ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് നടി അനുമോൾ ശ്രദ്ധ നേടുന്നത്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് നടി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. യാത്രകളുടെയും മറ്റും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ഒരു യാത്രയിലാണ് അനു. ബാലിയിലാണ് അനു ഇപ്പോള്‍. യാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള തന്റെ ചിത്രങ്ങളായിരുന്നു അനു പങ്കുവച്ചത്. ഇതില്‍ ഒരാള്‍ കമന്റുമായി എത്തുകയായിരുന്നു. നിങ്ങളുടെ ഇമേജ് നിങ്ങള്‍ തന്നെ ഡാമേജ് ആക്കാതിരിക്കൂ എന്നായിരുന്നു അനുവിന്റെ ചിത്രത്തിന് ലഭിച്ച കമന്റ്.
പിന്നാലെ തന്നെ താരം മറുപടിയുമായെത്തി. എനിക്ക് ഒരു ഇമേജും വേണ്ട. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാതിരിക്കുമ്പോള് എനിക്ക് ഞാനായിട്ടിരിക്കാനാണ് ആഗ്രഹം എന്നായിരുന്നു അനുവിന്റെ മറുപടി. ഇതോടെ നിരവധി പേരാണ് അനുവിന് പിന്തുണയുമായി എത്തിയത്. അതെ ഒരു ഇമേജും വേണ്ട. നമ്മുടെ ഇഷ്ടത്തിന് ആര്‍ക്കും അറിഞ്ഞു കൊണ്ട് ദോഷം വരാതെ.. സന്തോഷായി ജീവിക്കുക. കപട സദാചാര വാദികള്‍-സോഷ്യല്‍ മീഡിയ ആങ്ങളമാര് ഓടട്ടേ, ഇതില്‍ ഡാമേജ് ആകുന്ന തരത്തില്‍ ഒന്നുമില്ലല്ലോ. ഇഷ്ടപ്പെട്ടെങ്കില്‍ ഒരു ലൈക്ക് ഇടുക. ഇല്ലെങ്കില്‍ കാണണ്ട, അവരുടെ എന്ജോയ്മെന്റിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. നമ്മള് നോക്കുന്ന രീതി ശരിയായിരുന്നാല്‍ എല്ലാം ശരിയാകും, മാഡം നിങ്ങള്‍ അവര്‍ക്ക് മറുപടി നല്കി സമയം കളയേണ്ടതില്ല എ്ന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.
അതേസമയം, ഒട്ടും ജിമ്മി അല്ല. കട്ടിങ്സ് ഇല്ല. ജിമ്മില്‍ പൊയ്ക്കോ അനു എന്ന് ഒരാള്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിനും അനു മറുപടി നല്‍കുന്നുണ്ട്. ഉള്ള കട്ടിങ്സ് മതി എന്നായിരുന്നു അനു നല്കിയ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി വന്നിരിക്കുന്നത്. അനുവിന്റെ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
content highlight: anumol-gives-reply-to-an-inappropriate-question