മലയാളി പ്രേക്ഷകർക്കെല്ലാം വളരെ പ്രിയപ്പെട്ട താരമാണ് ഋഷി. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരു പരമ്പരയിലൂടെ താരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഋഷി വിവാഹിതനായത്. ഉപ്പും മുളകും കുടുംബത്തിലെ എല്ലാവരും തന്നെ ഈ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിവാഹത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്.
ഋഷിയുടെ വിവാഹ വീഡിയോകളിൽ ഒന്നും തന്നെ കാണാൻ സാധിക്കാതെ വന്നത് ഉപ്പും മുളകും എന്ന പരിപാടിയിലെ മറ്റൊരു താരമായ ലച്ചുവിനെയാണ്. ലച്ചുവായി അഭിനയിക്കുന്ന ജൂഹി റുസ്തഗി ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു എന്നിട്ടും എന്താണ് ജൂഹി ഈ ഒരു വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. എന്താണ് നിങ്ങൾ ലച്ചുവിനെ വിവാഹത്തിന് വിളിച്ചില്ലേ ലച്ചുവിന്റെ അസാന്നിധ്യം കാണുന്നല്ലോ എന്നൊക്കെയാണ് പലരും കമന്റുകളിലൂടെ ചോദിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇതേ ചോദ്യം ഉന്നയിച്ചുകൊണ്ട് വന്നിരിക്കുന്നത്.
ഉപ്പും മുളകിൽ അഭിനയിച്ച എല്ലാവരും ഉണ്ടായിരുന്നുവല്ലോ എന്നിട്ടും എന്തുകൊണ്ടാണ് ലച്ചുവിനെ മാത്രം നിങ്ങൾ ഒഴിവാക്കിയത്,
ലച്ചു വരാതിരുന്നതിന് കാരണം എന്താണ് ഇങ്ങനെ പോവുകയാണ് കമന്റുകൾ. നിരവധി ആളുകൾ ഇതേ ചോദ്യം തന്നെ ഉന്നയിക്കുകയും ചെയ്യുന്നു. നല്ല സുഹൃത്തുക്കൾ ആയിട്ടും മുടയന്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട കാര്യത്തിന് ലച്ചു പങ്കെടുക്കാതിരുന്നത് എന്താണെന്ന് പലരും ചോദിക്കുന്നത്. എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംശയം ആയി ഇത് മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ജൂഹി തന്റെ പ്രിയ സുഹൃത്തായി ഋഷിയ്ക്ക് ഒരു വിവാഹ ആശംസകൾ പോലും നേരാതിരുന്നതും ശ്രദ്ധ നേടുന്നുണ്ട്. എന്തുകൊണ്ടാണ് അത്തരമൊരു ആശംസ പോലും ജൂഹി നൽകാതിരുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്.
Story Highlights ; Rishi marriage details