കോളേജിൽ അഡ്മിഷൻ എടുത്തതാണ് താൻ ചെയ്തത് തെറ്റുന്ന നടി അനിഖ. കോളേജിൽ അഡ്മിഷൻ എടുത്തതിന് പിന്നാലെ തൻറെ നമ്പർ പ്രചരിച്ച കാര്യം പറയുകയായിരുന്നു താരം. കൂടാതെ ആരാധകരിൽ നിന്നുണ്ടായി പേടിപ്പെടുത്തുന്ന അനുഭവം താരം പറഞ്ഞു. ഫ്ലവേഴ്സ് ഒരു കോടിയിൽ സംസാരിക്കുകയായിരുന്നു അനിഖ.
”കോളേജില്‍ അഡ്മിഷന് എടുത്തതാണ് എന്റെ തെറ്റ്. സ്റ്റുഡന്റ് ലോഗിന്‍ ചെയ്യണമെങ്കില്‍ പാസ് വേര്‍ഡ് ആയി ഉപയോഗിക്കുക ജനന തിയ്യതിയാണ്. എന്റെ ജനന തിയ്യതി ഗൂഗിളില്‍ നോക്കിയാല്‍ കിട്ടും. ഞാന്‍ ലൊയോളയില്‍ അഡ്മിഷന് എടുത്തുവെന്ന് അറിഞ്ഞതോടെ ചിലര്‍ വെബ് സൈറ്റില്‍ കയറി എന്റെ ജനന തിയ്യതി ഉപയോഗിച്ച് കേറി. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമിത്. ചേരുമ്പോള്‍ കോമണ്‍ ആയി നല്കുന്ന പാസ്വേര്‍ഡാണ്. പിന്നീട് നമ്മള് വേണം മാറ്റാന്‍.” അനിഖ പറയുന്നു.
”ഞാനിത് അറിഞ്ഞില്ല. അറിയാന്‍ വൈകി. ആരോ എന്റെ അക്കൗണ്ടില്‍ കയറി സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം ബോയ്സിന്റെ ഗ്രൂപ്പില്‍ ഇട്ടു. അങ്ങനെ കോളേജ് മൊത്തം പ്രചരിച്ചു. അതോടെ കോളുകള്‍ വരാന്‍ തുടങ്ങി. കഴിഞ്ഞതിന്റെ കഴിഞ്ഞ കൊല്ലമാണ് ലൊയോളയില്‍ ജോയിന്‍ ചെയ്യുന്നത്. ഇന്നു വരെ എനിക്ക് കോളുകള്‍ വരുന്നുണ്ട്. നമിതയല്ലേ എന്ന് ചോദിച്ച് വിളിക്കും. തമിഴിലാണ് സംസാരിക്കുക. അപ്പോള്‍ തന്നെ ഞാന്‍ കട്ടാക്കും.” അനിഖ പറയുന്നു. മറ്റൊരു അനുഭവവും അനിഖ പങ്കുവെക്കുന്നുണ്ട്.
”ഞാന്‍ ഹൈദരാബാദില്‍ ഉണ്ടായിരുന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഹോട്ടലില്‍ പോയ സമയത്ത് സാധാരണ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടുന്നത് പോലെ സ്റ്റോറി ഇട്ടു. അതില്‍ ലൊക്കേഷന്‍ ഉണ്ടായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരാള്‍ അവിടെ കാത്തു നില്‍ക്കുന്നുണ്ട്. പുതിയ സിനിമയുടെ ലൊക്കേഷനിലേക്കാണ് പോയത്. അതിനാല്‍ ഞാനും അമ്മയും കരുതി സെറ്റിലെ ആരോ ആണെന്ന്. സ്വാഗതം ചെയ്യാന്‍ വന്നതാണെന്ന് കരുതി.” താരം പറയുന്നു.
ഞാനും അമ്മയും പോയി അയാളോട് സംസാരിക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അനിഖയും അമ്മയും വീട്ടിലേക്ക് വരുന്നോ, ഭക്ഷണം ഉണ്ടാക്കി തരാമെന്നൊക്കെയായി. അതോടെ പേടിയായി. അങ്ങനെയാണ് അറിയുന്നത് അയാള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട് വന്നതാണ് എന്നാണ് അനിഖ പറയുന്നത്.
അതുപോലെ ഒരു യൂട്യൂബ് ചാനലിന് വീട് പരിചയപ്പെടുത്തുന്ന ഇന്റര്‍വ്യു നല്‍കിയിരുന്നു. അത് കണ്ട് വീട് തേടി ഒരാള്‍ വന്നു. അമ്മൂമ്മയുടെ വീട്ടിലേക്കാണ് വന്നത്. തറവാട്ടിലേക്ക്. അനിഖ എവിടെയാണെന്നോക്കെ ചോദിച്ചു. അതിത്തിരി പേടിയുണ്ടാക്കിയ സംഭവമാണ്. പൊലീസിനോട് പറയുമെന്ന് ഞാന്‍ പറഞ്ഞുവെന്നും താരം പറയുന്നു.
content highlight: anikha-surendran-recalls-