Celebrities

‘ഇത് അഭിമാന നിമിഷം’: മകനെക്കുറിച്ച് മനോജ് കെ ജയന്‍-Manoj K Jayan about his son

നായകനായും സഹനടനായും വില്ലനായും എല്ലാം മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മനോഷ് കെ ജയന്‍. താരത്തിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കെല്ലാം തന്നെ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറ്. അദ്ദേഹത്തിന്റെ കുടുംബജീവിതത്തെക്കുറിച്ചും അറിയാന്‍ മലയാളികള്‍ക്ക് എന്നും താല്‍പ്പര്യമാണ്. ഇപ്പോള്‍ ഇതാ തന്റെ മകന്‍ അമൃതിന്റെ പുതിയ വിശേഷമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് അഭിമാന നിമിഷം ആണെന്നും അത് പങ്കിടാന്‍ ആഗ്രഹിക്കുകയാണ് എന്നുമാണ് മനോജ് ചെയ്യാന്‍ കുറിച്ചിരിക്കുന്നത്.

 മനോജ് കെ ജയന്റെ വാക്കുകള്‍ ഇങ്ങനെ;

‘മകന്റെ കഠിനാദ്ധ്വാനത്തിലൂടെ അവന് ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരിക്കുകയാണ്. ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുകയെന്നത് എല്ലാ യു കെ കുടുംബങ്ങളുടെയും സ്വപ്നമാണ്. എന്റെ പ്രിയപ്പെട്ട മകന്‍ സെക്കണ്ടറി ദിനത്തിലേക്കുള്ള ആദ്യ ദിനത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഞാന്‍ എന്നെന്നും അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ… എന്റെ പ്രിയപ്പെട്ട അമിക്കുട്ടന്‍(അമൃത്)’എന്നാണ് മനോജ് കെ ജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് അമൃതിന് ആശംസകളുമായെത്തിയിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന മകന്റെ ചിത്രവും താരം പങ്കുവെച്ചു. 2011 ല്‍ ആണ് മനോജ് കെ ജയന്‍ ആശയെ വിവാഹം ചെയ്യുന്നത്.

STORY HIGHLIGHTS: Manoj K Jayan about his son