ഇന്ത്യയിലെ മിക്ക പ്രധാനപ്പെട്ട നഗരങ്ങളിലും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് നമുക്ക് ഈ സര്‍വീസ് ലഭിക്കുന്നത്. ജംഗ്ഷനില്‍ പോയി ഓട്ടോ വിളിച്ച് പോകുന്നതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ നമുക്ക് ഇത്തരത്തില്‍ ആപ്പുകള്‍ ഉപയോഗിച്ച് പോകാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഏവരും യൂബര്‍, ഓല പോലുളള സര്‍വീസുകള്‍ ആണ് തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ഇതാ ഓല സര്‍വീസില്‍ റൈഗ് ബുക്ക് ചെയ്ത ഒരു യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ചുളള ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഓല ഓട്ടോ ഡ്രൈവറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വ്യാപക വിമര്‍ശനമാണ് ഈ ഓട്ടോക്കാരനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒരു യുവതി തന്റെ ഓല അപ്ലിക്കേഷന്‍ നിന്നും ഒരു റൈഡ് ബുക്ക് ചെയ്യുന്നു. എന്നാല്‍ പ്ലാന്‍ മാറിയതോടുകൂടി യുവതി റൈഡ് ക്യാന്‍സല്‍ ചെയ്തു. റൈഡ് ക്യാന്‍സല്‍ ചെയ്തതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവറെയാണ് വീഡിയോയില്‍ കാണുന്നത്. അയാള്‍ യുവതിക്ക് നേരെ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുന്നതായും ദേഷ്യപ്പെടുന്നതും ഒപ്പം ആ വീഡിയോ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന മൊബൈല്‍ തട്ടിമാറ്റുന്നതും കാണാം. യുവതിയെ ഇയാള്‍ ഉപദ്രവിച്ചു എന്നും പരാതിയില്‍ പറയുന്നു. അബദ്ധവശാല്‍ നിനക്കെങ്ങനെ എന്റെ റൈഡ് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയും? നിന്റെ അച്ഛന്‍ ഗ്യാസിന് പണം കൊടുക്കുമോ, എന്ന് ഡ്രൈവര്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
യുവതി പോലീസില്‍ പറയുമെന്ന് പറയുമ്പോള്‍ വരൂ നമുക്ക് പോലീസില്‍ പോകാം, നിങ്ങള്‍ക്ക് എന്നെ ഭയപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.. എന്ന് ഡ്രൈവര്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ചുറ്റുമുള്ള മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സംഘര്‍ഷാവസ്ഥയിലേക്ക് പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ അടക്കം യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്നലെ ഞാന്‍ കഠിനമായ ഒരു അനുഭവം നേരിട്ടു. ലളിതമായ റൈഡ് റദ്ദാക്കിയതിനുശേഷം ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവര്‍ ശാരീരികമായി എന്നെ ഉപദ്രവിച്ചു. ഉടനടി നടപടി ആവശ്യമാണ്’,് എന്നാണ് യുവതി പോസ്റ്റിനു അടികുറുപ്പ് നല്‍കിയിരുന്നത്. സംഭവത്തില്‍ പറയുന്ന ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഗടി പോലീസാണ് ഇയാളെ പിടികൂടിയത്. നിയമപ്രകാരമുള്ള നടപടികള്‍ എടുക്കുകയാണെന്നും പോലീസ് പറഞ്ഞു.
STORY HIGHLIGHTS: Auto cancelled, driver slaps woman