മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. രണ്ടാമത്തെ തിരിച്ചുവരവിലും മലയാളികൾ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. അതിന് കാരണം അത്രത്തോളം മലയാള സിനിമയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് മഞ്ജു എന്നത് തന്നെയാണ്. രണ്ടാമത്തെ തിരിച്ചു വരവിലും അതിമനോഹരമായ കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് സാധിച്ചിരുന്നു. എന്നാൽ ചില ചിത്രങ്ങളുടെ പരാജയം താരത്തിന്റെ കരിയറിനെ വളരെ മോശമാക്കി മാറ്റിയിരുന്നു എന്നത് സത്യമാണ്. എന്നാൽ പിന്നീട് താരം വളരെ സെലക്ടീവായാണ് ഓരോ സിനിമകളും തിരഞ്ഞെടുത്തത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധയെ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം.
സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ മഞ്ജു വാര്യർ തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റാണി പിങ്ക് നിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. പെർളി മാണി അഭിരാമി സുരേഷ് തുടങ്ങിയവരൊക്കെ ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. അഴകി എന്നാണ് ഈ ചിത്രത്തിന് അഭിരാമി സുരേഷ് കമന്റ് ചെയ്തിരിക്കുന്നത്.
അതീവ സുന്ദരിയായിരിക്കുന്നു എന്നും ഇപ്പോഴും ഇങ്ങനെ ചെറുപ്പം ആയിരിക്കാനുള്ള ടിപ്പ് പറഞ്ഞു തരൂ എന്ന് ഒക്കെയാണ് ചിലർ പറയുന്നത്. മകളെക്കാൾ സുന്ദരിയാണ് അമ്മ എന്നും ചിലർക്ക് കമന്റുകളിലൂടെ പറയുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇതൊരു ഓണം ലുക്ക് ആണോ എന്നും പലരും ചോദിക്കുന്നുണ്ട്. കാരണം പൊതുവേ അങ്ങനെ സൽവാറിൽ എത്തുന്ന ഒരു നടിയല്ല മഞ്ജു വാര്യർ. അതുകൊണ്ടു തന്നെയാണ് ഇതൊരു ഓണം ലുക്ക് ആണോ എന്ന് പ്രേക്ഷകർ ചോദിക്കുന്നത്. എപ്പോഴും മോഡേൺ വേഷങ്ങളിലാണ് പൊതുവേ താരത്തെ കാണാൻ സാധിക്കുന്നത്.
Story Highlights ; Manju warrier New photo