവി ആശ്വാസത്തോടെ ഇരുന്നത്….
ഏകദേശം 11മണി ആയി കാണും ഹരി അവളുടെ ഫോണിലേക്ക് വിളിച്ചു.
“ഹെലോ… ഗൗരി….”
“ഹരി…. എന്താ വിളിക്കാഞ്ഞത്…. ബിസി ആണോ…”
“ഹ്മ്മ്… അതെ ഗൗരി… അതാണ് ഞാൻ വിളിക്കാഞ്ഞത്… അത് പോട്ടെ തനിക്കിപ്പോൾ എങ്ങനെ ഉണ്ട്…”
“കുഴപ്പമില്ല ഹരി… ആം പെർഫെക്ടലി ആൾ റൈറ്റ്…”
അവൾ ആകെ സന്തോഷത്തിൽ ആണെന്ന് അവനു തോന്നി..
“ഹരി…. എപ്പോൾ വരും….!
“ഒന്നും പറയാറായിട്ടില്ല…. ഞാൻ വന്നു കഴിഞ്ഞു പോയാൽ പോരെ തനിക്ക് വീട്ടിലേക്ക്…”പെട്ടന്ന് അവൻ ചോദിച്ചു..
അത് കേട്ടതും ഗൗരിക്ക് അതുവരെ ഉണ്ടായിരുന്ന സന്തോഷം മുഴുവൻ വിളക്ക് അണഞ്ഞത് പോലെ പോയി..
ഹരിക്ക് തന്നെ എത്രയും പെട്ടന്ന് ഒഴിവാക്കാൻ ആണ് തിടുക്കം…. അവൾ ഓർത്തു..
എടൊ…. എന്നാൽ ശരി കെട്ടോ… പിന്നെ വിളിക്കാം…
അവളുടെ മറുപടി കേൾക്കാതെ ഹരി കാൾ കട്ട് ചെയ്തു..
ഗൗരിക്ക് പെട്ടന്ന് വന്ന മാറ്റം ദേവിയും ശ്രെദ്ധിച്ചു.
അത് ഹരി ഇല്ലാത്തത് കൊണ്ട് ആവും എന്നവർ കരുതി.
******
ഈ സമയം നന്ദു ആണെങ്കിൽ അഭി കുളിക്കാൻ കയറിയ തക്കം നോക്കി അവന്റെ ഫോൺ എടുത്തു….
“ഏട്ടാ… അഭിയേട്ടാ…. ഏട്ടന്റെ പാസ്സ്‌വേർഡ് ഒന്ന് പറയുമോ.. എന്റെ ഫോണിൽ വിളിച്ചിട്ട് അമ്മയെ കിട്ടുന്നില്ല…. ഒന്ന് വിളിക്കാൻ ആണ്…”
നന്ദു വിളിച്ചു പറഞ്ഞു
പെട്ടന്ന് ഒന്നും ആലോചിക്കാതെ അഭി അവൾക്ക് പാസ്സ്‌വേർഡ് പറഞ്ഞു കൊടുത്തു
അവൾ ആ തക്കം നോക്കി ഹരിയുടെ നമ്പർ അവന്റെ ഫോണിൽ നിന്നു എടുത്തു..
വാട്സാപ്പിൽ നോക്കിയപ്പോൾ കണ്ടു ഏതോ ഒരു ഓഡിയോ അവൻ ഹരിക്ക് അയച്ചത്..
പെട്ടന്ന് തന്നെ നന്ദു അത് അവളുടെ ഫോണിലേക്ക് അയച്ചു.
എന്നിട്ട് അവളമ്മയെ വിളിച്ചു സംസാരിച്ചു.
ഒന്നും അറിയാത്തത് പോലെ ഫോൺ വെച്ചിട്ട് അവൾ മുറി വിട്ട് ഇറങ്ങി.
അപ്പോൾ അവളുടെ ചുണ്ടിലൊരു ഗൂഢ സ്മിതം ആരുന്നു
മോനെ അഭിയേട്ടാ ഇത്രയും നാൾ നിങ്ങൾ കളിച്ചു… ഒന്നും അറിയാത്ത ഒരു ദ്രോഹവും ചെയ്യാത്ത ഒരു എറുമ്പിനെ പോലും ഉപദ്രവിക്കാത്ത എന്റെ ഗൗരിയെ വെച്ചു… അവളെ സ്വന്തം ജീവൻ കൊടുക്കാൻ പോലും തയ്യാറായി ഓരോ നിമിഷവും സ്നേഹിച്ച നിങ്ങളുടെ സ്വന്തം കൂട്ടുകാരനെ ചതിച്ചു കൊണ്ട്…. ഇത്രയും കളികൾ മതി… ഇനി ഈ നന്ദു ആണ് കളിക്കാൻ പോകുന്നത്… പന്ത് എന്റെ കോർട്ടിൽ വന്നു…. ഇനി നിങ്ങൾ കാണാൻ പോകുന്നതേ ഒള്ളൂ… ഈ നന്ദു ആരാണെന്നു…
എന്റെ ഗൗരിയെ അവളുടെ പാവം ഹരിയേട്ടനെ ഏൽപ്പിച്ചിട്ടേ ഒള്ളു ഇനി ഈ നന്ദുവിനു വിശ്രമം…
തുടരും…