കഴിഞ്ഞദിവസം കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണയുടെ വിവാഹമായിരുന്നു. വലിയ ആഘോഷപൂർവ്വം തന്നെയാണ് വിവാഹം നടന്നത്. എന്നാൽ ഈ വിവാഹ ചടങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാനയാരുന്നു. കൂടുതൽ എല്ലാവരും ശ്രദ്ധിച്ചിരുന്നത് അഹാനെയായിരുന്നു എന്ന് പറയുന്നതാണ് സത്യം. അതീവ സുന്ദരിയായാണ് അഹാന എത്തിയത്. സിമ്പിൾ ആൻഡ് എലഗന്റ് ലുക്കിൽ ആണ് താരം എത്തീരുന്നത്.. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് താരത്തിന്റെ മേക്കപ്പിനെയും കോസ്റ്റ്യൂമിനേയും പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നത്.
നടി നയൻതാരയുടെ വിവാഹത്തിന് സമാനമായ രീതിയിലായിരുന്നു ദിയയുടെ വിവാഹം നടന്നത് എന്ന് കൂടുതൽ ആളുകളും കമന്റുകളുമായി എത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് അഹാനയുടെ മേക്കപ്പിനെ കുറിച്ചാണ്. ചേച്ചിയുടെ മാരേജ് ആണെന്നാണ് ലുക്ക് കണ്ടാൽ തോന്നുന്നത്. വളരെ അതിമനോഹരമായ രീതിയിലാണ് നിങ്ങൾ ഒരുങ്ങി എത്തിയിരുന്നത്. അഹാനയുടെ ബ്യൂട്ടി എടുത്തു പറയേണ്ടതാണ് എന്നും ചിലർ പറയുന്നുണ്ട്. വളരെ സിമ്പിൾ ആയിട്ട് എന്നാൽ ഒട്ടും തന്നെ മോശമാവാത്ത രീതിയിലാണ് താരം എത്തിയിരിക്കുന്നത് എന്ന് പറയുന്നു. ലൈറ്റ് പീച്ച് നിറത്തിലുള്ള ഒരു പട്ടുസാരിയായിരുന്നു അഹാന ധരിച്ചിരുന്നത്. അതിന് ചേരുന്ന ട്രഡീഷണൽ ഓർണമെൻസും ധരിച്ചിട്ടുണ്ടായിരുന്നു. അതീവ സുന്ദരിയായാണ് താരം എത്തിയിരുന്നത്. ശരിക്കും കണ്ടാൽ കല്യാണ പെണ്ണ് ആണെന്ന് തോന്നും എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്.
View this post on Instagram
അനുജത്തിയുടെ വിവാഹാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അഹാന പങ്ക് വയ്ക്കുകയും ചെയ്തു. ഇതിൽ അഹാന പങ്ക് വച്ച ഒരു പ്രത്യേകമായ ചിത്രം വളരെയധികം ശ്രദ്ധ നേടുന്നുണ്ടായിരുന്നു. കൈകുഞ്ഞായിരുന്ന അനുജത്തിയുടെ അരികിലിരിക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്. തീരെ കുട്ടിയായിരുന്ന അനുജത്തിയെ കളിപ്പിക്കുന്ന അഹാനയാണ് കാണാൻ സാധിക്കുന്നത്. അനുജത്തി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ചേച്ചിക്ക് ഉണ്ടാകുന്ന സന്തോഷവും അനുജത്തിയെ മിസ്സ് ചെയ്യുന്നതിന്റെ സങ്കടവും എല്ലാം ഈ ചിത്രത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നാണ് ആളുകൾ പറയുന്നത്. ആ ചിത്രം കണ്ട് കണ്ണ് നിറഞ്ഞു പോയി എന്ന് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നുണ്ട്.
Story Highlights ;Ahana New Photo