Celebrities

സിമ്പിൾ കല്യാണത്തിന് ലക്ഷങ്ങളുടെ സാരി; നെയ്തെടുത്തത് ഒരു മാസം കൊണ്ട്; ദിയയുടെ സാരിയുടെ വില അറിയാമോ ? | diya-krishna-wedding-saree-costs

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളും ആയ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അശ്വിൻ ഗണേഷ് ആണ് വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹ തീയതി താരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇന്നലെയായിരുന്നു അവരുടെ വിവാഹം എന്ന് ആരാധകരും അറിഞ്ഞത്.

വളരെ മനോഹരിയായാണ് ദിയ വിവാഹത്തിന് എത്തിയത്. വളരെ ലളിതമായ ചടങ്ങ്. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത പരിപാടിയായിരുന്നു. വിവാഹം ലളിതമായിരുന്നെങ്കിലും കല്യാണസാരിയിൽ യാതൊരുവിധ കോംപ്രമൈസും ദിയ നടത്തിയിട്ടില്ല. ചങ്ങനാശേരി സ്വദേശിയായ ജോയല്‍ ജേക്കബ് മാത്യുവാണ് ദിയയുടെ സാരി നിര്‍മ്മിച്ചത്.

നാലു ഗ്രാം ഗോള്‍ഡ് സെറി ഉപയോഗിച്ച് നെയ്തിട്ടുള്ള കാഞ്ചീപുരം സില്‍ക്ക് സാരിയാണ് ദിയയുടേതെന്നാണ് ജോയല്‍ പറയുന്നത്. പേസ്റ്റല്‍ കളറായിരുന്നു ദിയ തിരഞ്ഞെടുത്ത്. ഇംഗ്ലിഷ് കളര്‍ തന്നെ വേണമെന്നായിരുന്നു ദിയയുടെ ആവശ്യം. അങ്ങനെ നീല തിരഞ്ഞെടുക്കുകയായിരുന്നു. നീല നിറം മാത്രം വരുമ്പോള്‍ വധുവിന്റെ മുഖം അല്‍പം മങ്ങിയ പോലെയാകും. അതുകൊണ്ടു തന്നെ പെട്ടെന്ന് ആളുകള്‍ നോക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും ഒന്ന് ആ സാരിയില്‍ വേണമെന്ന് ദിയയ്ക്ക് നിര്‍ബന്ധമായിരുന്നു എന്നും ജോയല്‍ പറയുന്നു. അങ്ങനെ പേസ്റ്റലില്‍ ബോര്‍ഡര്‍ കോണ്‍ട്രാസ്റ്റ് ചെയ്യുകയായിരുന്നു.

ഒരുമാസമെടുത്താണ് സാരി തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും കൈകൊണ്ട് നിര്‍മിക്കുന്നതായതിനാല്‍ സാരിക്ക് രണ്ടുലക്ഷം രൂപ വിലവരുമെന്നും ജോയല്‍ പറയുന്നുണ്ട്. സാരിയുടെ ടസല്‍സ് മാത്രം രണ്ടരയാഴ്ചയെടുത്തു പണിതതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും ചേര്‍ന്ന ഒരു ലുക്കായിരുന്നു ദിയ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാണ് ദുപ്പട്ടയും കൂടി ഉള്‍പ്പെടുത്തി സ്‌റ്റൈല്‍ ചെയ്തത് എന്നാണ് ജോയല്‍ പറഞ്ഞത്.

ദിയയുടെ സാരിയിലുള്ള ബേര്‍ഡ് മോട്ടിവ്‌സിലെ പിങ്കിന്റെയും പീച്ചിന്റെയും ഷെയ്ഡുകളില്‍ നിന്നാണ് സഹോദരി അഹാനയുടെയും അമ്മ സിന്ധുകൃഷ്ണയുടെയും സഹോദരിമാരായ സാരികളും ഇഷാനിയുടെയും ഹന്‍സികയുടെയും ദാവണികളും ഒരുക്കിയത്. ടിഷ്യൂ കാഞ്ചീപുരം സാരിയാണ് അഹാനയുടേത്. അഹാനയുടെ സാരിക്ക് 60,000 രൂപ വില വരുമെന്നും ജോയല്‍ പറയുന്നുണ്ട്. വിവാഹത്തില്‍ നിന്നുള്ള താരങ്ങളുടെ ലുക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ദിയയും അശ്വിനും. ഇരുവരുടേയും വീഡിയോകള്‍ വെെറലായി മാറാറുണ്ട്. ദിയയെ അശ്വിന് പ്രൊപ്പോസ് ചെയ്ത വീഡിയോ വലിയ ഹിറ്റായിരുന്നു. തങ്ങളുടെ വിശേഷങ്ങളൊക്കെ ഇരുവരും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ ദിയയുടെ സഹോദരിമാരും അമ്മയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സെപ്തംബറിലായിരിക്കും വിവാഹം എന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും തിയ്യതി സർപ്രെെസ് ആക്കി വച്ചിരിക്കുകയായിരുന്നു ദിയയും അശ്വിനും. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വെെറലായി മാറിയിട്ടുണ്ട്.

content highlight: diya-krishna-wedding-saree-costs