Movie News

പുഷ്പകവിമാനം ഒക്ടോബർ നാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു – Pushpakavimaanam movie

ഒക്‌ടോബർ നാലിന് ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തും

ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും കഥ തികച്ചും രസാവഹമായി പറയുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.

ഒക്‌ടോബർ നാലിന് ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമ്മിക്കുന്നു.

സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി, സിദ്ദിഖ്, ലെന, മനോജ്.കെ.യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംവിധായകൻ ഉല്ലാസ് കൃഷ്ണയാണ്.

സിജു വിൽസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നമൃത (വേല ഫെയിം) ആണ് നായികയായി എത്തുന്നത്.

സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – രാഹുൽ രാജ്, ഛായാഗ്രഹണം -രവിചന്ദ്രൻ, എഡിറ്റിംഗ് – അഭിലാഷ് മോഹൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് നാരായണൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നസ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.